Thursday, March 31, 2011

മരണം ഒരു പ്രഹേളിക


നമ്മില്‍ പലരും മരണത്തെ കുരിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം. നാം പോയാല്‍ ഈ ലോകം എത്ര നാള്‍ നില നില്കും. ഈ ലോകവും അവസാനിക്കില്ലേ?. എങ്കില്‍ എത്ര കാലം എടുക്കും?. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ മനുഷ്യര്കും ഭൂമിക്കും ഉണ്ടാകും?. അന്ന് ഞാന്‍ എന്ന ഈ വ്യക്തിയുടെ ആത്മാവ് അനന്തമായി ഉണ്ടായിരിക്കുമോ അതോ എവിടെയായിരിക്കും? മോക്ഷം എന്നൊന്നുണ്ടെങ്കില്‍ അവിടെയയിരിക്കുമോ?. അവിടെ നമ്മുടെ ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ കാണാനൊക്കുമോ? എന്നൊക്കെയുള്ള ചിന്തകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ചിലര്‍ മരണം എന്നാല്‍ കേട്ടാല്‍ തന്നെ ഭയചകിതരാകും. അതുകൊണ്ട് തന്നെ പലരും കൂടുതല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ പെട്ടെന്ന് വേറെ എന്തെങ്കിലും ചിന്തയില്‍ അതിനെ മൂടുന്നു. എവിടെയെങ്കിലും മരണം ഉണ്ടാകുന്ന വീട്ടില്‍ പോകുമ്പോഴും അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു. സത്യത്തില്‍ ആ പ്രതിഭാസത്തെ കുറിച്ച് അല്പം ചിന്തിച്ചാല്‍ നമ്മുടെ അഹങ്കാരം എല്ലാം തീരും. ഐക്യ രാഷ്ട്ര സങ്കടനയുടെ സെക്രട്ടറി ജനറല്‍ ആയിരുന്ന Dag Hamarshold ഒരിക്കല്‍ എഴുതി. "ഞാന്‍ ജനിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചു, എന്നാല്‍ ഞാന്‍ മാത്രം കരഞ്ഞു. എന്റെ മരണ സമയത്ത് ഞാന്‍ മാത്രം സന്തോഷിക്കുകയും, നിങ്ങള്‍ ദുഖിക്കുകയും ചെയ്തു. അങ്ങിനെ എന്നും നിങ്ങളെ ദുഖതിലാക്കി എന്റെ ആത്മാവിനെ നിത്യതയില്‍ നിര്‍ത്തുകയും ചെയ്യുന്നു." പിന്നെ "മരണം ജീവിതത്തിന്റെ തുടക്കമാണ്" , "മരിക്കുംബോഴാനു ജനിക്കുന്നത്" "ജീവിതം ഈ ഭൂമിയിലെ ഒരു യാത്ര" "മരണം മുഷിഞ്ഞ വസ്ത്രത്തെ മാറ്റലാണ്." ഇങ്ങിനെ പല പല മഹത് വചനങ്ങള്‍ എന്തിനാണ്. മരണത്തിനു നേരെയുള്ള ഭയം മാറ്റാന്‍. നമ്മുടെ ജീവിതത്തിലെ ഏതു ഭയത്തിന്റെയും അടിസ്ഥാനം മരണ ഭയമാണ് എന്നാണ് മനശാസ്ത്രം പറയുന്നത്.

ആലങ്കാരികമായി ഇങ്ങിനെ ഒക്കെയാണെങ്കിലും മരണത്തിനു എന്താണൊരു നിര്‍വചനം? ശരീര ഭാഗങ്ങളുടെ പ്രവര്‍ത്തനം നില്‍കുക, ജീവന്റെ തുടിപ്പ് നില്‍കുക, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നില്‍കുക, ശരീര പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുക, അങ്ങിനെ പല നിര്‍വചനങ്ങളും ഉണ്ടെങ്കിലും ഈ നില്‍കുക, അവസാനിക്കുക എന്നൊക്കെയുള്ള പ്രതിഭാസങ്ങല്കും കാരണം എന്താണ് എന്നൊരു ചോദ്യം ഉയരുന്നു. നമ്മുടെ കേരളത്തിലെ പ്രസിദ്ധനായ ഒരു ഡോക്ടറോട് ഒരുവന്‍ ചോദിച്ചു "സര്‍ മരണം എന്നതിന് ഒരു നിര്‍വചനം എന്താണ്?" മറുപടി "ശരീര കലകളുടെ (body cells ) നാശം ആണ് മരണം" അദ്ദേഹം സിമ്പിള്‍ ആയി പറഞ്ഞു. സത്യത്തില്‍ ആദ്യം പറഞ്ഞ പല പല പ്രവര്തങ്ങളുടെ അവസാനം എന്നതിനേക്കാള്‍ ഏറ്റവും basic ആയുള്ള നിര്‍വചനം അദ്ദേഹം പറഞ്ഞതാണ്. നാമൊക്കെ 18 - 21 വയസുവരെ വളര്‍ച്ചയില്‍ ആണ്. ആ പ്രായം കഴിഞ്ഞാല്‍ നാം മരിച്ചു കൊണ്ടാനിരിക്കുന്നത്‌. പക്ഷെ വളരെ വളരെ സവകാശാമായത് കൊണ്ട് നാം അറിയുന്നില്ലെന്ന് മാത്രം. പക്ഷെ കൃത്യമായി വ്യായാമമോ ജോലിയോ ചെയ്തുകൊണ്ടിരിക്കുക, മനസ് ശാന്തമായി വെയ്ക്ക, നല്ല ഭക്ഷണം കഴിക്കുക ഇവയൊക്കെ ചെയ്യുന്നവരിലെ ഈ പ്രക്രിയ കുറയുന്നു.

മനസിന്‌ ശക്തി കിട്ടുവാന്‍ യോഗ, ധ്യാനം എന്നിവ ചെയ്യുക, ശരീരത്തിന് ശക്തി കിട്ടുവാന്‍ വ്യായാമങ്ങള്‍ ചെയ്യുക. rest is rust എന്നാണ് പറയുന്നത്. ഇത് പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കള്കും ബാധകമാണ്. കാരണം ഇരുമ്പ് തുരുമ്പ് പിടിക്കുന്നത്‌ oxidation വഴിയാണ്. അത് നമ്മുക്കും സകല വസ്തുക്കല്കും ബാധകമാണ്. oxidation എന്ന ഒരു പ്രതിഭാസം കൂടിയാല്‍, cells നശിക്കുന്നു. അത് പിന്നെ ഒരു വലയിലെ നൂല് പോലെ പലയിടത്തെക്കും പടരുന്നു. പിന്നെ kortisol കൂടി free radicals കൂട്ടുന്നു. അങ്ങിനെ പല പല രോഗങ്ങളിലെക്കുള്ള പാത ഒരുക്കുന്നു. സത്യത്തില്‍ ശരീരത്തിന് ഒരു പ്രത്യേകതയുണ്ട്, ഒരു ശരീരഭാഗം നശിച്ചാലും ബാക്കിയുള്ളവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷെ ശരീരത്തിലെ മെയിന്‍ ഭാഗങ്ങള്‍ നശിച്ചാല്‍ പെട്ടെന്ന് മരണം സംഭവിക്കും ഉദാ: തലച്ചോറ്, ഹൃദയം, കിഡ്നി ഇങ്ങിനെയുള്ള അവയവങ്ങളുടെ പൂര്‍ണ നാശം.

നമ്മുടെ ശരീരത്തില്‍ തന്നെ രോഗങ്ങളെ ഇല്ലാതാക്കാനുള്ള കാവല്‍ ഭടന്മാരുണ്ട്. അത് കൊണ്ടാണ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ Hippocrates പറഞ്ഞത് “Natural forces within us are the true healers of disease”. പിന്നെ നമ്മുടെ ശരീര കലകളുടെ നാശമാണല്ലോ മരണം, ഇത് തന്നെയാണ് നമുക്ക് പ്രായം കൂടുതല്‍ ആയെന്നു തോന്നിപ്പിക്കുന്നതും. പക്ഷെ നമ്മുടെ ഈ ageing process എന്ന പ്രതിഭാസത്തിനു വളരെ വേഗം കുറക്കാന്‍ സാധിക്കും, മുകളില്‍ പറഞ്ഞ വ്യായാമം, മനശാന്തി, നല്ല ഭക്ഷണം ഇവ പ്രാവര്ത്തികമാകിയാല്‍. വ്യായാമം ഇന്നെല്ലാവര്കും അറിയാം. മനശാന്തി കിട്ടാനാണ്‌ ബുദ്ധിമുട്ട്. കാരണം പലര്ക്കും പല പല പ്രശനങ്ങലാണ്. സമയ കുറവാണെങ്കില്‍, നല്ല നല്ല പാട്ടുകള്‍ കേള്കുക, നല്ല ഹോബിയില്‍ വ്യാപ്രിതരാകുക, വളരെ നല്ല സമൂഹ ബന്ധം വളര്‍ത്തുക ഇവയില്‍ ഏതെങ്കിലുമൊക്കെ എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കും.

ageing process കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ താഴെ, ഇവ നല്ല Anti Oxidants കൂടി ആണ്.

പഴവര്‍ഗങ്ങള്‍ ഇലക്കറികള്‍
ബ്രോകോളി
നാടന്‍ മുട്ട
മാംസ്യം
ബ്ലൂബെറി
ക്ലോരെല്ല - ഇതൊരു പച്ച നിറമുള്ള ആല്ഗയാണ്
വെളുത്തുള്ളി
ഗ്രീന്‍ പീസ്‌
ഭക്ഷണയോഗ്യമായ കൂണുകള്‍

Wednesday, March 23, 2011

പ്രമേഹം - ഒരു നിശബ്ദ കൊലയാളികഴിഞ്ഞ കുറെ നാളുകള്‍ വരെ ലോകത്തിലെ പ്രമേഹത്തിന്റെ തലസ്ഥാനം ഇന്ത്യ ആയിരുന്നു എന്ന് പറയാം. പക്ഷെ ഇപ്പോള്‍ New England Journal of Medicine എന്ന പ്രസിദ്ധീകരണം ഒരു സര്‍വ്വേ നടത്തിയതില്‍ ഇന്ന് ചൈനയാണ് പ്രമേഹത്തിന്റെ കാര്യത്തില്‍ മുന്നില്‍ എന്ന് മനസിലായി. ചൈനയില്‍ ഏകദേശം പത്തു കോടി ജനങ്ങള്‍ ഇതിനടിമയാണ്. പതിനഞ്ചു കോടിയോളം ജനങ്ങള്‍ക് പ്രമേഹം വരാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയുടെ പഴയ കണക്കിന് അഞ്ചു കോടി മാത്രമേ ഉള്ളു. ഇപ്പോള്‍ അല്പം കൂടി കൂടിയെങ്കിലും ചൈനയുടെ അത്രയും ഇല്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.

ജനങ്ങള്‍ കൂടുതല്‍ സുഖങ്ങള്‍ അന്യേഷിക്കുമ്പോള്‍
ചില അസുഖങ്ങളും അവനറിയാതെ ഉണ്ടാകുന്നു എന്നതിനുദാഹരണങ്ങള്‍ ആണ് പ്രമേഹവും രക്തസമര്ധവും. അറിയാതെ ശരീരത്തില്‍ ഉണ്ടാകുന്നത് കൊണ്ടും പല രോഗങ്ങള്കും അത് കാരണമാകുന്നത് കൊണ്ടുമാണ് അതിനെ നിശബ്ദ കൊലയാളി എന്ന് പറയുന്നത്. ചൈനക്കാര്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ ഒരു പുതിയ ആരോഗ്യ മുദ്രാവാക്യം ഇറക്കി "കൂടുതല്‍ നടക്കുക, കുറച്ചു കഴിക്കുക".
തുടക്കത്തില്‍ കണ്ടെത്തിയാല്‍ ജീവിത ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ഭക്ഷണ ക്രമീകരണം കൊണ്ടും മാറ്റിയെടുക്കാം. ജീവിത ശൈലി ആ രീതിയില്‍ മുന്നോട്ടു കൊണ്ടുപോയാല്‍ ഉണ്ടാവുകയുമില്ല. ഇന്ന് നാട്ടില്‍ പ്രമേഹതിനോപ്പം കൊളസ്ട്രോളും രക്തസമര്ധവും ഉള്ളവര്‍ ധാരാളമാണ്.

എന്താണീ പ്രമേഹം?


ആമാശയതിന്റെയും വന്കുടലിന്റെയും സൈഡിലായി പറ്റിപിടിച്ചിരിക്കുന്ന
ആറിഞ്ചു നീളമുള്ള ഒരു ഗ്രന്ധിയാണ് പാന്‍ക്രിയാസ് അല്ലെങ്കില്‍ ആഗ്നേയ ഗ്രന്ഥി. ശരീരത്തില്‍ അനേകം ഹോര്‍മോണുകള്‍ ഉണ്ടല്ലോ. അവയില്‍ ഒരു പ്രധാന ഹോര്മോനാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ആണിത് നിര്‍മിക്കുന്നത്. ദഹനരസം നിര്‍മിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധര്‍മം എങ്കിലും, പാന്‍ക്രിയാസിന്റെ ഐലെട്സ് ഓഫ് ലാങ്ങര്‍ഹാന്സിലെ ബീറ്റാ കോശങ്ങള്‍
ഇന്‍സുലിന്‍ ആണ് നിര്‍മിക്കുന്നത്. ആഹാരത്തിലെ പഞ്ചസാരയെ ശരീരത്തിന് ജോലി ചെയ്യാന്‍ പാകത്തില്‍ ഊര്‍ജമാക്കി മാറ്റുകയാണ് ഇന്‍സുലിന്റെ ധര്‍മം. കഴിക്കുന്ന ആഹാരത്തിലെ പഞ്ചസാരയെ ഗ്ലുകോസാക്കി മാറ്റി ശരീര കലകളില്‍ സൂക്ഷിക്കുന്നു. ഇതിനു ഇന്‍സുലിന്‍ കൂടിയേ തീരു. ജോലി ചെയ്യുമ്പോള്‍ ശരീരകളിലെ ഗ്ലൂകോസ് ഊര്‍ജമായി മാറുന്നു.
രക്തത്തിലൂടെയാനല്ലോ ഗ്ലോകോസ് ശരീരകലകളില്‍ എത്തുന്നത്‌. ഇന്‍സുലിന്‍ ഈ ഗ്ളുകോസിനെയും വഹിച്ചുകൊണ്ട് രക്തത്തിലൂടെ ശരീര കലകളില്‍ എത്തുമ്പോള്‍, കലകളില്‍ ഗ്ലുകൊസിന്റെ അളവ് കുറവായിരിക്കണം. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ നാം ജോലിചെയ്തോ വ്യായാമം ചെയ്തോ അവ ഉപയോഗിച്ചിരിക്കണം. അല്ലെങ്കിലോ ഈ ഗ്ലുകോസ് രക്തത്തില്‍ കൂടികൊണ്ടിരിക്കും. പാന്ക്രിയാസിനു ജോലിഭാരവും കൂടുന്നു. അങ്ങിനെ ഒന്നുകില്‍ പാന്ക്രിയാസിനു ജോലി കൂടി കേടാവുകയോ അതിന്റെ കപാസിടി കുറയുകയോ ചെയ്യുന്നു. കലകളില്‍ പ്രവേശിക്കാന്‍ പറ്റാതെ ഗ്ലുകോസ് രക്തത്തില്‍ കെട്ടികിടക്കുന്നു. ഉപയോഗിക്കാന്‍ പറ്റാത്ത ഗ്ലുകോസ് സ്വാഭാവികമായി വെളിയില്‍ പോകണമല്ലോ. അപ്പോള്‍ ഈ രക്തത്തിനെ കിഡ്നി അരിച്ചെടുത്ത്‌ മൂത്രമാക്കി മാറുമ്പോള്‍ സ്വാഭാവികമായി ഗ്ലൂകോസും വെളിയില്‍ വരുന്നു. ഇതാണ് പ്രമേഹം എന്ന അവസ്ഥ. ഇങ്ങിനെ തുടരുമ്പോള്‍ ആദ്യമാദ്യം ഒന്നും അറിയില്ല പിന്നെ പിന്നെ പാന്ക്രിയാസിനു ഇന്‍സുലിന്‍ നിര്‍മിക്കാന്‍ പറ്റാത്ത അവസ്ഥ അല്ലെങ്കില്‍ അതിന്റെ കഴിവ് കുറയുമ്പോള്‍ കലകള്‍ക് ഗ്ലൂകോസ് കിട്ടില്ല. ഊര്‍ജ ദായകമായ ഗ്ലുകോസ് കിട്ടിയില്ലെങ്കില്‍ എങ്ങിനെ ജോലി ചെയ്യും. ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നുന്ടെങ്കിലും അത് കൊണ്ടുപോകണ്ട ഇന്‍സുലിന്‍ രക്തത്തിലില്ലല്ലോ. എങ്ങിനെ ക്ഷീണം മാറും?. ക്ഷീണം മാറാന്‍ വീണ്ടും കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നു. എത്ര കഴിച്ചാലും അത് ശരീരത്തിന് പ്രയോജനപെടുതാന്‍ ആവില്ലെങ്കിലോ എന്ത് ഗുണം?. കാരണം ഇന്‍സുലിന്‍ രക്തത്തില്‍ ഇല്ല. ഈ അവസ്ഥയില്‍ ആണ് ഇന്‍സുലിന്‍ ഗുളികയോ കുത്തി വെയ്പോ എടുത്തു കൃത്രിമമായി ‍ ശരീരത്തിന് കൊടുക്കുന്നത്.
അപ്പോള്‍ മുതല്‍ ശരീരത്തിന് ആഹാരം പ്രയോജനപെടുത്താന്‍ സാധിക്കുന്നു. ജോലിയോ വ്യായാമമോ ചെയ്യാതെ ഇരിക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കില്‍ എന്ത് സംഭവിക്കുന്നു? നിറഞ്ഞകുടത്തില്‍ വീണ്ടും വീണ്ടും വെള്ളം ഒഴിച്ചുകൊണ്ടിരുന്നാല്‍ അത് പുറത്തു പോകുമല്ലോ. നിറച്ച കുടത്തിലെ വെള്ളം ഉപയോഗിക്കുക, അപ്പോള്‍ ആ വെള്ളം നഷ്ടമാകാതെ വീണ്ടും വേറെ വെള്ളം ഉപയോഗിക്കാമല്ലോ.

സാധാരണയായി ഇരുപതിനും അറുപതിനും പ്രായത്തിനു ഇടയിലാണ് ഇവയുണ്ടാകുന്നത്. ചുരുക്കമായി ഇരുപതിന് മുമ്പിലും അറുപതിനു ശേഷവും ഉണ്കാട്കാറുണ്ട്. രണ്ടു തരം പ്രമേഹം (diabetes mellitus) ഉണ്ട് പ്രൈമറി യും സെകണ്ടരി യും. പ്രൈമറി യെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു. ടൈപ്പ് - 1 , ടൈപ്പ് - 2 എന്ന രണ്ടു തരം.

പ്രൈമറി പ്രമേഹം
ടൈപ്പ് - 1
യാതൊരു കാരണവും കൂടാതെ ഉണ്ടാകുന്നതാണിത്. കുട്ടികല്കുണ്ടാകുന്നത് ഇതാണ്. 40 വയസിനുള്ളില്‍ ഇതുണ്ടാകുന്നു. പാന്‍ക്രിയാസിലെ ഐലെട്സ് ഓഫ് ലാങ്ങര്‍ഹാന്‍സ്‌ എന്ന ഭാഗത്ത്‌ ബീറ്റാ കോശങ്ങള്‍ ആണ് ഇന്‍സുലിന്‍ ഉണ്ടാകുന്നത്. ചിലരില്‍ ആ കോശങ്ങള്‍ ജന്മനാല്‍ തന്നെ അല്ലെങ്കില്‍ മറ്റെന്തിലും
കാരണത്താല്‍ നശിച്ചു പോകുന്നു. ഇവരുടെ ശരീരത്തില്‍ ഇന്‍സുലിന്‍ അല്പം പോലും കാണില്ല. പാരമ്പര്യവുമായി ഇതിനു യാതൊരു ബന്ധവും ഇല്ല. ഇങ്ങിനെയുള്ളവര്‍ ഇന്‍ജെക്ഷന്‍ എടുക്കെണ്ടിവരുന്നു. 10 % - 15 % ആളുകള്‍ക് മാത്രമാണ് ഇവയുള്ളത്.
ടൈപ്പ് - 2
90 % പ്രമേഹവും ഇതില്‍ പെടുന്നു. ഇതിനെയാണ് ജീവിത ശൈലീ രോഗം എന്ന് പറയുന്നത്. ഇതില്‍ നമ്മുടെ ജീവിത ശൈലി കൊണ്ട് ഇന്‍സുലിന്‍ ഇല്ലാതാകുകയോ പാന്‍ക്രിയാസിന്റെ ശക്തി ക്ഷയിക്കുകയോ ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും പ്രമേഹം ഉണ്ടാകുമല്ലോ.
ഇന്‍സുലിന്‍ ഉത്പാദനം കുറയുമല്ലോ.

പിന്നെ ഒരെണ്ണം ഉണ്ടാകുന്നത് ഗര്‍ഭിണികളിലെ പ്രമേഹം ആണ്. ആ സമയം കഴിഞ്ഞു മാറി എന്ന് വരാം.

സെകണ്ടരി പ്രമേഹം

ഇത് പല വിധ രോഗങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ വഴി പാന്ക്രയാസിനു കേടു വന്നു ഉണ്ടാകുന്നതാണ്.

ലക്ഷണങ്ങള്‍

ഒരു സുപ്രഭാതത്തില്‍ നമുക്ക് തോന്നുന്നു ഭയങ്കര ക്ഷീണം, ദാഹം, വിശപ്പ്, ഒന്നിനും ഉന്മേഷം ഇല്ല, കൂടുതല്‍ മൂത്രം ഒഴിക്കുക, എത്ര കഴിച്ചാലും പിന്നെയും വിശപ്പും ക്ഷീണവും.
ഇവ കണ്ടാല്‍ ഉറപ്പായി ഇത് പ്രമേഹം തന്നെ. ഉടനെ ഡോക്ടറിന്റെ അടുത്ത് പോകണം. ചില ജീവിത, ഭക്ഷണ ചിട്ടകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു. ആദ്യത്തെ ഉദ്യമം ഭലിച്ചില്ല എങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം കൂടി ചിട്ടകള്‍ ക്രമീകരിക്കുന്നു, അതായതു മധുരം കുറയ്ക്കുക, കൂടുതല്‍ വ്യായായം ചെയ്യുക അങ്ങിനെ പലതും. ഇതും ഫലിച്ചില്ല എങ്കില്‍ മരുന്ന് തുടങ്ങാന്‍ പറയും. പിന്നെ ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കണം. പണ്ടൊക്കെ പ്രമേഹവും രക്തസമര്ധവും ഒക്കെ പണക്കാരുടെ മാത്രം രോഗങ്ങളായിരുന്നു. ഇന്ന് പക്ഷെ പണക്കാരന്‍ പാവങ്ങള്‍ അങ്ങിനെയൊന്നുമില്ല. കാരണം എല്ലാ ജോലികള്കും യന്ത്രങ്ങളും, യാത്രക്ക് വാഹനങ്ങളും പഴയതിലും കൂടുതല്‍ ഇന്നുണ്ട്. പിന്നെ നടക്കാന്‍ മടി, ജോലി ചെയ്യാന്‍ മടി, ഭക്ഷണമാണേല്‍ ഏറ്റവും നല്ലതും നിറയെ മാംസ്യവും അന്നജവും ഉള്ളതും വേണം, ചിലര്‍ക് മധുരം കൂടുതല്‍ ഇഷ്ടമാണ്. ചിലര്‍ക് എരിവാണ് ഇഷ്ടം (രണ്ടും കൂടുതലായാല്‍ ശരീരത്തിന് ദോഷം ആണ്). പാരമ്പര്യവും ഒരു കാരണം ആണ്. മദ്യം കഴിക്കുന്നവര്‍ ഭക്ഷണം കൂടുതല്‍ കഴിച്ചില്ല എങ്കില്‍ പ്രശ്നമായതിനാല്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നു. അതും പ്രമേഹതിലേക് നയിക്കുന്ന കാരണമാണ്. പ്രമേഹത്തെ കുറിചെല്ലാവരും കേട്ടിടുന്ടെങ്കിലും അതെന്താണെന്നോ അത് ശരീരത്തില്‍ എങ്ങിനെ ഉണ്ടാകുന്നു, കാരങ്ങങ്ങള്‍, നിവാരണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം എല്ലാവര്കുമറിയാമോ എന്ന് തോന്നുന്നില്ല. പ്രമേഹം ആഹാരത്തിനു മുമ്പ് 100 mg/dl നും ആഹാരത്തിന് ശേഷം 140 mg/dl നും താഴെ നിന്നാല്‍ അത് നോര്‍മല്‍ എന്ന് പറയുന്നു. പരിശോധനയില്‍ ആഹാരത്തിന് ശേഷം 180 mg/dl നു മുകളില്‍ ആണെങ്കില്‍ പ്രമേഹം ഉണ്ടെന്നു മനസിലാക്കാം. കൂടുതലായാല്‍ മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൊണ്ട് നോര്‍മല്‍ നിലയില്‍ നിര്‍ത്തണം. മരുന്നും വ്യായാമവും ആഹാരനിയന്ത്രണവും കൃത്യമായി കൊണ്ടുപോയില്ലെങ്കില്‍ ഒന്നുകില്‍ ഷുഗര്‍ വളരെ കൂടും (ഹൈപര്‍ ഗ്ലൈസീമിയ) അല്ലെങ്കില്‍ വളരെ കുറയും(ഹൈപോ ഗ്ലൈസീമിയ). രണ്ടു വന്നാലും ശരീരം തളര്‍ന് താഴെ വീഴും, വളരെ ചുരുക്കമായി diabetic കോമ എന്ന ഒരു അവസ്ഥയും ഉണ്ടാകാം.

കാരണങ്ങള്‍
1 . ജോലിയോ വ്യായാമമോ ചെയ്യാതിരിക്കുക.
2 . പാരമ്പര്യം (അച്ഛനും അമ്മയ്ക്കും രോഗമുന്ടെനില്‍ രോഗസാധ്യത 90 % - 100 % വരെ, ആര്കെങ്കിലും ഒരാള്കുന്ടെങ്കില്‍ 75 %)
3 . മധുരം, മാംസ്യം, അന്നജം ഇവ ധാരാളം കഴിക്കുക
4 . അച്ഛനോ അമ്മക്കോ രണ്ടുപേര്‍കുമോ ബന്ധുകള്കോ രോഗമുണ്ടയിരിക്കുക
5 . സ്ഥിരമായ മദ്യപാനം, പുകവലി
6 . പാന്‍ക്രിയാസിന്റെ കേടുകള്‍
7 . പൊന്നതടിയും കുടവയറും - ഇത് വലിയ പ്രശ്നമാണ്.
മുകളില്‍ പറഞ്ഞവ പലതും കാരണമാകുമെങ്കിലും. പ്രധാനമായി മേയ്യനങ്ങാത്ത ജീവിതമാണ് പ്രശ്നക്കാരന്‍.

നിവാരണ മാര്‍ഗങ്ങള്‍
1 . ജോലിയോ വ്യായാമമോ സ്ഥിരമായി ചെയ്യുക, നടപ്പാനെന്കിലും കുറഞ്ഞത്‌ മുപതു മിനിറ്റു മുതല്‍ ഒരുമണിക്കൂര്‍ വരെ നടക്കുക.
പ്രായമായവര്‍ക് പറ്റിയ വ്യായാമമാണ് നടപ്പ്.
2 . പാരമ്പര്യം ഉണ്ടെങ്കില്‍ ചെറുപ്പത്തിലേ വ്യായാമം ശീലമാക്കു.
3 . മധുരം, മാംസ്യം, അന്നജം ഇവ കുറച്ചു കഴിക്കുക.
4 . മദ്യപാനം, പുകവലി ഇവ നിര്‍ത്തുക
5 . പൊന്നതടിയും കുടവയറും കുറക്കുക

മുകളില്‍ പറഞ്ഞവ പലതും പലര്ക്കും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ഒരു കാര്യം എല്ലാവര്ക്കും ചെയ്യാം. മധുരം കഴിക്കുകയോ, മദ്യം കഴിക്കുകയോ, മാംസം കഴിക്കുകയോ എന്ത് തന്നെ ചെയ്താലും കഠിനമായി അധ്വാനിക്കുക അല്ലെങ്കില്‍ വ്യായാമം ചെയ്യുക, നന്നായി വിയര്കണം (യോഗ ചെയ്യുന്നത് നല്ലതാണെങ്കിലും അതിനു പല പോരായ്മകളും ഉണ്ട് എന്ന് പല ഡോക്ടര്‍മാരും പറയുന്നു.) എഇരൊബിക് വ്യായാമമാനെങ്കിലും അത് ചെയ്തു വിയര്കുന്നത് നല്ലതാണു. രാവിലെ ഒരു മണിക്കൂര്‍ സ്പീഡില്‍ നടക്കുക. പാവയ്ക്കാ, കൂവളം, നെല്ലിക്ക, ഉലുവ ഇങ്ങിനെയുള്ളവ ധാരാളം ഉപയോഗിക്കുക. മധുരം കുറഞ്ഞ പഴങ്ങള്‍ കഴിക്കാം.

പ്രമേഹം രോഗങ്ങള്‍ക് ഹേതു ആകുന്നു.

പ്രമേഹം പ്രധാനമായി രോഗ ഹേതുവാകുന്ന അവയവങ്ങള്‍ ഹൃദയം, കണ്ണ്, ഞരമ്പുകള്‍(neurons ), കിഡ്നി ഇവയാണ്.

ഹൃദയം - രക്തത്തില്‍ ഇന്‍സുലിന്‍ കുറയുമ്പോള്‍ ഗ്ളുകോസും പോഷകങ്ങളും കലകളില്‍ എത്തുന്നില്ലല്ലോ, ഇവയില്‍ കൊഴുപ്പ് കോശങ്ങളും കാണും.
ഇവ രക്തത്തില്‍ അടിഞ്ഞു കൂടി രക്ത കുഴലുകളുടെ ഭിതികള്ക് കനം കൂടും. അപ്പോള്‍ ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. ഇങ്ങിനെ അടഞ്ഞു പോകുന്നതിനെ അതിറോസ് ക്ലീരോസിസ് എന്ന് പറയുന്നു. അത് രക്തസമര്ധതിനും കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാന്‍ കൂടുതല്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. അങ്ങിനെ ഹൃദയം ഷീനിക്കുന്നു. ഇത് ഹൃദയ ഭിത്തികളെ ബാധിക്കുമ്പോള്‍ അതിനെ cardiio mayopathy എന്ന് പറയുന്നു.

കണ്ണ് - കണ്ണിന്റെ പിന്നിലെ രെടിന (retina ) എന്ന ഗ്ലാസ് പോലിരിക്കുന്ന സ്തരം ആണ് പ്രകാശത്തിന്റെ സഹായത്താല്‍ വസ്തുക്കളെ കാണാന്‍ സഹായിക്കുന്നത്. ഇതിന്റെ പിന്നില്‍ ചെറിയ ചെറിയ രക്തകുഴലുകള്‍ ഉണ്ട്. കണ്ണിനു പോഷകങ്ങള്‍ കൊടുക്കുന്നത് ഈ രക്തകുഴലുകലാണ്. പ്രമേഹം മൂലം ചെറിയ രക്തലോമികകള്‍ അടഞ്ഞു പോകുന്നു. രെടിനക്ക് വേണുന്ന പോഷണങ്ങള്‍ കിട്ടാതെ പോകുന്നു. ഇതിനെ ദയബെടിക് രേടിനോപതി (diabetic retinopathy ) എന്ന് പറയുന്നു. ഇത് കാഴ്ച തകരാറിലാക്കുന്നു.

ഞരമ്പുകള്‍ - ഇന്‍സുലിന്റെ കുറവ് പോഷകങ്ങള്‍ ഞരമ്പുകളില്‍ (neurons ) എത്താന്‍ വൈകുന്നു. ഞരമ്പുകള് പ്രവര്‍ത്തിക്കാന്‍ കഴിവില്ലാതാകുന്നു. ഇതിനെ പൊതുവേ diabetic neuropathy എന്ന് പറയുന്നു. രണ്ടുതരം നുറോപതി ആണുള്ളത് symetric ഉം asymetric ഉം

Symetric - ഇത് മൂന്ന് തരം ഉണ്ട്. sensory , motor , autonomous,
sensory നുരോപതിയില്‍ ‍ തലച്ചോറില്‍ നിന്നുള്ള ഞരമ്പുകളെ പ്രമേഹം ബാധിക്കുന്നു
മോട്ടോര്‍ നുരോപതിയില്‍ മസിലുകളിലെ ഞരമ്പുകളെ ബാധിക്കുന്നു
ഓടോനോമസ് നുരോപതിയില്‍ അവയവങ്ങളുടെ പരസ്പര എകൊപനത്തെ ബാധിക്കുന്നു

Assymetric – ഇതില്‍ ഒന്ന് കേന്ദ്ര നാടീ വ്യുഹത്തെ ബാധിക്കുന്നു, രണ്ടു നെഞ്ചിന്റെ ഭാഗത്തെ ബാധിക്കുന്നു, മൂന്നു കാലുകളിലെ ഒന്ന് രണ്ടു ഞരമ്പുകളെ ബാധിക്കുന്നു, നാലാമത്തെ ഞരമ്പുകള്‍ ഞെരുങ്ങുന്ന പ്രതിഭാസം ആണ്.

പ്രമേഹം ഉള്ളവരുടെ ഹൃദയ സ്തംഭനം വേദനയില്ലത്തത് ആകുന്നത് ഇതികൊണ്ടാണ്. പ്രമേഹം കൂടുമ്പോള്‍ മുറിവുണ്ടായാല്‍ അറിയാത്തതും അതുണങ്ങാന്‍ സമയം എടുക്കുന്നതും
ഇതുകൊണ്ടാണ്. കാലു മുറിച്ചു കളയുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ.

വൃക്കകള്‍ ‍ - ഇതിനു പ്രമേഹം ബാധിച്ചാല്‍ അതിനു Diabetic നെഫ്രോപതി എന്ന് പറയുന്നു. കിട്നിയില്‍ ധാരാളം നെഫ്രോണുകള്‍ ഉണ്ട്. അതിനുള്ളില്‍
ധാരാളം ഗ്ലോമരസുകള്‍ എന്ന് പറയുന്ന രക്തകുഴലുകള്‍ ഉണ്ട്. അതിലൂടെയാണ് രക്തം അരിക്കപെടുന്നത്. രക്തത്തെ അരിക്കുമ്പോള്‍ കനം കൂടിയ പ്രോടീന്‍ തന്മാത്രകള്‍ (ആല്‍ബുമിന്‍ ) അതിലൂടെ വെളിയില്‍ പോകില്ല. പക്ഷെ പ്രമേഹം ഉള്ളപ്പോള്‍ കനം കുറഞ്ഞ ഗ്ലൂകോസ് കണികകള്‍ അതിലൂടെ വെളിയില്‍ പോകും. ഈ അരിചെടുക്കല്‍ പ്രക്രിയ നിരന്ദരം തുടര്നാല്‍ ഗ്ലോമുരസുകളുടെ ശക്തി ക്ഷയിക്കുകയും ചെറിയ പ്രോടീന്‍ കണങ്ങള്‍ വെളിയില്‍ പോകുകയും ചെയ്യും. ഇതിനെ മൈക്രോ അല്ബുമിനൂരിയ എന്ന് പറയുന്നു. വീണ്ടും ഒരു പത്തു വര്ഷം പ്രമേഹം നിയന്ത്രിക്കാതെ ഇത് തുടര്നാല്‍ ഗ്ലോമരസുകള്‍
കേടാവുകയും വലിയ പ്രോടീന്‍ കണികകളും അതിലൂടെ പുറത്തു പോകുകയും ചെയ്യുന്നു. തുടര്‍ന് യൂറിയ, ക്രിയാടിന്‍ തുടങ്ങിയവയും വെളിയില്‍ പോകുന്നു. അവസാനം കിഡ്നി പൂര്‍ണമായി കേടായി കിഡ്നി മാറ്റി വെയ്കേണ്ടി വരും. രക്തസമര്ധം കൂടിയാലും ഇത് പോലെ സംഭവിക്കും.

പ്രതീക്ഷയുടെ തിരിനാളം
നമ്മുടെ പ്രമേഹമുള്ള സഹോദരങ്ങള്‍ക് പ്രതീക്ഷക്ക് വകയുള്ളത് നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാണ്. ജീനോതെരാപ്പി, വാക്സിന്‍ ഇവ വികസിച്ചു കൊണ്ടിരിക്കയാണ്. ഇവ വിജയിച്ചാല്‍ പ്രമേഹവും ഒരു തീരാ ശാപമാല്ലതാകും. ഇവ നമ്മുടെ വരും തലമുറക്കെങ്കിലും പ്രയോജനപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Thursday, March 10, 2011

രോടപകടങ്ങളും ആത്മഹത്യയും പിന്നെ ഡിപ്രഷനുംറോഡപകടങ്ങളുടെയും ആത്മഹത്യകളുടെയും നാടാണല്ലോ നമ്മുടെ ഇന്ത്യ. ലോകാരോഗ്യ സങ്കടനയുടെ അഭിപ്രായത്തില്‍ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാകുന്നതു നമ്മുടെ ഇന്ത്യയിലാണ്. പ്രമേഹത്തോടൊപ്പം ഇന്ത്യക്കിതും കൂടി ഒരു കൈമുതലായി. എന്നാല്‍ ആത്മഹത്യയില്‍
ആ സല്പേര് യൂറോപ്യന്‍ രാജ്യമായ ലിത്വാനക്കായത് ആശ്വാസം. ഈ ലോകത്തില്‍ എത്ര പുരോഗതിയുണ്ടായാലും ആത്മഹത്യ പോലുള്ള പ്രവര്‍ത്തികള്‍ തുടരുക തന്നെ ചെയ്യും. വികസ്വര രാജ്യങ്ങളെപോലെ തന്നെ വികസിതരാജ്യങ്ങളിലും (ഉദാ: Finland , Slovenia , Hungary തുടങ്ങിയവ) ആത്മഹത്യാ കൂടുമ്പോള്‍ ഒരു കാര്യം മനസിലാക്കാം, അതായതു പണം എല്ലാത്തിനും ഒരു പരിഹാരം ആകുന്നില്ല. Nokia എന്ന ഒരു മോബൈലിനെപറ്റി എല്ലാവര്ക്കും അറിവുള്ളതാണല്ലോ, എന്നാല്‍ Nokia എന്ന ഒരു പ്രസിദ്ധമായ നഗരവും, Nokia എന്ന കമ്പനിയും Finland എന്ന വികസിത രാജ്യതാനെന്നും, അവിടെ പക്ഷെ നമ്മുടെ രാജ്യത്തെക്കാള്‍ ആത്മഹത്യകള്‍ വളരെ കൂടുതലാണെന്നും നമ്മില്‍ ചുരുക്കം ചിലര്കെ അറിയൂ. എന്നാല്‍ റോഡപകടങ്ങള്‍ നമ്മുടെ ഇന്ത്യയിലാണ് കൂടുതല്‍. അതില്‍ തമിഴ് നാടിനും മഹാരാഷ്ട്രക്കും ഒന്നാം സ്ഥാനം ഉണ്ട്. മരണ നിരക്കിന്റെ കാര്യം എടുത്താല്‍ ആന്ധ്രയാണ്‌ മുന്നില്‍ എന്ന് പറയാം. എന്താണിതിന്റെ പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍. ശ്രദ്ധ കുറവ്, മദ്യം കഴിച്ചു ഡ്രൈവ് ചെയ്യുക, മത്സര ഓട്ടം, ശരിയായ പരിചയമില്ലായ്മ, ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കുക, ഉറക്കം, സ്പീഡ്, വീതിയില്ലാത്ത റോഡുകള്‍, അങ്ങിനെ പല കാരണങള്‍ രോടപകടങ്ങലെകുരിച്ചു നമുക്കറിയാം. അതുപോലെ തന്നെ ആത്മഹത്യയുടെ കാര്യമെടുത്താല്‍ അതിലും പല കാരണങള്‍ കാണാന്‍ സാധിക്കും. യുവാക്കളുടെ കാര്യമെടുത്താല്‍ അവര്‍ ‍ ധാരാളം സ്വപ്‌നങ്ങള്‍ ജീവിതത്തെ കുറിച്ച് കാണുന്നു. പക്ഷെ സ്വപ്നമല്ല ജീവിതം എന്നത് തിരിച്ചറിയാന്‍ താമസിക്കുന്നു. മനസിന്‌ ഉറപ്പില്ലാത്ത ആ പ്രായത്തില്‍ തന്റെ അല്ലെങ്കില്‍ അവരുടെ പല പ്രശ്നങ്ങല്കും പരിഹാരം ഒന്നേയുള്ളൂ 'ആത്മഹത്യ' എന്ന് അവര്‍ ചിന്തിക്കുന്നു. പക്ഷെ പ്രായമായവരെ സംബന്ധിച്ച് വേറെ പല കാരണങ്ങള്‍ ആയിരിക്കാം പണം, കൃഷിയില്‍ നഷ്ടം, കടബാധ്യത, തീരാ രോഗങ്ങള്‍ അങ്ങിനെ. പക്ഷെ ഈ രണ്ടു പ്രശ്നങ്ങല്കും നമ്മള്‍ ഇങ്ങിനെ പല കാരണങ്ങള്‍
കണ്ടെത്തുന്നു എങ്കിലും ഗുപ്തമായി കഴിയുന്ന ഒരു കാരണം കൂടിയുണ്ട് ഇതിന്റെ പിന്നില്‍.

അതാണ്‌ മനുഷ്യന് പിടികിട്ടാത്ത മനസിന്റെ ഒരവസ്ഥ അല്ലെങ്കില്‍ അസുഖം 'വിഷാദരോഗം'
(depression ), മുകളില്‍ പറഞ്ഞ കാരണങ്ങള്‍ പലതും പരിഹരിച്ചാലും അപകടങ്ങളോ
ആത്മഹത്യകലോ പൂര്‍ണരൂപത്തില്‍ കുറഞ്ഞു എന്ന് വരില്ല. ഡിപ്രഷന്‍ കൂടി കുറയണം.
സത്യത്തില്‍ അപകടങ്ങള്കോ ആത്മഹത്യക്കോ മാത്രമല്ല ഡിപ്രഷന്‍ കാരണമാകുന്നത് പല രോഗങ്ങളുടെയും പരിഹാരത്തിന് വിലങ്ങു തടിയാകുന്നതും ഈ വില്ലനാണ്. ഉദാ: ഒരാള്‍ക് ഹൃദ്രോഗമുന്ടെങ്കില്‍ അതിനു ആവശ്യത്തിനു മരുന്നും പോഷകാഹാരവും വ്യായാമവും ഉണ്ടെങ്കിലും ചില മനുഷ്യര്‍ക് അത് കുറയാതെ നില്കുന്നത് കാണാം. പ്രമേഹം, രക്തസ്സമര്ധം, ദിമെന്ഷിയ അങ്ങിനെ പല രോഗങളും പൂര്‍ണമായ പരിഹാരമില്ലാതെ പോകുന്നു. വളര്‍ച്ചയുടെ പ്രായം കഴിഞ്ഞാല്‍ മനുഷ്യന്‍ അവന്റെ ശരീരം മെയിന്റൈന്‍ ചെയ്തില്ലെങ്കില്‍ രോഗഗ്രസ്തമാകുമെന്നു എന്ന് ഇന്നാര്‍കുമരിയാം. പ്രായമാകുമ്പോള്‍ ശരീരത്തിലെ കലകള്‍ (cells ) നശിച്ചുകൊണ്ടിരിക്കുന്നു. വ്യായാമതിലൂടെയും, ശരീരത്തിന്റെയും മനസ്സിന്റെയും പോഷനത്തിലൂടെയും പ്രായം തോന്നാതെ പിടിച്ചു നിര്തുന്നവരുണ്ട്. ഇവിടെ കലകള്‍(കോശങ്ങള്‍ ) പുതിയതുണ്ടായികൊണ്ടിരിക്കുന്നതാണ് അതിന്റെ കാരണം. ഇതില്‍ മനസ്സിന്റെ പോഷനതിന്റെ ഭാഗമാണ് ഡിപ്രഷന്‍ കുറയ്ക്കുക എന്നതും. എന്താണീ ഡിപ്രഷന്‍?

ഡിപ്രഷന്‍ (വിഷാദരോഗം)

സാധാരണ വിഷാദം, ദുഖം എന്നൊക്കെ നാം കേള്കാരുന്ടെങ്കിലും അതൊരു രോഗമായി നാം കാണാറില്ല. അത് രോഗം അല്ല. കാരണം അതെല്ലാവര്കും ഉണ്ടാകുന്നതു ആണ്. പക്ഷെ ഡിപ്രഷന്‍ ഒരു രോഗമായി ആള്‍കാര്‍ കാണാത്തത് അതിനെ കുരിച്ചറിവ് ഇല്ലാത്തതു കൊണ്ടാണ്. പക്ഷെ വിഷാദമോ ദുഖമോ ഒരു രോഗമായി മാറുമ്പോഴാണ് പ്രശ്നമാകുന്നത്. ചിലര്‍ പറയാറില്ലേ ഒരു മൂഡില്ല, ഒരിതില്ല, ഒന്നും ചെയ്യാന്‍ തോന്നുന്നില്ല, ഭക്ഷണത്തിന് രുചിയില്ല, വിശപ്പില്ല, പെട്ടെന്ന് ദേഷ്യം വരുക, ഇതൊക്കെ പെട്ടെന്ന് കണ്ട്രോളില്‍ ആയാല്‍ പ്രശ്നം ഇല്ല. പക്ഷെ അകാരണമായ ഭയം, ദുഖം, പരാചയ ബോധം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, ഇരിക്കാന്‍ മേല, നില്‍കാന്‍ മേല, കിടക്കാന്‍ മേല ഇങ്ങിനെയുള്ള ലക്ഷണങ്ങളില്‍ ആദ്യം പറഞ്ഞതിന്റെ കൂടെ രണ്ടാമത് പറഞ്ഞതില്‍ രണ്ടോ അതിലധികമോ കുറഞ്ഞത്‌ രണ്ടാഴ്ചയായി തുടരുന്നു എങ്കില്‍ ഡിപ്രഷന്‍ സംശയിക്കാം. ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും ഒരാളില്‍ കേന്ദ്രീകരിച്ചാല്‍ ഇനി ആത്മഹത്യാ തന്നെ എല്ലാത്തില്‍ നിന്നും രക്ഷ പെടാനുള്ള ഒരു വഴി എന്ന് ചിന്തിചെന്നു വരാം. ബാല്യ കൌമാരക്കാരുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് മനസിലായില്ല എന്ന് വരാം, കാരണം ദുഖം മുഖത്ത് പ്രതിഫലിച്ചു എന്ന് വരില്ല, കൂടുകാരുടെ കൂടെ കൂടാതെ ഒറ്റക്കിരിക്കുക, പെട്ടന്ന് ദേഷ്യം വരുക, പഠിത്തത്തില്‍ ശ്രദ്ധ കിട്ടാതിരിക്കുക, വയറു വേദന, തല വേദന ഇങ്ങിനെ പലതും ആകാം. മുതിര്നവരില്‍ പ്രായം കൂടുതല്‍ ഉള്ളവര്‍ ദുഃഖം പ്രകടിപ്പിക്കും. ഒര്മകുരവ്, ദേഷ്യം കൂടുതല്‍, തീരാ രോഗങ്ങള്‍, തന്റെ രോഗങ്ങലെകുരിച്ചുള്ള ആകാംഷ, കടബാധ്യതകള്‍
ഇവയാണ് അവരുടെ ഡിപ്രഷന് പ്രധാനമായി കാരണമാകുന്നത്. ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ പ്രായമായവരില്‍ ആണ് കാണുന്നത്. നമ്മുടെ നാട്ടില്‍ മനശാസ്ത്രത്തിനു വലിയ പ്രാധാന്യം കൊടുക്കാതതുകൊണ്ട് മനസിന്റെ പ്രശ്നങ്ങള്‍ പഠിക്കാതെ തന്നെ ശാരീരിക രോഗങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കൂ. ഉദാ: ഒരാള്‍ക് ഹൃദ്രോഗം വന്നു മരിചെന്നിരിക്കട്ടെ, മരണ കാരണം പറയുമ്പോള്‍ അയാള്‍ക് ബി പി, പ്രമേഹം ഇവയുണ്ടയിരുന്നത് കൊണ്ടാണ് എന്ന് പറയും, എന്നാല്‍ അതിന്റെ കൂടെ ഡിപ്രഷന്‍ കൂടിയുണ്ടായിരുന്നു എന്ന് ആരും പറയുന്നത് കേള്‍കാറില്ല. ഒരാള്‍ക് ലിവറിനു കാന്‍സര്‍ ഉണ്ടായാല്‍ അയാള്‍ ധാരാളം മദ്യം കഴിച്ചതാണ് കാരണം എന്ന് പറയും, എന്നാല്‍ അയാള്‍ക് ഡിപ്രഷന്‍ കൂടിയുണ്ടായിരുന്നു എന്ന് ആരും പറയാറില്ല.സ്‌ട്രെസ് സൈക്കിളിനെ കുറിച്ച് അറിയാവുന്നവര്‍ക് ഡിപ്രഷന്‍ എന്താണെന്നു പെട്ടന്ന് മനസിലാകും. അതെന്താണെന്ന് ചുരിക്കി പറയാം, അതായതു തലച്ചോറില്‍ നാല് നാഡീ കേന്ദ്രങ്ങളുണ്ട് kortex , ലിംബിക് സിസ്റ്റം, ഹൈപോതലാമസ്, ബ്രെയിന്‍ സ്ടെം. സ്‌ട്രെസ് സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ തലചോറിലെ ലിംബിക് സിസ്റ്റം പ്രവര്തനനിരതമാകുന്നു. സെറിബ്രല്‍ കോര്റെക്സില്‍ നിന്നും സ്‌ട്രെസ് നേരിടാനുള്ള സന്ദേശം ഹൈപോതലമാസിലെക്കെതിക്കുന്നു. ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ഭലമായി സ്ട്രെസ്സിനെ നേരിടാനുള്ള ഹോര്‍മോണുകള്‍ ഇവയുണ്ടാക്കുകയും ഇവ അവസാനം adrenal എന്ന ഗ്രന്ധിയില്‍ എത്തുകയും സ്ട്രെസ്സിനെ നേരിടാനുള്ള ഹോര്മോനുണ്ടാക്കുകയും സ്ട്രെസ്സിനെ നേരിടാന്‍ മനസിന്‌ ശക്തിയുണ്ടാകുകയും ചെയ്യന്നു. ഇതെല്ലവര്കും ഉണ്ടാകുന്നതാണ് അങ്ങിനെയാണ് കുറച്ചു കഴിയുമ്പോള്‍ മനസ് നോര്‍മല്‍ ആകുന്നതു. പക്ഷെ സ്‌ട്രെസ്
സാഹചര്യം ആവര്തിച്ചുണ്ടാകുമ്പോള്‍, ഹൈപോതലാമസ് പിടുവേടരി അക്ഷിസ്നുല്ലില് (നാഡീ കേന്ദ്രങ്ങളുടെ നിര) നാഡികല്കിടയില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തില്‍ ചില രാസപധാര്തങ്ങള്‍

(neurotransmiters ) ആയ മോണോ അമൈനുക്ളക് ( 330 മോണോ അമൈനുകള്‍ വൈദ്യശാസ്ത്രത്തില്‍ കണ്ടുപിട്ക്കപെടിടുണ്ട് ) ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും ഡിപ്രഷന്‍ എന്ന
രോഗാവസ്തയുണ്ടാകുകയും ചെയ്യുന്നു. എന്സ്യ്മുകല്ക് കുറവുണ്ടായാലും ഡിപ്രഷന്‍ ഉണ്ടാകും. ഇവിടെ സമ്മര്‍ദ പ്രേരണ ആദ്യമായി ഉണ്ടാകുന്നതു ജീനുകളില്‍ നിന്നാണ്. ഇത് കുറച്ചു സിമ്പിള്‍ ആയി പറയാം അതായതു പ്രമേഹം ഉള്ള ഒരാള്‍ക് അയാള്‍ക് പഞ്ചസാര കുറഞ്ഞാല്‍ ഹൈപോഗ്ല്യ്സീമിയ എന്ന അവസ്ഥയും പഞ്ചസാര കൂടിയാല്‍ ഹൈപെര്‍ഗ്ല്യ്സീമിയ എന്ന അവസ്ഥയും ആയിത്തീരുന്നു. ഈ രണ്ടവസ്ഥയും ശരീരത്തിന് ദോഷം ആണെന്ന് ഇന്നാര്കും അറിയാം. ഇതുപോലെ തന്നെയാണ് ഡിപ്രഷന്‍ എന്ന അവസ്ഥയും. എന്സൈമുകല്കോ മോണോ അമൈനുകല്കോ കുറവുണ്ടായാലും ഇവയിലേതെങ്കിലും
കൂടുവോ ചെയ്താലും ഡിപ്രഷന്‍ ഉണ്ടാകും. ഇതിന്റെ ശരീര ശാസ്ത്രപരമായ രാസ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാങ്കേതികം ആയതുകൊണ്ടും അപ്രസക്തം
ആയതുകൊണ്ടും ഇവിടെ വിവരിക്കുന്നില്ല.ഡിപ്രഷന്‍ പലതരം

മേലന്കൊലിക് ഡിപ്രഷന്‍ (Melancholic depression) : ഇതില്‍ ഉറക്കം, വിശപ്പ്‌, ലൈങ്കികത ഇവയില്‍ വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.

എഡിപ്പിക്കല്‍ ഡിപ്രഷന്‍ (Atypical depression ): ഇതില്‍ മേലന്കൊളിക് ഡിപ്രഷന് വിപരീതമായി ആണ് സംഭവിക്കുന്നത്‌.‍ അമിതമായ ഉറക്കം, കൂടുതല്‍ വിശപ്പ്‌ അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈങ്കിക ആസക്തി കൂടുക, ശരീരം ചീര്‍ത്തു വരിക മുതലായവ പ്രകടമാകുന്നു.

സൈക്കൊടിക് ഡിപ്രഷന്‍ (Psychotic depression) : ആരെക്കെയോ തന്നെ കൊല്ലാന്‍ വരുന്നു, ചുറ്റും ശത്രുക്കള്‍ ആണെന്നുമുള്ള ചിന്തയും ഭയവും ഇതില്‍ കൂടുതലായി കാണുന്നു.

മുകളില്‍ പറഞ്ഞത് കൂടാതെ exogenous, endogenous, unipolar, bipolar, disthemia അങ്ങിനെ പല വിഭാഗങ്ങളും ഉണ്ട്.

നമ്മുടെ സാംസ്‌കാരിക സാമൂഹ്യ ആരോഗ്യ മേഖലയില്‍ മനോരോഗന്ല്ക് വലിയ പ്രാധാന്യം കൊടുക്കാത്തത് കൊണ്ട്, മനുഷ്യന്റെ ആരോഗ്യം പൂര്‍ണമാകുന്നില്ല എന്ന ദുഖകരമായ സത്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. മനസിന്‌ ആരോഗ്യമില്ലാത്ത സമയം പൊതുവേ ശാരീരിക രോഗം പോലെ അതൊരു അസുഖം തന്നെയാണ്. പക്ഷെ അയാള്‍ക് തലയ്ക്കു നല്ല സുഖമില്ല, ഭ്രാന്താണ് എന്നൊക്കെ പറയുന്നതിന് പകരം അയാള്‍ക് നല്ല സുഖമില്ല എന്ന് മാത്രം പറയുകയാണെങ്കില്‍, അയാളെ ഒറ്റപെടുതാതെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുകയാണെങ്കില്‍

മാനസികമായി അയാളുടെ കുടുംബവും സന്തോഷിക്കും. ദുഖങ്ങള്‍ നിറഞ്ഞ ബാല്യ
കൌമാര്യങ്ങളിലൂടെ, ജീവിതത്തിന്റെ പീടാനുഭങ്ങളിലൂടെ, പാരമ്പര്യത്തിലൂടെ, അങ്ങിനെ പല പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇങ്ങിനെയുള്ള രോഗങ്ങള്‍ നമുക്ക് പ്രത്യക്ഷത്തില്‍ പിടി കിട്ടി എന്ന് വരില്ല. അല്ലെങ്കില്‍ അറിഞ്ഞെങ്കിലും സമൂഹത്തിലെ അന്തസ്സ് കരുതി ചികില്സിക്കാതിരിക്കുക, മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കും, എന്നൊക്കെയുള്ള ചിന്തകള്‍ മനുഷ്യരില്‍ ഉള്ളടത്തോളം പരിഹാരം കാണുക ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ ഇവക്കു പ്രാധാന്യം കൊടുക്കാതെ, രോഗമാണെന്ന് മനസിലാകാത് "കര്‍മ ഫലം" , "ദൈവ ശിക്ഷ", "തലേലെഴുത്ത്" എന്നൊക്കെ മതപരമായി ബന്ധപെടുത്തി ശ്രദ്ധിക്കാതിരിക്കുക, ചില മതങ്ങളും ദിപ്രഷന്റെ ചെറിയ വിത്ത് പാകാന്‍ വഴിയാകുന്നു. മതപരമായ ദ്രിഷ്ടിയില്‍ പറഞ്ഞാല്‍
പാപബോധം ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും നിലനില്‍കുന്നു. ദൈവഭയം കുറ്റബോധം ഉണ്ടാകുകയും പാപബോധം ഉണ്ടാകുകയും ചെയ്യുന്നു. അതില്‍ നിന്ന് അവന്‍ പാപവിമുക്തനാകുകയും പിന്നെ സന്തോഷത്തില്‍ ജീവിക്കാന്‍ സാധിക്കുകയും ചെയ്താല്‍ ആ പാപബോധം പ്രശ്നമില്ലതാകും. ഒരിക്കല്‍ ഒരു മനശാസ്ത്രന്ജന്‍ തന്റെ ഒരു രോഗി ക്രിസ്തുമതം സ്വീകരിച്ചശേഷം മുമ്പ് ഇല്ലാതിരുന്ന കുറ്റബോധം അയാളില്‍ ഉണ്ടായതായി രേഖപെടുത്തി. ഇതൊക്കെ നമ്മുടെ പൊതുജനത്തിന്റെ ശരിയായ ആരോഗ്യം സംരക്ഷിക്കാന്‍ തടസം നില്കും. എന്നാല്‍ ചില മീഡിയ ഈ രോഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കാന്‍ പരിശ്രമിക്കുന്നു എന്നത് അഭിനന്തനര്‍ഹാമാണ്. ഉദാ: നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ആയ മോഹന്‍ലാലിന്‍റെ ചില ചിത്രങ്ങള്‍ അത് സാധാരണ ജനങ്ങള്‍ക് പരിച്ചയപെടുതുന്നു, മണിച്ചിത്രത്താഴ് എന്ന പടത്തില്‍ ചിത്തഭ്രമം മുതല്‍ ഭ്രാന്ത് വരെയുള്ള കാര്യങ്ങള്‍ പരിച്ചയപെടുതുകയും പരിഹാരം കാണുകയും ചെയ്യുന്നു. അത് പോലെതന്നെ പവിത്രം എന്ന സിനിമയില്‍ അനിയതിയോടുള്ള അതിയായ വാത്സല്യം നുറോസിസില്‍ എത്തി അവസാനം മനസ് താളം തെറ്റുന്നത് വരെ കാണിക്കുന്നു. തന്മാത്ര എന്ന ചിത്രത്തില്‍ ദിമെന്ഷ്യയുടെ മൂര്‍ധന്യ നില വരെ കാണിക്കുന്നു. വടക്കും നാഥന്‍ എന്ന പടത്തില്‍ വരുമ്പോഴാണ് ഈ ബ്ലോഗില്‍ വിവരിക്കുന്ന ഡിപ്രഷന്‍ എന്ന കണ്ടിഷനെക്കുരിച്ചു കാണിക്കുന്നത്, ഈ ചിത്രത്തില്‍ ആരെയും, തന്റെ വീടുകാരെ പോലും അറിയിക്കാതെ കഥാപാത്രം ഈ രോഗം രഹസ്യമായി വയ്കുകയും രഹസ്യമായി ചികിത്സിക്കുകയും ചെയ്യുന്നു. ഇവിടെ വിഷാദരോഗത്തിന്റെ ‍ ഒരു വകഭേദമായ ബൈപോളാര്‍ ഡിപ്രഷന്‍ അല്ലെങ്കില്‍ ബൈപോളാര്‍ ദിസോര്ദര്‍ (bipolar disordar) എന്ന അവസ്ഥയാണ്‌ നായക്നുടായത്. വടക്കുനോകി യന്ത്രത്തില്‍ ശ്രീനിവാസനും ഇതുപോലൊരു മാനസിക വിഭ്രാന്തിയുണ്ടാകുന്നത് (സംശയരോഗം) നാം കണ്ടിടുണ്ട്.

സത്യത്തില്‍ ചെറിയ ചെറിയ മാനസിക അസ്വാസ്ഥ്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ചിലര്കൊക്കെ ഉണ്ടെങ്കിലും അതൊക്കെ വലിയ മാനസിക രോഗത്തിലെതുന്നില്ല. മാനസിക തലത്തിലാണ് രോഗം പ്രത്യക്ഷമാകുന്നെങ്കിലും തുടക്കം ശാരീരിക തലത്തിലാണ് (തലച്ചോറില്‍) പക്ഷെ അതിന്റെ ഫലം നാമൊക്കെ ശരീരത്തില്‍ അനുഭവിചെന്നു വരാം. ഉദാ: OCD (Obsessive Compulsive Disorder ) - ഇതില്‍ ആവര്‍ത്തിച്ചു കൈ കഴുകുക, തൃപ്തി വരാതെ വീണ്ടും വീണ്ടും കഴുകുക, വൃത്തിയാക്കല്‍ തുടരുക, വീട് പൂട്ടിയാലും വീണ്ടും വീണ്ടും നോക്കി ഉറപ്പു വരുത്തുക, അങ്ങിനെ പല പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നു. പിന്നെ, അതുപോലെ വേറൊന്നു IBS (Irritable Bowel Syndrome ) ഇവിടെ ചെയ്യുന്നത് മനസ് നെര്‍വസ് ആകുമ്പോള്‍ വയര്‍ വേദന എടുക്കുകയും ആവര്‍ത്തിച്ചു കക്കൂസില്‍ പോകുകയും ചെയ്യുന്നു. ഇതൊക്കെ നാമനുഭവിക്കുന്നു

എങ്കിലും സുഷുപ്താവസ്ഥയില്‍ മനസ്സില്‍ അല്ലെങ്കില്‍ തലച്ചോറില്‍ നടക്കുന്ന പ്രശ്നങ്ങള്‍ നാമെല്ലാം അറിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം. പല രാജ്യങ്ങളിലും ഒരു രോഗം പല രീതിയില്‍ പ്രത്യക്ഷപെട്ടെന്നു വരാം. മന്ത്ര വാദം, ജ്യോതിഷം, പ്രശ്നം വെക്കല്‍, അങ്ങിനെ പല പല ആഭിചാര പ്രവര്‍ത്തികള്‍ ചെയ്തെന്നു വരാം, മതപരമായ മറ്റുള്ള പരിഹാരക്രിയകള്‍ ചെയ്തെന്നു വരാം. എന്നാലും നല്ല ഒരു മനോരോഗ വിദഗ്ദന്റെയോ (psychiatrist ) മനശാസ്ത്രഞ്ഞന്റെയോ (psychologist ) സഹായം തേടാന്‍ അറിവും വിവേകവും ഉണ്ടെന്നു പറഞ്ഞഹങ്കരിക്കുന്ന ചില മനുഷ്യര്‍ പോകാറില്ല.

ജ്യോതിഷം, സംഖ്യാശാസ്ത്രം, സാമുദ്രികാശാസ്ത്രം, കൈനോട്ടം, ജാതകം, പ്രശ്നം വെയ്കല്‍

എന്നിങ്ങനെയുല്ലതെല്ലാം മനശാസ്ത്രത്തിന്റെ നോട്ടത്തില്‍ അന്തവിസ്വാസങ്ങള്‍ ആണ്. അതുകൊണ്ടാണ് സ്വാമി വിവേകണ്ടാന്ദന്‍ "ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക് അടിമപെട്ടാല്‍ അവരെ നല്ല ഒരു ഡോക്ടറെ കാണിക്കുക" എന്ന് പറഞ്ഞത്. നല്ല വിദ്യാഭ്യാസം, നല്ല സംസ്കാരം, ആരോഗ്യമുള്ള പാരമ്പര്യം, നല്ല വിവരം, വിവേകം ഇങ്ങിനെയുള്ളവ കൈവശമുള്ളവ്നു മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടായിരിക്കും, അന്ധവിശ്വാസങ്ങള്‍ കുറവായിരിക്കും. മനസിനു വലിയ സമാധാനം ഉണ്ടാകുന്നു, അവനു രോഗം, ഭാവി, എന്നിവയെക്കുറിച്ചുള്ള ആകംഷയില്ല. പക്ഷെ വിദ്യാഭ്യാസം നല്ലതയാതുകൊണ്ടും കാര്യമില്ല. വിവരവും ലോകപരിചയവും വേണം. മനുഷ്യന് ഗുണമുള്ള പുതിയ പുതിയ കാര്യങ്ങള്‍ പടിച്ചുകൊണ്ടെയിരിക്കണം. വിദ്യാഭ്യാസം, മനശക്തി, ലാഖവത്വം, ആരോഗ്യപരമായ സാമൂഹിക ബന്ധം ഇവയോക്കെയുല്ലവര്ക് മനോവൈകല്യങ്ങള്‍ ഉണ്ടാകുകയില്ല.

അങ്ങിനെ റോഡപകടങ്ങള്‍‍, ആത്മഹത്യങ്ങള്‍, ഡിപ്രഷന്‍ ‍ ഇവ മാത്രമല്ല അസുഖങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു തലമുറയ്ക്ക് വേണ്ടി, നല്ലൊരു നാളേക് വേണ്ടി നമുക്ക് പരിശ്രമിക്കാം