Friday, June 10, 2011

നാം നമ്മെതന്നെ പഠിക്കുക

നമ്മില്‍ പലരും മറ്റുള്ളവരുടെ കുറ്റങ്ങള്‍ കാണുന്നതില്‍ തല്പരരാന്. എന്നാല്‍ ആരിലെങ്കിലും കുറ്റം കണ്ടു പിടിക്കുമ്പോള്‍ നാം ആ തെറ്റില്ലാതവരാണോ എന്ന് ആത്മപരിശോധന ചെയ്യുന്നത് എപ്പോഴും നല്ലതായിരിക്കും. ഒരു മനുഷ്യന്‍ സ്വയം പഠിക്കാന്‍ തുനിഞ്ഞാല്‍ അവനു മറ്റുള്ളവരെ കുറ്റപെടുത്താന്‍ നേരമുണ്ടാവില്ല. നമ്മുടെ കണ്ണില്‍ കരടിരിക്കുമ്പോള്‍ നമുക്ക് എങ്ങിനെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ സാധിക്കും. നാം നമ്മെ തന്നെ പഠിക്കാന്‍ തുനിഞ്ഞാല്‍ നാം നമ്മുടെ വ്യക്തിത്വത്തെ തന്നെയാണ് പഠിക്കുന്നത്. നാം നമ്മെ പഠിച്ചാലേ നമ്മുടെ കഴിവും നമ്മുടെ പോരായ്മകളും എല്ലാമെല്ലാം നമുക്ക് മനസിലാകുകയുള്ളു. താപസന്മാരുടെ ജീവിതത്തിന്റെ തുടക്കം തന്നെ തപസിലൂടെ സ്വയം മനസിലാക്കുകയും പഠിക്കുകയും ചെയ്യുകയാണ്. അവര്‍ക്ക് മറ്റുള്ളവരുടെ മനസ് പോലും ഒരു നോട്ടത്തില്‍ തന്നെ മനസിലാകും. സാധാരണക്കാരായ നമുക്ക് ആ മഹാരഥന്മാരുടെ അത്രയും സാധിക്കില്ലെങ്കിലും മറ്റുള്ളവരുടെ കുറ്റവും കുറവും കാണുന്നതില്‍ കൂടുതല്‍ അവരുടെ ഗുണങ്ങള്‍ കാണുന്നതിനു സാധിക്കും. ഗുണങ്ങള്‍ ഒന്നും പറയാനില്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കുകയോ "തെറ്റ് മാനുഷികമാണ്‌ എല്ലാവര്ക്കും ഉണ്ടാകാം" എന്നോ മറ്റോ പറയുന്നതല്ലേ നല്ലത്. ചിലര്‍ക് "കൊതിയും നുണയും" പറയുന്നതില്‍ എന്തോ രസവും സന്തോഷവും കിട്ടുന്നതുപോലെ തോന്നും. തന്റെ കഴിവും തന്റെ നന്മയും തന്റെ സ്നേഹവും എല്ലാമെല്ലാം എത്രയുണ്ട് എന്നറിയണമെങ്കില്‍ വല്ലപ്പോഴുമെങ്കിലും നാം ആത്മപരിശോധന ചെയ്യുകയും നമ്മെ പഠിക്കുകയും സ്വയം പഠിപ്പിക്കുകയും ചെയ്യുക. മറ്റുള്ളവരുടെ ഗുണ വശത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കുക. സഹജീവികള്‍ നമ്മെ പോലെ തന്നെ പലതിലും ബലഹീനരാനെന്നുള്ള സത്യവും മനസിലാക്കുക. നമ്മുടെ ബലഹീനത അല്ലായിരിക്കും അവരുടേത്. എല്ലാവരിലും ഏതെങ്കിലും ഒരു ബലഹീനത ഉണ്ടെന്നുള്ളതാണ് സത്യം. ഈ ബലഹീനതയില്‍ നിന്ന് രക്ഷ പെടാന്‍ ധ്യാനം, തപസ്, യോഗ ഇവയൊക്കെ സഹായിക്കും.

No comments:

Post a Comment