Wednesday, November 2, 2011

അല്ഷീമര്‍ ഡിമെന്ഷിയ - ഒരു അകാല, അസ്വാഭാവിക വാര്‍ധക്യം

"ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലക്കുമോ" എന്നൊരു ഗാനം നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭാവനകള്‍ എന്നും സത്യം ആവണമെന്നില്ലല്ലോ. അതിനു ഉദാഹരണങ്ങള്‍ ആണ് ഡിമെന്ഷിയ രോഗങ്ങള്‍. ഇവയില്‍ പ്രധാനപ്പെട്ടതാണ് അല്ഷീമര്‍ ദിമെന്ഷിയ. ഇതിനെ കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് തലച്ചോറിലെ ഓര്‍മയുമായി ബന്ധപെട്ട ചില വിവരങ്ങള്‍ മനസിലാക്കുന്നത്‌ നല്ലതാണ്.

പ്രായമായവര്‍ വര്‍ദ്ധിക്കുന്നത് വൈദ്യശാസ്ത്രത്തിന്റെ പുരോഗതി കൊണ്ടാണല്ലോ. മരുന്നുകളെ ആശ്രയിച്ചും മറ്റുമാണ് പലരും മുന്നോട്ടു പോകുന്നത്. ഈ വയോധിക വര്‍ദ്ധന, ഡിമെന്ഷിയ രോഗങ്ങളുടെയും വര്‍ധനയ്ക് കാരണം ആയി. വൃദ്ധന്മാരെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്ന നാല് രോഗങ്ങളാണ് പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, ഡിമെന്ഷിയ.

40 വയസു കഴിഞ്ഞാല്‍ തലച്ചോറിനു വാര്‍ധക്യം ബാധിച്ചു തുടങ്ങുന്നു. ഒരു മനുഷ്യന്റെ തലച്ചോറിനു ചെറുപ്പത്തില്‍ ശരാശരി 1500 gm. ഭാരം ഉണ്ട്. ഒരു 85 വയസിനു ശേഷം ഇത് 1000 gm. ആയി കുറയുന്നു. അതായതു പ്രായം ആകുന്നതനുസരിച്ചു തലച്ചോറിന്റെ ഭാരം കുറഞ്ഞുകൊണ്ടിരിക്കുന്നു. എങ്ങിനെ ആണ് ഭാരം കുറയുന്നത് എന്ന് സ്വാഭാവികമായി നാം ചിന്തിക്കും. നമ്മുടെ മസ്തിഷ്കം നാഡികള്‍ കൊണ്ടും, അവയെ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പ് കണങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. അതിനുള്ളില്‍ എപ്പോഴും നടക്കുന്ന ആയിരക്കണക്കിന് രാസ/വൈദ്യുത പ്രേഷണങ്ങള്‍, അതുകൊണ്ട് ചില ശാസ്ത്രഞ്ജര്‍ തലച്ചോറിനെ ഒരു "കെമിക്കല്‍ സൂപ്പ്" എന്നാണ് വിളിക്കുന്നത്‌. നാടികളില്‍ രാസ സംപ്രേഷണം അല്ലെങ്കില്‍ വൈദ്യുത സംപ്രേഷണം നന്നായി നടക്കണമെങ്കില്‍ നാഡികള്‍ കൊണ്ടുള്ള വയറിങ്ങ്‌ നന്നായിരിക്കണം, അത് നന്നാകണമെങ്കില്‍ DNA നന്നാകണം, അതിനു വഴിയില്‍ തടസ്സവും പാടില്ല. ഇവിടെ തടസ്സം വന്നാല്‍ ആദ്യം ലിംബിക് സിസ്ടവുമായി ബന്ധപെടുന്ന ഓര്‍മ്മക്കാണ്‌ പെട്ടെന്ന് ക്ഷതമെല്കുന്നത്. അതായതു നാടികല്കുള്ളില്‍ ചില വസ്തുക്കള്‍ കിടന്നു (രക്തക്കുഴലില്‍ ചീത്ത കൊളസ്ട്രോള്‍ എന്നപോലെ) സംപ്രേഷണം തടസം ചെയ്യുന്നതോടെ ഓര്മ കുറഞ്ഞു വരുന്നു. ഒപ്പം നല്ല നാഡീ കോശങ്ങളില്‍ കുറവുണ്ടാകുന്നു. അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ "കെമിക്കല്‍ സൂപ്പ്" കുറയുന്നു. അപ്പോള്‍ ഭാരവും കുറയുന്നു.

ഹന്ടിങ്ങ്ടോന്‍ ഡിസീസ് (huntington 's disease ), പാര്കിന്സന്‍സ് ഡിസീസ് (parkinson 's disease ), രക്താതിസംമര്ധം (hypertension ), പ്രമേഹം (diabetis ), തലച്ചോറിലെ ക്ഷതങ്ങള്‍ (trauma ), കൊളസ്ട്രോളിന്റെ ആധിക്യം (hyperlipideemia ), അപസ്മാരം (epilepsy ), അല്ഷീമര്‍ ഡിസീസ് (alzheimer 's disease ), ആള്കഹോളിസം (alchoholism ), എയിഡ്സ് (AIDS ), അണുബാധ (infection ), ഡിപ്രഷന്‍ (depression ) തുടങ്ങിയ പല രോഗങ്ങളില്‍ ഒന്നായോ ഒന്നില്‍ കൂടുതല്‍ ഒരുമിച്ചോ തലച്ചോറിനെ ആക്രമിച്ചെന്നു വരാം. ഇതെല്ലാം ഡിമെന്ഷിയ രോഗത്തിലേക്ക് നയിക്കുന്നു.

തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടിപിടിച്ച് ഒരു ഭാഗം തളര്‍ന് പോകുന്നവര്‍ ഉണ്ട്. അങ്ങിനെ പ്രായമാകുമ്പോള്‍ ചെറിയ ഒരു രക്തക്കുഴലില്‍ രക്തം കട്ടിപിടിച്ച് മറവി ഉണ്ടാകാറുണ്ട്. ഇതിനെ വാസ്കുലാര്‍ ഡിമെന്ഷിയ എന്ന് പറയുന്നു. അല്ഷീമര്‍ ദിസീസിനോപ്പവും ഇതുണ്ടാകാം.

വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവും, മറ്റു ബലഹീനതകളും ഡിമെന്ഷിയയിലെ ഓര്‍മ്മക്കുറവും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്, അതായതു, വാര്‍ധക്യത്തില്‍ ഒക്സിജെന്റെ ആഗിരണം, രക്തയോട്ടം ഇവയ്ക് കുറവ് വരുമെങ്കിലും ഗ്ലൂകൊസിന്റെ ആഗിരണം തലച്ചോറില്‍ നന്നായി നടക്കുന്നു. എന്നാല്‍ ഒക്സിജെന്റെ ആഗിരണം, രക്തയോട്ടം, ഗ്ലൂകൊസിന്റെ ആഗിരണം ഇവയ്കെല്ലാം കുറവ് സംഭവിക്കുന്നു ഡിമെന്ഷിയയില്‍.

അല്ഷീമര്‍ ഡിമെന്ഷിയ (Alzheimer 's Dementia )

അലോയിസ് അല്ഷീമര്‍ (Alois Alzheimer ) എന്ന ജര്‍മ്മന്‍ നൂറോ ശാസ്ത്രഞ്ജന്‍ 1907 -ഇല്‍, മറവി (amnesia ), സംസാര ശേഷിക്കുറവു(aphasia ), തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും ഉള്ള കഴിവ്കുറവ് (appraxia ), സന്നിപാതം (dilerium ), മിഥ്യാ ധാരണങ്ങള്‍ (delusion ),

പെരുമാറ്റ വൈകല്യങ്ങള്‍ (behavioural changes ), അങ്ങിനെ ചില രോഗങ്ങളുണ്ടായിരുന്ന ഒരു വ്യക്തിയുടെ തലച്ചോര്‍ പോസ്റ്റ്‌ മോര്ടം ചെയ്യാന്‍ അവസരം ലഭിച്ചു. ആ വ്യക്തിയുടെ മസ്ത്ഷ്കത്തിലെ നാടികല്കിടയില്‍ രണ്ടു വസ്തുക്കള്‍ അദ്ദേഹം കാണുകയുണ്ടായി. സെനയില്‍ പ്ലേകും, ഫിബ്രുലാര്‍ ടാന്കിലും. അങ്ങിനെ അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്ത് ഈ രോഗത്തിന് പേരുമിട്ടു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു.

നാടികളില്‍ അമൈലോയിദ് പ്ലേക്കുകള്‍ അടിഞ്ഞു കൂടുമ്പോള്‍ അത് സ്വാഭാവികമായി നിര്‍മാര്‍ജനം ചെയ്യപ്പെടണം. അങ്ങിനെ നിര്‍മാര്‍ജനം ചെയ്യപെടാതെ അടിഞ്ഞു കൂടി, ഇരുമ്പിനെ തുരുംബെടുക്കുന്നത് പോലെ നാഡികളെ നശിപ്പിക്കുന്നു. ഇതാണ് അല്ഷീമര്‍ ഡിമെന്ഷിയയില്‍ സംഭവിക്കുന്നത്‌. ഇത് സംഭവിച്ചു തുടങ്ങിയാല്‍ 6 - 7 വര്ഷം കൊണ്ട് രോഗി മരിക്കുന്നു. പരിചയമുള്ള പേരുകള്‍ മറന്നു പോകുക, സംസാരത്തില്‍ ഏകാഗ്രത ഇല്ലാതാകുക, പഴയ കാര്യങ്ങള്‍ ചിലതൊക്കെ മറന്നു പോകുക ഇങ്ങിനെയുള്ള കാര്യങ്ങള്‍ പ്രായമായവര്കും ഉണ്ടാകാമെങ്കിലും ഡിമെന്ഷിയയില്‍ സംഭവിക്കുന്നത്‌ നേരെ തിരിച്ചാണ്. ഉടനെ ചെയ്യുന്ന കാര്യങ്ങള്‍ ആണ് മറന്നു പോകുന്നത്. വളരെ പഴയ കാര്യങ്ങള്‍ ഓര്‍മയില്‍ നിലനില്കുകയും ചെയ്യുന്നു. പ്രായമാവുംബോഴാണ്‌ ഇത് സാധാരണ കാണുന്നത്. ഇത് ഒരു 45 വയസ്സില്‍ 20 %, 65 വയസ്സില്‍ 50 % അങ്ങിനെ സാധ്യത കൂടുന്നു.

ലക്ഷണങ്ങള്‍
നടത്തം സാവാകാശത്തിലാകുക, ബഹളം വയ്കുക, പെട്ടെന്നുള്ള മറവി, ചെയ്ത ജോലി ഉടന്‍ മറക്കുക, ദേഷ്യം, ഉന്മാദം, വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ദിമുട്ടു വരിക, ദീന ഭാവം, അലഞ്ഞു തിരിയുക, പിച്ചും പേയും പറയുക, വീട്ടില്‍ നിന്നും ഇറങ്ങി ഓടുക, പിന്നെ പിന്നെ സ്ഥല, കാല ബോധം നഷ്ടപ്പെടുന്നു, എവിടെ നില്കുന്നുവെന്നോ, എന്ത് ചെയ്യുന്നു എന്നോ ഉള്ള ബോധം ഇല്ലാതാകുക. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങള്‍ മറന്നു പോകുക ഇവയൊക്കെ ഉണ്ടാകുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍ വിശദമായി വിവരിക്കണമെങ്കില്‍ നാം വൈദ്യ ശാസ്ത്രം കുറച്ചെങ്കിലും പഠിക്കണം. പക്ഷെ സാധാരണക്കാരായ നമുക്ക് കാര്യങ്ങള്‍ ചുരുക്കമായി അറിഞ്ഞാല്‍ മതിയെന്നത് കൊണ്ടും, കൂടുതല്‍ പഠിക്കുന്നത് അപ്രസക്തമാണ് എന്നതുകൊണ്ടും, അത്യാവശ്യമുള്ളതു മാത്രം നമുക്ക് മനസിലാക്കാം.

a) പാരമ്പര്യം (heredity )

അമ്മയ്ക്കോ അച്ഛനോ ഡിമെന്ഷിയ ഉണ്ടെങ്കില്‍ മക്കള്‍ക് വരാന്‍ 50 % സാധ്യത ഉണ്ട്. പാരമ്പര്യവും കൃത്യമായി മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്, ഉദാ: ഒരാള്‍ക് 60താമത്തെ വയസില്‍ രോഗം തുടങ്ങുകയും 65 വയസ്സാകുമ്പോള്‍ മരിക്കുകയും ചെയ്യുമ്പോള്‍, അവിടെ എന്ത് രോഗത്താലാണ് മരിച്ചതെന്ന് തിരിച്ചരിഞ്ഞില്ലെന്നു വരാം. അയാള്‍ 80 വയസ്സ് വരെ ജീവിച്ചിരുന്നെങ്കില്‍ ഡിമെന്ഷിയ ഉണ്ടാകുമായിരുന്നോ ഇല്ലയോ എന്ന് നിഗമനത്തില്‍ എത്താന്‍ പ്രയാസമാണ്. DNA യിലെ 21 ന്നാം നമ്പര്‍ ക്രോമസോമിലെ APP (Amailoid Precursor Protein ) ജീനില്‍ ആണ് ഡിമെന്ഷിയയിലെ പാരമ്പര്യ ഖടകം ഉള്ളത്. സാധാരണ അമ്മയുടെ പ്രായം വളരെ കുറഞ്ഞിരുന്നാലും, കൂടിയിരുന്നാലും ജനിക്കുന്ന കുഞ്ഞിനു രോഗ സാധ്യത ഉണ്ട്.

b ) വ്യായാമ കുറവ് (lack of exercise )

ശരീരത്തിന് വ്യായാമം കൊടുക്കുന്നത് പോലെ മനസ്സിന് അല്ലെങ്കില്‍ തലച്ചോറിനും വ്യായാമം ആവശ്യമാണ്‌. അതിനൊപ്പം പോഷണവും ആവശ്യമാണ്‌. ഇതില്ലാതെ വരുന്നത് പ്രശ്നമാണ്.

c ) അമൈലോയിട് കാസ്കേഡ് പരികല്പന (amailoid cascade hypothesis )

രക്തക്കുഴലില്‍ കൊളസ്ട്രോളിന്റെ അളവ് കൂടി ഹൃദ്രോഗത്തിന് കാരണമാകുന്നത് പോലെ, അമൈലോയിട് പ്രോട്ടീന്‍ കണങ്ങള്‍ നാഡീ കോശങ്ങള്‍ അടിഞ്ഞു കൂടി തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഈ പ്രക്രിയ ആണ് അമൈലോയിദ് കാസ്കേഡ് പരികല്പന.

d ) കാത്സ്യം ചാനലുകളും സ്വതന്ത്ര രാഡിക്കലുകളും (calcium channels & free radicals )

ഗ്ലുട്ടാമേറ്റ്‌ എന്ന ഒരു അമ്ലം ഒരു നാഡീ പ്രേഷകം (neurotransmitter) ആണ്. ഓര്മ ശക്തിയെ സംബന്ദിച്ചു ഗ്ലുട്ടാമേറ്റ്‌ സ്വീകരിണികളുടെ പങ്കു പ്രാധാന്യം ഉള്ളതാണ്. ‍ ഈ സ്വീകരിണികളുടെ നടുക്കുള്ള ഒരു ഭാഗമാണ് കാത്സ്യം ചാനല്‍. ഗ്ലൂട്ടാമിന്‍ ഉത്പാദനം കൂടുതലായാല്‍ കാത്സ്യം ചാനലുകള്‍ കൂടുതല്‍ ഉത്തേജിക്കപ്പെടും. അങ്ങിനെയായാല്‍ അതില്‍ നിന്നും സ്വതന്ത്ര രാഡിക്കല്‍ എന്ന മറ്റൊരു വിഷവസ്തുവിന്റെ ഉത്പാദനം നടക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുന്നു. വാര്‍ധക്യത്തിന്റെ കാരണം തന്നെ സ്വതന്ത്ര രാഡിക്കലുകളുടെ ഉത്പാദനം ആണ്. ഇത് വളരെ പതിയെ നടക്കുന്ന പ്രക്രിയ ആയതുകൊണ്ട് നാം അറിയുന്നില്ല എന്നെ ഉള്ളു.

e ) ഈസ്ട്രോജെന്‍ (estrogen )

ഈസ്ട്രോജെന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ പ്രശ്നമുണ്ടാക്കുന്നു. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഡിമെന്ഷിയ രോഗങ്ങള്‍ കുറഞ്ഞിരിക്കുന്നതിനു പ്രധാന കാരണം തന്നെ ഈ ഹോര്‍മോണിന്റെ സാന്നിധ്യം ആണ്. കാരണം ആയുസ്സ്, ഓര്മ, പ്രതിരോധ വ്യവസ്ഥ ഇവയെ അനുകൂലിക്കുന്ന ഹോര്‍മോണ്‍ ആണിത്. മെനോ പോസ് വന്നവര്‍ മാത്രം കുറച്ചു ശ്രദ്ധിക്കണം. പുരുഷന്മാരിലെ ടെസ്ടോസ്റെരോണ്‍ എന്ന ഹോര്മോനിനു മേല്പറഞ്ഞ ഗുണങ്ങള്‍ ഒന്നും ഇല്ല,

f ) തലച്ചോറിനുണ്ടാകുന്ന തകരാറുകള്‍ (traumas )

തലയ്ക് എല്കുന്ന ക്ഷതങ്ങള്‍ ഭാവിയില്‍ നാഡീകോശങ്ങള്‍ക് നാശം ഉണ്ടാക്കുന്നു. ബോക്സര്‍മാര്‍, ഹെല്മെടു വെയ്കാതെ ബൈക്ക് യാത്ര ചെയ്യുന്നവര്‍ ഇവര്കൊക്കെ പ്രശ്നങ്ങള്‍ വന്നെന്നു വരാം.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ മ്യൂടെഷന്‍ (mutation ), പരിസ്ഥിതി ഖടകങ്ങള്‍, അസൈടയിന്‍ കോളിന്‍ എന്ന ഹോര്‍മോണിന്റെ നാശവും നിര്‍മാര്‍ജനവും, കോലിനെരചിക് ടെഫിഷിഅന്‍സി (cholinergic defeciency ), ഗ്ലുടാമെറ്റ് സംശ്ലേഷണം, തൈരോഇദ് തകരാറുകള്‍, പ്രതിരോധ വ്യവസ്ഥയുമായുള്ള ബന്ധം, ഇങ്ങിനെ കുറെ പ്രക്രിയ കൂടി നടക്കുന്നത് കൊണ്ടാണ് ഡിമെന്ഷിയ രോഗങ്ങള്‍ ഉണ്ടാകുന്നത്.

ചികിത്സ

ന്യൂറോ ഇമേജിംഗ് പോലുള്ള സൌകര്യങ്ങള്‍ വന്നതോടെ രോഗത്തിന്റെ കാരണങ്ങള്‍ പലതും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നിവാരണ മാര്‍ഗങ്ങള്‍ ഇന്നും പൂര്‍ത്തിയാക്കാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിനോ ഇതര വൈദ്യ ശാസ്ത്രങ്ങല്കോ സാധിച്ചിട്ടില്ല.

ചികിത്സ കിട്ടിയാലും വലിയ ഗുണമൊന്നും കിട്ടാത്ത ഒരു രോഗമാണിത്. വൈറ്റമിന്‍ E അടങ്ങിയ മരുന്നുകളും, ഭക്ഷണങ്ങളും ചികിത്സയ്കുപയോഗിക്കുന്നു. ഇതിന്റെ നിവാരണത്തിനുള്ള പഠനം ലോകത്തെല്ലായിടത്തും നടക്കുന്നു. ചികിത്സക്കൊപ്പം രോഗിയെ മനസിലാക്കാനും സ്വാന്തനപ്പെടുതാനുമുള്ള നമ്മുടെ ക്ഷമയാണ് അത്യാവശ്യം.

നമുക്ക് ചെയ്യാവുന്നത്

ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗസാധ്യത ഒഴിവാക്കി നമുക്ക് ജീവിക്കാം. ഉദാ:

1) ബൌധിക വ്യായാമങ്ങളില്‍ ഏര്‍പെടുക (ഉദാ: മനക്കണക്ക് കൂട്ടുക, ചെസ്സ്‌ കളിക്കുക,

ക്രോസ് വേര്‍ഡ്‌ പൂരിപ്പിക്കുക മുതലായവ)

2 ) വായന ശീലമാക്കുക, പിന്നെ വായിച്ച പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നോക്കുക.

3 ) പുത്തന്‍ പഴച്ചാറുകള്‍ (ജൂസ്) കഴിക്കുക, പച്ചക്കറികള്‍ കഴിക്കുക.

4 ) വൈറ്റമിന്‍ E അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

(കാപ്പി, ചായ, ചിലതരം പഴവര്‍ഗങ്ങള്‍ ഇവ ഉപയോഗിക്കുക )

5 ) ഒരിടത്തു തന്നെ ചടഞ്ഞിരിക്കാതെ ക്രിയാത്മകമായ കാര്യങ്ങളില്‍ പങ്കെടുത്തു മനസ്സ്

എപ്പോഴും ആക്ടിവ് ആക്കി വെയ്ക്കുക.

6 ) meditation പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പരിശ്രമിക്കുക.

നമ്മുടെ ജീവന്‍

ഹോര്മോനുകല്ക് അതിര് കടന്ന ഉത്തേജനം കൊടുക്കുന്ന നാഡീ പ്രേഷകവും (excitatory neurotransmitters ) ഈ അമിത ഉത്തേജനത്തെ തടയുന്ന

നാഡീ പ്രേഷകവും (inhibitory neurotransmitters ) നമ്മുടെ ശരീരത്തില്‍ ഉണ്ട്. ഇവ തമ്മിലുള്ള തമ്തുലനാവസ്ഥ ആണ് നമ്മുടെ ജീവന്റെ നില നില്പിന്റെ അടിസ്ഥാനം.


പ്രത്യാശ

ന്യൂറോ ഇമേജിംഗ് പോലുള്ള സംവിധാനത്തിലൂടെ കാരണങ്ങള്‍ മനസിലാക്കുകയും, ക്രോമസോമിലെ ജീനിനെ മനസിലാക്കുന്ന ശാസ്ത്രം (genealogy ) വികസിക്കുകയും ചെയ്യുമ്പോള്‍, ഡിമെന്ഷിയ രോഗങ്ങള്‍ക്ക് പ്രതിരോധം എര്പെടുതാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു സാധിച്ചെന്നു വരാം, അതിനായി നമുക്ക് പ്രാര്‍ഥിക്കാം.

Friday, September 9, 2011

ഷോക്ക് ചികിത്സയും മനുഷ്യന്റെ ഭയവും



മനോരോഗ വിദഗ്ദന്‍ അതാ ഒരു വൈലന്റായ രോഗിയെ ശോകടുപ്പിക്കാന്‍ പറയുന്നു. കീഴ്ജോലിക്കാര്‍ അതനുസരിക്കുന്നു. ബന്ധുക്കള്‍ സങ്കടത്തോടെ നില്കുന്നു. സ്കിസോഫ്രീനിയ വന്ന ഒരു രോഗിയായിരുന്നു അത്. ഷോക്ക് ചികിത്സ എന്ന് കേള്‍കുമ്പോള്‍ തന്നെ മനുഷ്യര്‍ക്ക് ഭയം ആണ്. എന്നാല്‍ വലിയ വേദനയോന്നുമില്ലാത്ത, സുരക്ഷിതമായ ഒരു ചികിത്സയാണ് അത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപെടുന്ന ഒരു മനോരോഗ ചികിത്സയാണ് ഷോക്ക് ചികിത്സ (Electro Convulsive Therapy-ECT). എന്നാല്‍ ഏറ്റവും കൂടുതല്‍ മനോരോഗ ഡോക്ടര്‍മാര്‍ പ്രയോഗിക്കുന്നതും ഈ ചികിത്സയാണ്. ഇന്ന് ലോകമാകമാനം പത്തു ലക്ഷത്തില്‍ അധികം ജനങ്ങള്‍ക് ഷോക്ക് ചികിത്സ നല്‍കുന്നു. പണ്ട് ഷോക്ക് ചികില്‍സ പ്രാകൃതസ്വഭാവം ആയി പരിഗണിക്കപ്പെട്ടിരുന്നതിനാല്‍, ഇന്ന് വളരെ പുരോഗമിച്ച മോഡിഫൈഡ്‌ ECT ആണുപയോഗിക്കുന്നത്.

മനോരോഗങ്ങള്‍ക് പണ്ട് നമ്മുടെ നാട്ടില്‍ ഭാന്തെന്നു തന്നെ പറയുമായിരുന്നു. മനുഷ്യ മനസിന്‌ വേദനയുണ്ടാക്കാന്‍ ഈ "ഭാന്ത്" എന്ന പദം വഴിയൊരുക്കുമായിരുന്നു. അതുകൊണ്ട് തന്നെ തലയ്കുള്ള അസുഖം, മാനസിക അസന്തുലിതാവസ്ഥ എന്നൊക്കെ മനശാസ്ത്ര ഡോക്റ്റര്‍മാര്‍ പറഞ്ഞു, പറഞ്ഞു ഇപ്പോള്‍ നമ്മുടെ സമൂഹവും ആ "ഭാന്ത്" എന്ന വാക് ഒഴിവാക്കിയിരിക്കുന്നു. അതൊരു നല്ല തുടക്കമായി. ചികിത്സയുടെ ഭാഗമായി അത്യാവശ്യമായി വേണ്ടുന്ന ഒരു ചികിത്സയാണ് ഷോക്ക് ചികിത്സ. ചില മനുഷ്യര്‍ ചിന്തിക്കുന്നത് അത് രോഗിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഡോക്ടറിന്റെ തന്ത്രമാനെന്നാണ്. ഇതിനൊരു പ്രജോദനം, നാം കാണുന്ന ചില സിനിമകളില്‍ ഡോക്ടര്‍മാര്‍ രോഗിയെ പ്രതികാരതോടെ ഷോക്കടുപ്പിക്കാന്‍ പറയുന്നതാണ്. യാഥാര്‍ഥ്യം അതല്ല. സത്യത്തില്‍ തലച്ചോറിലെ ജൈവ വൈദ്യുത, ജൈവ രാസ സംപ്രേഷണം സംതുലനാവസ്ഥയില്‍ ആക്കാനുള്ള ഒരു മാര്‍ഗം മാത്രമാണത്. കാരണം മാനസിക ആരോഗ്യം കുറയുന്നത് തന്നെ ആ സമതുലനാവസ്ഥയുടെ ഏറ്റക്കുരചിലാനല്ലോ. അതുകൊണ്ട് തന്നെ ഗൌരവമേറിയ സ്കിസോഫ്രീനിയ, സൈക്കോസിസ്, വിഷാദരോഗം തുടങ്ങിയ ചില രോഗങ്ങള്‍ക് ECT (ഷോക്ക് ചികിത്സ‍) അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ "കരന്ടടുപ്പിക്കല്‍" അത്യാവശ്യം ആണ്. ലോകത്തില്‍ 60 - 70 % ECT യ്ക് വിധേയമാകുന്നത് സ്ത്രീകളാണ്. കാരണം വിഷാദം അടക്കം ഉള്ള രോഗങ്ങള്‍ക് ചികിത്സ തേടുന്നതില്‍ കൂടുതല്‍ സ്ത്രീകളാണ്.

അല്പം ചരിത്രം

പതിനേഴാം നൂറ്റാണ്ടില്‍ റോമിലെ ചില കശാപ്പു ശാലകളില്‍ പന്നികളെ കരന്ടടുപ്പിച്ചു കൊല്ലുന്നത് പതിവായിരുന്നു. പന്നികളുടെ
നെഞ്ചിന്റെ സ്ഥാനത് എലെക്ട്രോടുകള്‍ ഖടിപ്പിചായിരുന്നു ഇത് ചെയ്തിരുന്നത്. എന്നാല്‍ വണ്ണം ഉള്ളവ നിരങ്ങി വരുമ്പോള്‍ എലെക്ട്രോടുകള്‍ തലയുടെ വശങ്ങളിലേക്ക് എത്തുമായിരുന്നു. അവ ചാകില്ലായിരുന്നു. പകരം മുക്കലും മുരളലും ഇല്ലാതായി ശാന്തരാകുമായിരുന്നു. ഇത് കണ്ടു നിന്ന ചില ഗവേഷകര്‍ ഇത് മനുഷ്യരില്‍ പ്രയോഗിച്ചാലോ എന്ന് ചിന്തിച്ചു. അതായിരുന്നു ഷോക്ക് ചികിത്സയുടെ തുടക്കം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, അപസ്മാര ചികിത്സകനായിരുന്ന ഇറ്റാലിയന്‍ ഡോക്ടര്‍ യുഗോ സെര്ലെട്റ്റ് ഇത് തന്റെ രോഗികളില്‍ പ്രയോഗിക്കുകയും നല്ല ഫലം കാണുകയും ചെയ്തതോടു കൂടി ഇത് ലോക പ്രസിദ്ധമായി. പക്ഷെ പിടയുകയും, താഴെ വീഴുകയുമൊക്കെ ചെയ്യുമായിരുന്നു എന്നതിനാല്‍ പ്രാകൃതമായ ഒരു ചികിത്സയായി സമൂഹം കാണുകയും, അതിന്റെ പ്രാധാന്യം കുറയുകയും ചെയ്തു. പിന്നെ 1985 നു ശേഷം മോഡിഫൈഡ്‌ ECT വന്നതോട് കൂടി വീണ്ടും പ്രസിദ്ധി നേടി.

എന്താണ് ഷോക്ക് (ECT ) ചികിത്സ?

തലച്ചോറിലേക്ക് വളരെ കുറച്ചു വൈദ്യുതി, അതായതു 80 മുതല്‍ 110 വരെ വോള്‍ട്ട് വൈദ്യുതി കടത്തി വിടുന്നു. 0.8 മുതല്‍ 1 സെക്കന്റ്‌ വരെ മാത്രം ആണ് ഇതിനു വേണുന്ന സമയം. തീയേടരില്‍ കയറ്റി അനസ്തേഷ്യ കൊടുത്തതിനു ശേഷമാണ് ഇത് ചെയ്യുന്നത്. കണ്ണിന്റെ അഗ്രത് നിന്നും ചെവിയുടെ അടിഭാഗം വരെ ഒരു നേര്‍ രേഖ വരച്ചാല്‍ അതില്‍ നിന്ന് ഒരിഞ്ചു മുകളില്‍ രണ്ടു സൈഡിലും എലെക്ട്രോടുകള്‍ ഖടിപ്പിച്ചാണ് ഷോക്ക് കൊടുക്കുന്നത്. വൈദ്യുത തരംഗങ്ങള്‍ തലച്ചോറിലൂടെ കടന്നു ഞരമ്പുകളില്‍ ഒരു കോച്ചി വിറയല്‍ ‍ (convulsion ) ഉണ്ടാക്കുന്നു. പെട്ടെന്ന് നിശ്ചിത അളവില്‍ വൈദ്യുതി കടത്തി വിടുമ്പോള്‍ മസ്തിഷ്ക

കൊശങ്ങല്കുണ്ടാകുന്ന ഈ വിറയല്‍, മസ്തിഷ്ക വ്യാപാരങ്ങളെ നിയന്ത്രിക്കുകയും, മനോരോഗന്ല്ക് ശാന്തി നല്‍കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ എന്ന കണക്കിന് 12 എണ്ണം വരെ എടുക്കുന്നു. രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ഡോക്ടര്‍ ഷോകിന്റെ എണ്ണത്തില്‍ മാറ്റം വരുത്തുന്നു. സാധാരണ ഓപറേഷന്‍ പോലെ സമ്മത പത്രത്തില്‍ ഒപ്പിട്ടതിനു ശേഷം മാത്രമാണ് ഇതും ചെയ്യുന്നത്.

മനുഷ്യരിലെ ഭയവും യാഥാര്‍ഥ്യവും

ഭയം (തെറ്റിധാരണ)----- യാഥാര്‍ഥ്യം

ഇത് ക്രൂരമാണ് --------- അല്ല

ഇത് വേദനാജനകമാണ്----- അല്ല

ഇതിനു പാര്ശ്വഫലമുണ്ട്----ഇല്ല (വളരെ കുറവാണ്. ഉണ്ടായാല്‍ തന്നെ പെട്ടെന്ന് മാറുന്നു.)

പ്രതികാരം തീര്കലാണ്-----അല്ല

ചെയ്താലും രോഗം മാറില്ല---അല്ല (നല്ല ഫലം ഏറ്റവും കുറച്ചു സമയം
കൊണ്ട് ലഭിക്കുന്ന ചികിത്സയാണിത്)

Wednesday, July 20, 2011

മനസിന്റെ ശാന്തതയും മനുഷ്യ മസ്തിഷ്കവും


ശാന്തി എന്ന് പറയുന്നത് എപ്പോഴും എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. മനസിന്റെ ശാന്തിയും നമ്മുടെ തലച്ചോറും തമ്മില്‍ വലിയ ബന്ധമുണ്ട്. പക്ഷെ ഏതു തിരക്കിലും ശാന്തത കൈവരിക്കാന്‍ ‍ എല്ലാവര്ക്കും ആയെന്നു വരില്ല. അതിനാണ് പ്രാര്‍ത്ഥന, ധ്യാനം, യോഗാഭ്യാസം, തപസ് ഇങ്ങിനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഇതിന്റെയൊക്കെ ശാസ്ത്രീയ വശവും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി മനസിന്റെയും തലച്ചോറിന്റെയും ശാന്തതയും അവയുടെ കഴിവ് കൂടലും ആണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും മനസിന്റെ ശാന്തത കൈവെടിയാതെ പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമല്ലേ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിന്റെ വേഗത്തെ പിടിച്ചു കെട്ടണം. അതുകൊണ്ടാണ് "മനസിന്റെ വേഗം കുറഞ്ഞാലേ മനശക്തി കൈവരൂ" എന്ന് യോഗാഭ്യാസത്തില്‍ പറയുന്നത്.

നമ്മുടെ മനസ് എന്ന് പറയുന്നത് നാം ചിന്തിക്കുന്നത് പോലെ തൊട്ടു കാണിക്കാവുന്ന ഒരു അവയവം അല്ല. ശാസ്ത്രീയമായി അത് തലച്ചോറിന്റെ മുഴുവന്‍ പ്രവര്‍ത്തനം തന്നെയാണ്. ആകാശത്തിന്റെ നീലിമ പോലെയോ, മേഖങ്ങള്‍ പോലെയോ ആണെന്ന് പറയാം. ഒരു വലിയ ഒരു സുപ്പെര്‍ കംപുട്ടെരിനോട് ഉപമിക്കാവുന്ന നമ്മുടെ തലച്ചോറില്‍ നാഡീ കോശങ്ങള്‍ (neurons ) ഒരു വല പോലെ രൂപം കൊണ്ടിരിക്കുന്നു. തലച്ചോറിലെ ഈ നാഡീ കോശങ്ങളാണ് മനസിന്റെ രൂപകല്പനയില്‍ കൂടുതല്‍ പങ്കു വഹിക്കുന്നത്. നാഡീ കോശങ്ങള്‍, നാഡീ പ്രേഷണം (neurotransmission ) എന്ന ഒരു രാസ സന്ദേശം വഴി സന്ദേശങ്ങള്‍ കൈ മാറുന്നു. ഇതിനെ ഒരു വൈദ്യുത സന്ദേശം ആയും ഉപമിക്കാം. ഏതെങ്കിലും ഒരു പുതിയ വികാരം ഉണ്ടാകുമ്പോള്‍ അതനുസരിച്ചുള്ള ഒരു പുതിയ സന്ദേശം (transmission ) ഉടന്‍ ഉണ്ടാകുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ആ രാസ സന്ദേശവും നല്ലതായിരിക്കും. ഈ transmission വളരെ കൂടിയാലും തീരെ കുറഞ്ഞാലും മനസ്സിന് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അതിന്റെ കൂടുതല്‍ വിവരണം ഇവിടെ അപ്രസക്തമായത് കൊണ്ട് വിവരിക്കുന്നില്ല.

നാഡീ കോശത്തില്‍ ടെന്ട്രൈടുകള്‍ (dendrites ) എന്ന ഒരു ഭാഗം ഉണ്ട്. തലച്ചോര്‍ വളരുന്ന പ്രായത്തില്‍ ഇതും വളരുന്നു. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതിനെ വെട്ടിമാറ്റുന്ന ഒരു പ്രക്രിയ (pruning ) നടക്കുന്ന ഒരു സമയമാണ് കൌമാരം. അനാവശ്യതിലുള്ള ഓര്‍മകളെയും, അറിവുകളെയും കളഞ്ഞു പുതിയവ നിറയ്ക്കാനാണ് ഈ വെട്ടി മാറ്റല്‍. അതുകൊണ്ട് തന്നെ വ്യക്തിയെ സത്ഗുണ സമ്പന്നന്‍ ആക്കുന്നതിനു അടിത്തറ ഇടാനും പറ്റിയ സമയമാണ് കൌമാരം. അതുകൊണ്ട് തന്നെ കൌമാരം ഒരു വ്യക്തിയെ സംഭന്തിച്ചു ഏറ്റവും പ്രാധാന്യം ഏറിയ സമയമാണ്. അങ്ങിനെ മനസ്സിനെ ഏറ്റവും നന്നായി നിയന്ത്രിച്ചു നിര്‍ത്തി നല്ല വ്യക്തികള്‍ ആയി വളരാന്‍ മുകളില്‍ പറഞ്ഞ ധ്യാന മാര്‍ഗങ്ങളുടെ പ്രാധാന്യവും ഈ സമയത്താണ്. അങ്ങിനെ ഭാവിയില്‍ ഉത്തമ വ്യക്തികള്‍ ആയി വളരാന്‍ ഇവ നമ്മെ സഹായിക്കുന്നു. നാഡീ കോശത്തിലെ ടെന്ട്രൈടു സംവിധാനം സൂപ്പര്‍ കംപുട്ടെരിലെ വയറിങ്ങ് പോലെയാണ്. വയരിങ്ങില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ മെഷീന്‍ കേടാകും. എന്ന് പറഞ്ഞ പോലെ ടെന്ട്രൈടുകളില്‍ തകരാര്‍ ഉണ്ടായാല്‍ വ്യക്തിത്വ വൈകല്യം ഉണ്ടാകുന്നു. ആ വൈകല്യം പെട്ടെന്ന് കണ്ടു പിടിച്ചു തിരുത്തിയാല്‍ വൈകല്യം ഇല്ലാത്ത normal വ്യക്തിയായി വളരും. ആത്മ നൈര്‍മല്യത്തോടൊപ്പം ഇതിനു കൂടി വേണ്ടിയാണ് നാം വല്ലപ്പോഴുമെങ്കിലും ധ്യാനമാര്ഗങ്ങള്‍ (പ്രാര്‍ത്ഥന, ഉപവാസം, തപസ്സ്, meditation മുതലായവ) സ്വീകരിക്കേണ്ടത്. കാരണം ഇതുവഴി മുകളില്‍ പറഞ്ഞ നല്ല neurotransmission പാതകള്‍ രൂപം കൊള്ളുകയും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ടാകുകയും ചെയ്യുന്നു.

ശാന്തതയെ കുറിച്ച് ചില മഹാരഥന്മാരുടെ വചനങ്ങള്‍ കാണുക;

"നില്കുമ്പോഴും, ഇരിക്കുമ്പോഴും ഞാന്‍ ഗുരുവിനെ സേവിക്കുന്നു. അങ്ങിനെ ശാന്തിയും സമാധാനവും ഞാന്‍ കണ്ടെത്തുന്നു." - ഗുരു നാനാക്ക്

"meditation തുടക്കത്തില്‍ വളരെ കഷ്ടപ്പാട് നിറഞ്ഞതാണെന്ന് തോന്നും, പക്ഷെ അത് പൂര്‍ത്തിയാക്കിയാല്‍ നല്ല ശാന്തിയും സന്തോഷവും അനുഗ്രഹവും ഉണ്ടാകുന്നു." - സ്വാമി വിവേകാനന്ദന്‍

"മനസ്സാണ് സുഖത്തിന്റെയും ദുഖത്തിന്റെയും ഉറവിടം. സമാധാനം മനസ്സില്‍ നിന്നാണ് വരുന്നത്" - ശ്രീ ബുദ്ധന്‍

"ലോകസുഖം എന്റെയല്ല. സഞ്ചരിക്കുമ്പോള്‍ ഒരു മരതണലില്‍ വിശ്രമിക്കുന്ന ഒരു സഞ്ചാരിയെ പോലെയാണ് ഞാന്‍"
- മൊഹമ്മദ്‌ നബി

"എന്റെ സമാധാനം ഞാന്‍ നല്‍കുന്നു. അത് ലോകത്തിന്റെ സമാധാനം അല്ല. നിങ്ങളുടെ ഹൃദയം കലുഷിതമാകതെയും ഭയപ്പെടാതെയും ഇരിക്കട്ടെ"-ജോണ്14 : 27

"സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ‍ "ദൈവ പുത്രന്മാര്‍" എന്ന് വിളിക്കപ്പെടും." - മാത്യു5 : 9

"അധ്വാനിക്കുന്നോരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുത്ത് വരിക. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം ഞാന്‍ ശാന്ത ശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍ എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." -മാത്യു11:28 - 30 - യേശു ക്രിസ്തു

മനസ്സിന്റെ ശാന്തിയും സമാധാനവും കിട്ടണമെങ്കില്‍ നമ്മുടെ മസ്തിഷ്കവും ശാന്തിയില്‍ ആയെ തീരൂ. നമ്മുടെ ജീവിതവും സന്മാര്‍ഗ ചിന്തയും ഒത്തുപോകണം. അതിനു വേണ്ടി നമ്മുടെ മസ്തിഷ്കത്തെ നാം മെരുക്കിയെടുക്കണം, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്തണം.

Friday, June 10, 2011

മനസും ശരീരികരോഗങ്ങളും



മനസ് എന്ന് പറയുമ്പോൾ  എല്ലാവര്ക്കും ഒരു ചിന്തയുണ്ടാകുന്നത് അത് ഹൃദയ ഭാഗത്തുള്ള ഒരു അവയവം എന്ന രീതിയിലാണ്. അത് കൊണ്ടാകാം നല്ല ഹൃദയം ഉണ്ടാകണം എന്നൊക്കെ മനുഷ്യന് പറയുമ്പോള് മനസിനെ ഉദ്ദേശിക്കുന്നത്. യഥാര്ത്ഥത്തില് മനസ് എന്താണ്? അതിനു പൂര്ണമായ ഒരു നിർവചനം ആധുനിക വൈദ്യശാസ്ത്രം ഇന്നും നല്കിയിട്ടില്ല. എങ്കിലും ഏകദേശ നിര്വചനം ആധുനിക മെഡിക്കല് നിഖണ്ടുവില് പറയുന്നത് "ബോധത്തിന്റെ ഇരിപ്പിടം, പരിസരങ്ങളെ മനസിലാക്കാനുള്ള തലച്ചോറിന്റെ പ്രവര്ത്തനം, വികാരങ്ങള്, ആഗ്രഹങ്ങള്, ഓര്മിക്കാനും പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള് എടുക്കാനുമുള്ള കഴിവ്, ഇങ്ങിനെ പൊതുവേയുള്ള തലച്ചോറിന്റെ പ്രവര്ത്തനം" എന്നിവയാണ്. അല്ലാതെ കരള്, ഹൃദയം, കണ്ണ് എന്നിവ പോലുള്ള ഒരു അവയവം അല്ല അത്. മനസിനെ പഠിക്കാന് കഠിന ശ്രമവും ആവശ്യമാണ്. അതുകൊണ്ടാണ് മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രൊഇദ് (Sigmund Freud) "കഴിഞ്ഞ മുപ്പത്തഞ്ചു വര്ഷമായി മനശാസ്ത്രം ഞാന് പഠിക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ മനശാസ്ത്രം പൂര്ണമായി മനസിലാക്കാന് എനിക്ക് സാധിച്ചിട്ടില്ല" എന്ന് പറഞ്ഞത്. സ്ത്രീകളുടെയും കുട്ടികളുടെയും മനശാസ്ത്രം അല്പം സങ്കീര്ണമാണ്.

മനസിനെ ബോധ മനസ്, ഉപ ബോധ മനസ്, അബോധ മനസ് എന്നിങ്ങനെ മൂന്നായി തിരിക്കാം. അബോധ മനസിന് ആധുനിക വൈദ്യ ശാസ്ത്രം വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ആ സമയത്ത് ശാരീരിക പ്രവര്ത്തനം മാത്രമേ നടക്കുന്നുള്ളൂ എന്നത് കൊണ്ടായിരിക്കാം. പക്ഷെ ഫ്രോഇടിന്റെ "സ്വപ്ന വിശകലനം" (Interpretation of Dreams) എന്ന പുസ്തകത്തില് അബോധ മനസിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. മനുഷ്യന്റെ എല്ലാ സ്വഭാവ വ്യതിആനങ്ങല്കും കാരണം അവന്റെ അബോധ മനസ് ആണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ അദ്ധേഹത്തിന്റെ പല സിധാന്ധങ്ങളും പിന്നെ വന്ന മനഷസ്ത്രഞ്ഞര് വഴി ചോദ്യം ചെയ്യപെട്ടു. അതുകൊണ്ട് ഇന്നതിന്റെ പ്രാധാന്യം കുറഞ്ഞു. പുതിയ മനഷസ്ത്രഞ്ഞര് ഉപ ബോധ മന്സിനാണ് പ്രാധാന്യം കല്പിക്കുന്നത്. ഉപ ബോധ മനസിനെ നിയന്ത്രിക്കാന് ഒരു മനുഷ്യന് സാധിച്ചാല് മനുഷ്യനെ അവനെ തന്നെ മനസിലാക്കാനും പല രോഗങ്ങളില് നിന്നും മോചനം നേടാനും സാധിക്കും. മനസും ശരീരവും അത്രമാത്രം ബന്ധപെട്ടിരിക്കുന്നു. ഉപ ബോധ മനസിനെ നിയന്ത്രിച്ചാല് ബോധ മനസിന്റെ നിയന്ത്രണം അവന്റെ കയില് ആകും. പക്ഷെ ഉപ ബോധ മനസിന്റെ ഈ നിയന്ത്രണം അത്ര എളുപ്പമല്ല. പക്ഷെ യോഗ, ധ്യാനം, പ്രാര്ത്ഥന പോലുള്ള ചില ഉപാധികളിലൂടെ കുറച്ചൊക്കെ മനസിനെ നിയന്ത്രിക്കാന് സാധിക്കും. അങ്ങിനെ നിയന്ത്രിക്കുകയും പോസിറ്റീവ് ആകുകയും ചെയ്താല് മനശാന്തിയും രോഗശാന്തിയും നേടാം. മാനസിക നില രോഗങ്ങള്ക് കാരണം ആകുന്നതിന്റെ ചില ശാസ്ത്രീയ വശങ്ങള് താഴെ കൊടുക്കുന്നു:-

തലച്ചോറിന്റെ ബ്രെയിന് സ്ടേം എന്ന ഭാഗത്തുള്ള ലിംബിക് സിസ്റെത്തിലാണ് നമ്മുടെ ധുക്കം, പിരിമുറുക്കം, കോപം, സന്തോഷം (ഭക്ഷണം, ലൈങ്ങികത) മുതലായ വികാരങ്ങള് നിയന്ത്രിക്കപെടുന്നത്, ഉദാ: നമുക്ക് പിരിമുറുക്കം, ധുക്കം തുടങ്ങിയ വികാരങ്ങള് വരുമ്പോള്, ചില ഹോര്മോണുകള് ഈ കേന്ദ്രങ്ങള്ഉടെ നിര്ദേശം അനുസരിച്ച് ഉണ്ടാകുന്നു. അട്രീനാല് ഗ്രന്ധിയില് നിന്ന്നു അട്രീനാലിന്, കൊര്തിസോള് മുതലായ ഹോര്മോണുകള് ഉണ്ടാകുന്നു. ഇവ കൂടുതല് ഉണ്ടായാല് കൂടുതല് രക്തത്തില് അലിഞ്ഞു പല രോഗങ്ങള്കും കാരണം ആകുന്നു. ഇത് ഒരു നിശ്ചിത അളവില് ശരീരത്തിന് നല്ലതും ആണ്. പിന്നെ ചില ഗുണങ്ങളും ശരീരത്തിന് കിട്ടുന്നു. അതായതു ശരീരത്തിന്റെ പ്രതിരോധ ശക്തി, ഗ്ലുകോസ് നിയന്ത്രണം, രകത സമ്മര്ധ നിയന്ത്രണം, ഇന്സുലിന് നിയന്ത്രണം, ഓര്മ ശക്തി, വേദന സഹിക്കാനുള്ള കഴിവ് മുതലായവ. ഈ ഹോര്മോണുകള് രാവിലെ കൂടുതലും വൈകിട്ട് കുറവും ആയിരിക്കും. നമുക്ക് വളരെ കൂടുതലും നീണ്ടു നില്കുന്നതുമായ പിരിമുറുക്കം ഉണ്ടായാലോ മുകളില് പറഞ്ഞ ഹോര്മോണുകള് കുടുതല് ഉണ്ടാകാന് നിര്ദേശം കൊടുക്കയും അവ ഗ്രന്ധിയില് ഉണ്ടാകുകയും ചെയ്യുന്നു. ഇവ പിന്നെ നിര്ദേശ വാഹകര് (neurotransmitters) വഴി ഒരു നാടീ (neuron) കോശത്തില് നിന്ന് അടുത്തുള്ള നാടിയിലേക്ക് പോകുകയും ചെയ്യുന്നു. ഇങ്ങിനെ തുടര്നാല് താഴെ പറയുന്ന രോഗങ്ങള് ഉണ്ടാകുന്നു;

*) തൈരോഇദ് പ്രവര്ത്തനം കുറയുക
*) എല്ലുകളുടെ സാന്ദ്രത കുറയുക
*) ഇന്സുലിന് പ്രതിരോധം
*) ക്ഷീണം
*) ശ്രദ്ധയില്ലായ്മ
*) വിശപ്പില്ലായ്മ
*) മുരുവുനങ്ങാന് താമസം
*) രക്താധി സമ്മര്ദം
*) ദുര്മേദസ്സ് കൂടുക
*) നല്ല കൊളസ്ട്രോള് (HDL) കുറയുക
*) ചീത്ത കൊളസ്ട്രോള് (LDL) കൂടുക
*) ഹൈപോതലമാസിന്റെ പ്രവര്ത്തനം കുറയുക
*) ഓര്മയുടെ തലച്ചോറിന്റെ കേന്ദ്രത്തിനു കേടു വരിക
*) നാടീ കോശമായ നുരോനിനു നാശം വരിക
മുതലായവ ഉണ്ടാകുന്നു



ഇനി മനസ്സില് സന്തോഷം ഉണ്ടായാല് എന്തൊക്കെ മാറ്റങ്ങള് ശരീരത്തില് ഉണ്ടാകുന്നു എന്ന് നോക്കാം. "സന്തോഷത്തിന്റെ ഹോര്മോണുകള്" എന്ന് അറിയപ്പെടുന്ന ചില ഹോര്മോണുകള് ഉണ്ടാകുന്നു. അവയില് പ്രധാനപ്പെട്ടത് ആണ് "സെരടോനിന്". പിന്നെ അതിന്റെ ഉപോല്പന്നം ആയ "മേലടോനിന്" . സെരടോനിന് പകല് സമയവും "മേലടോനിന്" ഉറങ്ങുന്ന (രാത്രി) സമയവും ഉണ്ടാകുന്നു. സെരടോനിന് ഹോര്മോനില് നിന്നാണ് മേലടോനിന് ഉണ്ടാകുന്നതു ഇത് കൂടുതല് ആയാല് താഴെ പറയുന്ന രോഗങ്ങള് ഇല്ലാതാക്കുന്നു;

*)വിഷാദ രോഗം
*) അഡിക്ഷന്
*) കോപം
*) അശാന്തത
*) ആക്രമണം
*) കൂടുതല് ഉറക്കം
*) ലക്ഷ്യവും താല്പര്യവും കുറയുക

കൂടുതല് അരി (അന്നജം) പോലുള്ള ആഹാരം കഴിച്ചാല് ഇന്സുലിന് കൂടുന്നു. ഇത് സെരടോനിന് കുറക്കുന്നു. സെരടോനിന് ഒരു ഹോര്മോണും നുരോട്രന്സ്മിട്ടെരും ആയി പ്രവര്ത്തിക്കുന്നു.

മേലടോനിന് കൂടിയലുള്ള ഗുണങ്ങള് താഴെ കൊടുക്കുന്നു;

*) അത്യാവശ്യ കൊഴുപ്പംലങ്ങള് ശരീരത്തില് കൂടുന്നു
*) ആയുസ്സ് കുടുന്നു
*) റെസ്റൊസ്റെരോണ് കൂടുന്നു
*) പ്രകൃത്യ ഉള്ള പ്രതിരോധ ശക്തി കൂടുന്നു

ഈ ഹോര്മോണ് ഉറക്കത്തില് ഉണ്ടാകുന്നതിനാല് നന്നായി ഉറങ്ങി ശീലിച്ചില്ല എങ്കില് ആയുസ്സ് കുറയ്ക്കും.

നമ്മുടെ ശരീരത്തില് 36 തരം പ്രധാന ഹോര്മോണുകള് ഉണ്ട്. അതതു ഗ്രന്ധികളില് ഇവയുടെ ഉത്പാദനം നടക്കപെടുന്നു. ഇവയില് പലതും വികാരങ്ങളുടെ വ്യത്യാസം അനുസരിച്ച് ശ്രവിക്കപെടുന്നു. ശാരീരിക രോഗങ്ങളും അവയുടെ വ്യത്യാസം അനുസരിച്ച് കൂടുകയും കുറയുകയും ചെയ്യുന്നു. ഹോര്മോണ് വ്യതിയാനം മാത്രമല്ല രോഗങ്ങള് ഉണ്ടാക്കുന്നത്. വേറെ പല കാരണങ്ങളും ഉണ്ട് എങ്കിലും ചില രോഗങ്ങളില് ഇവ വലിയ സ്വാദീനം ചെലുത്തുന്നു. നുരോട്രന്സ്മിട്ടെരുകള് വഴി ഈ ഹോര്മോണുകള് ശരീരത്തിന്റെ പല ഭാഗങ്ങളിലും എത്തുന്നു.



ഹോര്മോണ് വ്യതിയാനങ്ങള് ശാരീരിക രോഗങ്ങളെ സ്വദീനിക്കുന്നത് പോലെ തന്നെ മാനസിക രോഗങ്ങളെയും സ്വാദീനിക്കുന്നു. ഉദാ: വിഷാദരോഗം (depression). ദീര്ഖ നാള് പിരിമുറുക്കത്തില് (stress and strain) ഇരുന്നാല് കൊര്തിസോള്, അട്രീനലിന് മുതലായ ഹോര്മോണ് കുടുതല് ഉണ്ടാകുകയും അത് വിഷാദരോഗത്തിന് കാരണമാകുകയും ചെയ്യും. നമ്മുടെ ശരീരത്തില് മുപതാര് (36) തരം ഹോര്മോണുകള് ഉണ്ടെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ ഇവകൊക്കെ പ്രത്യേകം പ്രത്യേകം നുരോട്രന്സ്മിട്ടെരുകളും ഉണ്ട്. മുന്നൂറ്റി മുപ്പതു (330) തരം നുറോ ട്രാന്സ്മിട്ടെരുകള് ഉണ്ട് നമ്മുടെ ശരീരത്തില്. ഓരോ രോഗങ്ങള്കും ഒന്നോ അതിലധികമോ ഹോര്മോണ് വ്യതിയാനങ്ങള് ഉണ്ടാവുകയും അവയ്കൊകെ പ്രത്യേകം പ്രത്യേകം നുറോ ട്രന്സ്മിഷനുകള് (നാടീ പ്രേഷണം) ഉണ്ടാകുകയും ചെയ്യുന്നു. ഈ നുറോ ട്രന്സ്മിട്ടെരുകളെ പൊതുവേ "മോണോ അമൈനുകള്" എന്നാണ് പറയുന്നത്. ഉദാ: വിഷാദരോഗത്തിന്റെ മോണോ അമൈനുകള് "ടോപമിന്", "നോര് എപിനെഫ്രിന്", "സെരറൊനിന്" എന്നിവയാണ്. ഈ സംപ്രേഷണം എങ്ങിനെയെന്ന് നോക്കാം;

മനസ്സില് വികാര വ്യത്യാസങ്ങള് ഉണ്ടാകുമ്പോള് നാടി (neurons) കല്കിടയില് ചില എന്സൈമുകള് ഉണ്ടാകുകയും നാടീ ധന്ടി (neuron’s axon) ന്റെ അഗ്രത്തില് നിന്നും നുറോ ട്രന്സ്മിട്ടെരുകള് അവിടെയുണ്ടാകുന്ന എന്സൈമിന്റെ സഹായത്താല് അടുത്തുള്ള സെല്ളിലുള്ള സ്വീകരിനികള് (receptors) വഴി കൈമാടപെടുന്നു. അങ്ങിനെ ഈ സംപ്രേഷണം വൈദ്യുത തരംഗങ്ങള് ആയി യാത്ര തുടരുന്നു. തലച്ചോറിലെ ഹൈപോതലമസ്, പിട്ടുവേടരി, ലിംബിക് സിസ്റ്റം, സെറിബ്രല് കോര്റെക്സ്, സെരിബെല്ലാം തുടങ്ങിയ കേന്ദ്രങ്ങള് ഇവയെ നിയന്ത്രിച്ചു കൊണ്ടുമിരിക്കുന്നു.

മനസിന്റെ നിയന്ത്രണത്തിലൂടെ പല രോഗങ്ങളില് നിന്നും നമുക്ക് രക്ഷ പെടാം. മനസ്സിന്റെ പിരിമുറുക്കം സമ്മര്ദം ഇവ വഴിയുണ്ടാകുന്ന ചില രോഗങ്ങള് ചുവടെ കൊടുക്കുന്നു;

*) ഹൃദ്രോഗങ്ങള്
*) പോന്നതടി
*) ഉത്കണ്ട രോഗങ്ങള്
*) മാനസിക രോഗങ്ങള്
*) വിശാടരോഗങ്ങള്
*) ഉറക്കമില്ലായ്മ
*) ഉയര്ന്ന രക്ത സമ്മര്ദം
*) പെപ്ടിക് അള്സര്
*) പ്രതിരോധ ശക്തികുരവ്
*) പലതരം ശാരീരിക വേദനകള്
*) ജലദോഷം/ പനി
*) തലവേദന
*) ചെന്നിക്കുത്ത്
*) അമിത മദ്യപാനം
*) ശാസകൊസ്സ രോഗങ്ങള്

ചില ഭക്ഷണങ്ങള് മനസ്സിന് സന്തോഷം തരുന്നു, ഉദാ:

പാല്, ചോക്ലറ്റ്, അരി, ബ്രെഡ്/നുടില്സ്/ പാസ്ത, ചെരുമാല്സ്യങ്ങള്, സ്പിനച്, ബ്ലുബേരി, ബീന്സ്/സോയ ബീന്സ്, അന്ടിവര്ഗങ്ങള്, കോഫി മുതലായവ.

ചില ഭക്ഷണങ്ങള് ആയുസ്സ് വര്ധിപ്പിക്കുന്നു, ഉദാ:

ബദാം, ആപില്, ബാര്ലി, ബ്രഹ്മി, അലല്ഫ, തൈര്, യോഗര്ട്ട്, വെളുത്തുള്ളി, ജിന്സേന്ഗ്, തേന്, ഇന്ത്യന് ബ്ലുബെര്രി, പാല്, ഒലിവ് ഓയില്, ഉള്ളി, അരി (തവിടുള്ളത്).

വ്യായാമവും നല്ല ഭക്ഷണവും എല്ലാം കൃത്യമായും മിതമായും (മിതത്വം എന്ന് പറഞ്ഞാല് തീരെ കുറയാനും പാടില്ല വളരെ കൂടാനും പാടില്ല) മനസ്സിനെ ടെന്ഷനില് നിന്നോഴിവക്കുകയും ചെയ്താല് എല്ലാവര്ക്കും രോഗമില്ലാതെ ജീവിക്കാന് സാധിക്കും

നാം നമ്മെതന്നെ പഠിക്കുക

നമ്മില്‍ പലരും മറ്റുള്ളവരുടെ കുറ്റങ്ങള്‍ കാണുന്നതില്‍ തല്പരരാന്. എന്നാല്‍ ആരിലെങ്കിലും കുറ്റം കണ്ടു പിടിക്കുമ്പോള്‍ നാം ആ തെറ്റില്ലാതവരാണോ എന്ന് ആത്മപരിശോധന ചെയ്യുന്നത് എപ്പോഴും നല്ലതായിരിക്കും. ഒരു മനുഷ്യന്‍ സ്വയം പഠിക്കാന്‍ തുനിഞ്ഞാല്‍ അവനു മറ്റുള്ളവരെ കുറ്റപെടുത്താന്‍ നേരമുണ്ടാവില്ല. നമ്മുടെ കണ്ണില്‍ കരടിരിക്കുമ്പോള്‍ നമുക്ക് എങ്ങിനെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍ സാധിക്കും. നാം നമ്മെ തന്നെ പഠിക്കാന്‍ തുനിഞ്ഞാല്‍ നാം നമ്മുടെ വ്യക്തിത്വത്തെ തന്നെയാണ് പഠിക്കുന്നത്. നാം നമ്മെ പഠിച്ചാലേ നമ്മുടെ കഴിവും നമ്മുടെ പോരായ്മകളും എല്ലാമെല്ലാം നമുക്ക് മനസിലാകുകയുള്ളു. താപസന്മാരുടെ ജീവിതത്തിന്റെ തുടക്കം തന്നെ തപസിലൂടെ സ്വയം മനസിലാക്കുകയും പഠിക്കുകയും ചെയ്യുകയാണ്. അവര്‍ക്ക് മറ്റുള്ളവരുടെ മനസ് പോലും ഒരു നോട്ടത്തില്‍ തന്നെ മനസിലാകും. സാധാരണക്കാരായ നമുക്ക് ആ മഹാരഥന്മാരുടെ അത്രയും സാധിക്കില്ലെങ്കിലും മറ്റുള്ളവരുടെ കുറ്റവും കുറവും കാണുന്നതില്‍ കൂടുതല്‍ അവരുടെ ഗുണങ്ങള്‍ കാണുന്നതിനു സാധിക്കും. ഗുണങ്ങള്‍ ഒന്നും പറയാനില്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കുകയോ "തെറ്റ് മാനുഷികമാണ്‌ എല്ലാവര്ക്കും ഉണ്ടാകാം" എന്നോ മറ്റോ പറയുന്നതല്ലേ നല്ലത്. ചിലര്‍ക് "കൊതിയും നുണയും" പറയുന്നതില്‍ എന്തോ രസവും സന്തോഷവും കിട്ടുന്നതുപോലെ തോന്നും. തന്റെ കഴിവും തന്റെ നന്മയും തന്റെ സ്നേഹവും എല്ലാമെല്ലാം എത്രയുണ്ട് എന്നറിയണമെങ്കില്‍ വല്ലപ്പോഴുമെങ്കിലും നാം ആത്മപരിശോധന ചെയ്യുകയും നമ്മെ പഠിക്കുകയും സ്വയം പഠിപ്പിക്കുകയും ചെയ്യുക. മറ്റുള്ളവരുടെ ഗുണ വശത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കുക. സഹജീവികള്‍ നമ്മെ പോലെ തന്നെ പലതിലും ബലഹീനരാനെന്നുള്ള സത്യവും മനസിലാക്കുക. നമ്മുടെ ബലഹീനത അല്ലായിരിക്കും അവരുടേത്. എല്ലാവരിലും ഏതെങ്കിലും ഒരു ബലഹീനത ഉണ്ടെന്നുള്ളതാണ് സത്യം. ഈ ബലഹീനതയില്‍ നിന്ന് രക്ഷ പെടാന്‍ ധ്യാനം, തപസ്, യോഗ ഇവയൊക്കെ സഹായിക്കും.

Sunday, May 15, 2011

നിത്യ യൌവനതിലെക്കുള്ള ചില ടിപ്പുകള്‍



ചില മനുഷ്യരെ കണ്ടാല്‍ വളരെ ആരോഗ്യത്തോടെയും ചുറു ചുറുക്കൊടെയും, പ്രായതിന്റെതായ യാതൊരു മാറ്റവും കാണാനും സാധിക്കില്ല. അങ്ങിനെയുള്ള ചില മനുഷ്യരോട് അവരുടെ ആരോഗ്യത്തിന്റെയും രഹസ്യം ഞാന്‍ ചാടിക്കാറുണ്ട്. ഒരിക്കല്‍ ഒരു 50 വയസുള്ള ഒരാളോട് ചോദിച്ചു

"താങ്കളെ കണ്ടാല്‍ പ്രായം തോന്നാറില്ല എങ്ങിനെയാണ് ഈ യുവത്യം നില നിര്‍ത്താന്‍ സാധിക്കുന്നത്‌?

അയാള്‍ പറഞ്ഞു

"എനിക്കൊന്നും ആലോചിക്കാന്‍ നേരമില്ല. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കും, അതുകൊണ്ട് നല്ല വിശപ്പാണ്, നല്ല ഭക്ഷണം കഴിക്കും, നന്നായി ഉറങ്ങും, ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ എന്തെങ്കിലും ഹോബിയില്‍ എര്പെടും . അങ്ങിനെ ഒരു മിതമായ രീതിയില്‍ പോകുന്നു".

ഇവിടെ "മിതമായ രീതിയില്‍" എന്ന പ്രയോഗം, ഇതാണ് ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന പ്രായ കൂടുതല്‍ ഉള്ളവര്‍, എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ എല്ലാം പറയുന്നത്. ഈയിടെ മരിച്ചുപോയ വല്ടര്‍ ബ്രൂനിംഗ് (114 ) എന്ന അമേരിക്കകാരനും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജിരോമോന്‍ കിമുറ (114 ) എന്ന ജപാന്കാരനും എല്ലാം ഈ "മീഡിയം" എന്ന രീതിയില്‍ ആണ് ജീവിക്കുന്നത്. എന്നാല്‍ ആയുസ്സും സൌന്തര്യവും തുല്യമായി കൊണ്ടുപോകുന്നതില്‍ എല്ലാവര്ക്കും ചെയ്യാവുന്ന ആ "modeate level " ജീവിത രീതി എങ്ങിനെ പ്രാവര്ത്തികമാക്കം എന്ന് ആണ് നാം ചിന്തിക്കേണ്ടത്. ഉദാ: ഭക്ഷണം തീരെ കുറയാനും കൂടാനും പാടില്ല, ജോലിയും, വ്യായാമവും, എല്ലാ പ്രവര്‍ത്തികളും അങ്ങിനെ തന്നെ മുന്നോട്ടു കൊണ്ട് പോകുക. മാനസികവും ശാരീരികവുമായ ആരോഗ്യതിലേക്കുള്ള 10 ടിപ്പുകള്‍ താഴെകൊടുക്കുന്നു.




1 ) പ്രഭാതത്തിലെ നടത്തം അല്ലെങ്കില്‍ ജോഗ്ഗിംഗ്

"walking is the best medicine " എന്നാണ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാടസ് പറഞ്ഞത്. ആദ്യമായി നടക്കുന്നവര്‍ 15 മിനുട്ട് മാത്രം നടക്കുക. ഒരാഴ്ച. രണ്ടാമത്തെ ആഴ്ച 30 മിനുട്ട്, അങ്ങിനെ ഒരു മാസം കൊണ്ട് ഒരു മണിക്കൂര്‍ ആക്കുക. അല്ലെങ്കില്‍ വീണ്ടും സമയം കുറച്ചു ഒരു മാസം കൊണ്ട് അര മണിക്കൂര്‍ ആക്കുക. കുറഞ്ഞത്‌ അര മണിക്കൂര്‍ മാക്സിമം ഒരു മണിക്കൂര്‍, അതില്‍ കൂടുതല്‍ പാടില്ല. അങ്ങിനെ പോയാല്‍ തരുനാസ്തിയുടെ തേയ്മാനം ഉണ്ടാകില്ല.

ഗുണങ്ങള്‍

* സന്ധികള്‍ക് നല്ല വഴക്കവും ബലവും ഉണ്ടാകുന്നു.

*) ശരീരത്തിന്റെ ഉപാപചയം (metabolism ) കൂട്ടുന്നു.

*) രക്തത്തില്‍ oxygen അളവ് കൂട്ടുന്നു.

*) പൊതുവേ രക്ത ചന്ക്രമണം കൂടുന്നത് വഴി പോഷണങ്ങള്‍ എല്ലാ ഭാഗത്തും എത്തുന്നു.

*) എപ്പോഴും ഉന്മേഷം കിട്ടുന്നു.

*) പേശികള്‍ക് ബലം കൂടുന്നു.

ഏതു പ്രായക്കാര്കും ചെയ്യാവുന്ന വ്യായാമം ആണിത്.


2 ) ശ്വസന വ്യായാമങ്ങള്‍ ചെയ്യുക

ഇത് വഴി രക്തത്തില്‍ കൂടുതല്‍ oxygen കിട്ടുകയും കാര്‍ബണ്‍ ദൈഒക്സൈടിനെ പുറം തള്ളുകയും ചെയ്യുന്നു. കൂടുതല്‍ ശുദ്ധരക്തം ഉണ്ടാകുന്നു. പ്രാണായാമം ആണ് ഏറ്റവും നല്ലത്. പക്ഷെ യോഗാസനം ഒരു ഗുരുവിന്റെ കീഴില്‍ പഠിച്ചതിനു ശേഷമേ ചെയ്യാവു. തലച്ചോറില്‍ കൂടുതല്‍ oxygen കിട്ടുന്നത് മൂലം നല്ല neurotransmission വഴി ക്യാന്‍സര്‍ വരാനുള്ള സാധ്യത പോലും ഇല്ലാതാകുന്നു. പ്രാണായാമം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വിശ്രമ സമയത്ത് ദീര്ഖമായി ശ്വസിക്കുന്നത് ഒരു ശീലമാക്കുക.


3 ) ധാരാളം ചിരിക്കുക

മനസിന്റെയും മസിലിന്റെയും relaxation ഉണ്ടാകാന്‍ ചിരി പോലെ വേറൊരു മരുന്നില്ല. നന്നായി ചിരിച്ചാല്‍ വയറിലെയും മുഖത്തെയും എല്ലാ പേശികളും അയയുന്നു. പിരിമുറുക്കം നില്കുന്നു. എന്നും ചിരിക്കാന്‍ പരിശ്രമിച്ചാല്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കൊര്‍തിസോള്‍ കുറയുകയും നല്ല ഹോര്‍മോണായ എന്ടോര്ഫിന്‍ കൂടുകയും ചെയ്യും. ആയ്സ്സു കൂടുന്നു.


4 ) മിതത്യവും കൃത്യതയും പാലിക്കുക

എല്ലാ പ്രവര്‍ത്തികളിലും മിതത്വവും കൃത്യതയും പാലിക്കുക. മിതമായി കഴിക്കുക, കുടിക്കുക, മിതമായി ജോലി ചെയ്യുക, മിതമായി വ്യായാമം ചെയ്യുക. മുകളില്‍ പറഞ്ഞ മുതു മുതച്ചന്മാരെല്ലാം മിതവാദികലാണ്. "അതികമായാല്‍ അമൃത് വിഷം" എന്നാണല്ലോ ചൊല്ല്. ഭക്ഷണം, ജോലി എല്ലാത്തിനും കഴിയുമെങ്കില്‍ കൃത്യത കൂടി പാലിക്കുക.


5 ) ഇടവേള എടുക്കുക

തുടര്‍ച്ചയായി ജോലി ചെയ്യുമ്പോള്‍ കുറച്ചു നേരം വിശ്രമിക്കുക. നഷ്ടപെട്ട ഊര്‍ജം വീണ്ടെടുത്ത്‌ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടാനും ഉന്മേഷത്തിനും ഇത് സഹായിക്കുന്നു. നമ്മുടെ തലച്ചോറിനു നല്ല വിശ്രമം കൊടുത്താല്‍ കൂടുതല്‍ ഊര്‍ജം കിട്ടുന്നു. നാം ഉറങ്ങി എഴുനെല്കുമ്പോള്‍ അതാണ്‌ കിട്ടുന്നത്. നല്ല ശ്രദ്ധക്കും ഓര്മക്കും ഇത് സഹായിക്കുന്നു.


6 ) ഏതെങ്കിലും ഹോബി ശീലമാക്കുക

ജോലികള്‍ ഒന്നുമില്ലെങ്കില്‍ മനസ് കലുഷിതമാകുകയും പ്രലോഭാനങ്ങല്ക് പെട്ടെന്ന് അടിമയാകുകയും ചെയ്യുന്നു. അതുകൊണ്ട് സ്വന്തം താല്പര്യം അനുസരിച്ച് നമുക്കോ മറ്റുള്ളവര്കോ ഗുണം ചെയ്യുന്ന ഏതെങ്കിലും ഹോബിയില്‍ സമയം ചിലവഴിക്കുക. ഉദാ: വായന, സംഗീതം, കവിത, ചിത്രരചന, കായിക വിനോദങ്ങള്‍,
സാഹിത്യം, സിനിമ അങ്ങിനെ അനേകം ഹോബികള്‍ ഉണ്ട്.


7 ) വ്യായാമം ഉത്തമ മരുന്ന്

അര മണിക്കൂര്‍ ഒരു ദിവസം വ്യായാമം ചെയ്‌താല്‍ രോഗമില്ലാത്ത ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാം. എന്നും ചെയ്യാന്‍ സമയം ഇല്ലെങ്കില്‍ ഓരോ ദിവസം ഇടവിട്ടു ചെയ്യുക. ഇന്ന് ചെയ്തു, പിന്നെ ഒരാഴ്ച കഴിഞ്ഞു, പിന്നെ രണ്ടു ദിവസം കഴിഞ്ഞു, അങ്ങിനെ ചെയ്‌താല്‍ ഉദ്ദേശിച്ച ഗുണം കിട്ടില്ല. ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നടത്തം എങ്കിലും ആര്‍കും ചെയ്യാവുന്നതെ ഉള്ളു. വ്യായാമത്തിന്റെ ചില ഗുണങ്ങള്‍ താഴെ കാണുക;

* ) പുതിയ കലകള്‍ (cells ) ഉണ്ടാകുന്നത് വഴി മസിലുകള്‍ ഉണ്ടാകുകയും ബലം വെയ്കുകയും ചെയ്യുന്നു.
*) പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകുന്നു.
*) ശക്തിയേറിയ നാടീ ഞരമ്പുകള്‍ ഉണ്ടാകുന്നു.
*) ദീര്ഖനിശ്വാസം വഴി കൂടുതല്‍ oxygen കിട്ടുകയും അതുവഴി ശുദ്ദ രക്തവും ഉണ്ടാകുന്നു.
*) ദുര്‍മേദസ്സ് അകന്നു നല്ല ചര്മവും മസിലും ഉണ്ടാകുന്നു.
*) ജരാ നരകള്‍ വരാന്‍ താമസിക്കുന്നു.
*) പുതിയ നാദീപ്രേഷണം (neurotransmission ) വഴി പുതിയ രോഗങ്ങള്‍ വരാന്‍ സാധ്യതയില്ലാതാകുന്നു.
*) മനസ് വളരെ സന്തോഷം അനുഭവിക്കും.


8 ) കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക

പുതിയ പഴങ്ങളും പച്ചകരികളും ധാരാളം കഴിക്കുക. വിറ്റാമിനുകള്‍, നാരുകള്‍ (fibre ), പോഷകങ്ങള്‍, flavanoids , നിരോക്സീകാരികള്‍ (anti oxidants ), ഇവയൊക്കെ ധാരാളം ഉള്ളതാണ് പഴങ്ങളും പച്ചക്കറികളും. ഇവ പ്രായം കൂടുന്ന പ്രക്രിയ സാവകാശം ആക്കുന്നു. കണ്ണിനു കാഴ്ചക്കും ചര്‍മത്തിന്റെ നിറത്തിനും നല്ല പച്ചയും ഓറഞ്ചും കളറുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇതിന്റെ ഗുണം എന്തന്നാല്‍ അമിത വണ്ണം ഉണ്ടാകാതെ സൌന്തര്യവും ആരോഗ്യവും കിട്ടുന്നു എന്നത് തന്നെ.


9 ) അമിത വണ്ണം ഒഴിവാക്കുക.

അമിത വണ്ണം ഉണ്ടെങ്കില്‍ ഒരു നേരം ഉപവസിക്കുകയും രണ്ടു നേരം വ്യായാമം ചെയ്യുകയും ചെയ്യുക. ഈയിടെയായി പെട്ടന്ന് slim ആക്കും, ഭാരം കുറയ്ക്കും എന്നൊക്കെ പറഞ്ഞുള്ള പരസ്യവും അതിന്റെ ഉത്പന്നങ്ങളും ഇറങ്ങുന്നുണ്ട്. വിശ്വസ്യതക്കായി ആയുര്‍വേദത്തിന്റെ പേരാണ് പറയുന്നത്. പക്ഷെ ആരോഗ്യവും ആയുസ്സും കുറക്കുന്നവയാണ് ഇവയെന്നാണ് ഈയിടെ കണ്ടു പിടിച്ച ഇവയുടെ പാര്‍ശ്വ ഫലങ്ങള്‍. പെട്ടെന്ന് കാര്യം സാധിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ആണ് ഈ പരസ്യങ്ങളുടെ പിന്നാലെ പോകുന്നത്. ഒരു കാര്യം ഓര്‍ക്കുക "no pain no gain " എന്നാണ് പറയുന്നത്.


10 ) ഏപ്പോഴും ശുഭാപ്തിവിശ്വാസം കൈവരിക്കുക

കൂടുതല്‍ ആത്മവിശ്വാസതെക്കാള്‍ നല്ലത് ശുഭാപ്തിവിശ്വാസമാണ്. ജീവിത വിജയം കൈവരിച്ചവര്‍ മിക്കവാറും "be positive " അല്ലെങ്കില്‍ "be optimistic " എന്ന് പറയാറുണ്ട്‌. കൂടുതല്‍ ആരോഗ്യത്തിലും സൌന്തര്യതിലും ഇരിക്കുന്ന 90 വയസിനും അതിലും കൂടുതല്‍ ഉള്ള പല മനുഷ്യരും പറയുന്ന ഒരു വാചകം ഉണ്ട്. "പ്രായം ആകുന്നതിനെകുറിച്ച് ഞങ്ങള്‍ ചിന്തിക്കാരേയില്ല" എന്നാണ്. അതെന്തൊക്കെയായാലും ശുഭാപ്തിവിശ്വാസം കൈവെടിയാതെ മുമ്പോട്ടു പോകുക.

Thursday, March 31, 2011

മരണം ഒരു പ്രഹേളിക


നമ്മില്‍ പലരും മരണത്തെ കുരിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം. നാം പോയാല്‍ ഈ ലോകം എത്ര നാള്‍ നില നില്കും. ഈ ലോകവും അവസാനിക്കില്ലേ?. എങ്കില്‍ എത്ര കാലം എടുക്കും?. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ മനുഷ്യര്കും ഭൂമിക്കും ഉണ്ടാകും?. അന്ന് ഞാന്‍ എന്ന ഈ വ്യക്തിയുടെ ആത്മാവ് അനന്തമായി ഉണ്ടായിരിക്കുമോ അതോ എവിടെയായിരിക്കും? മോക്ഷം എന്നൊന്നുണ്ടെങ്കില്‍ അവിടെയയിരിക്കുമോ?. അവിടെ നമ്മുടെ ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ കാണാനൊക്കുമോ? എന്നൊക്കെയുള്ള ചിന്തകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ചിലര്‍ മരണം എന്നാല്‍ കേട്ടാല്‍ തന്നെ ഭയചകിതരാകും. അതുകൊണ്ട് തന്നെ പലരും കൂടുതല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ പെട്ടെന്ന് വേറെ എന്തെങ്കിലും ചിന്തയില്‍ അതിനെ മൂടുന്നു. എവിടെയെങ്കിലും മരണം ഉണ്ടാകുന്ന വീട്ടില്‍ പോകുമ്പോഴും അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു. സത്യത്തില്‍ ആ പ്രതിഭാസത്തെ കുറിച്ച് അല്പം ചിന്തിച്ചാല്‍ നമ്മുടെ അഹങ്കാരം എല്ലാം തീരും. ഐക്യ രാഷ്ട്ര സങ്കടനയുടെ സെക്രട്ടറി ജനറല്‍ ആയിരുന്ന Dag Hamarshold ഒരിക്കല്‍ എഴുതി. "ഞാന്‍ ജനിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചു, എന്നാല്‍ ഞാന്‍ മാത്രം കരഞ്ഞു. എന്റെ മരണ സമയത്ത് ഞാന്‍ മാത്രം സന്തോഷിക്കുകയും, നിങ്ങള്‍ ദുഖിക്കുകയും ചെയ്തു. അങ്ങിനെ എന്നും നിങ്ങളെ ദുഖതിലാക്കി എന്റെ ആത്മാവിനെ നിത്യതയില്‍ നിര്‍ത്തുകയും ചെയ്യുന്നു." പിന്നെ "മരണം ജീവിതത്തിന്റെ തുടക്കമാണ്" , "മരിക്കുംബോഴാനു ജനിക്കുന്നത്" "ജീവിതം ഈ ഭൂമിയിലെ ഒരു യാത്ര" "മരണം മുഷിഞ്ഞ വസ്ത്രത്തെ മാറ്റലാണ്." ഇങ്ങിനെ പല പല മഹത് വചനങ്ങള്‍ എന്തിനാണ്. മരണത്തിനു നേരെയുള്ള ഭയം മാറ്റാന്‍. നമ്മുടെ ജീവിതത്തിലെ ഏതു ഭയത്തിന്റെയും അടിസ്ഥാനം മരണ ഭയമാണ് എന്നാണ് മനശാസ്ത്രം പറയുന്നത്.

ആലങ്കാരികമായി ഇങ്ങിനെ ഒക്കെയാണെങ്കിലും മരണത്തിനു എന്താണൊരു നിര്‍വചനം? ശരീര ഭാഗങ്ങളുടെ പ്രവര്‍ത്തനം നില്‍കുക, ജീവന്റെ തുടിപ്പ് നില്‍കുക, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നില്‍കുക, ശരീര പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുക, അങ്ങിനെ പല നിര്‍വചനങ്ങളും ഉണ്ടെങ്കിലും ഈ നില്‍കുക, അവസാനിക്കുക എന്നൊക്കെയുള്ള പ്രതിഭാസങ്ങല്കും കാരണം എന്താണ് എന്നൊരു ചോദ്യം ഉയരുന്നു. നമ്മുടെ കേരളത്തിലെ പ്രസിദ്ധനായ ഒരു ഡോക്ടറോട് ഒരുവന്‍ ചോദിച്ചു "സര്‍ മരണം എന്നതിന് ഒരു നിര്‍വചനം എന്താണ്?" മറുപടി "ശരീര കലകളുടെ (body cells ) നാശം ആണ് മരണം" അദ്ദേഹം സിമ്പിള്‍ ആയി പറഞ്ഞു. സത്യത്തില്‍ ആദ്യം പറഞ്ഞ പല പല പ്രവര്തങ്ങളുടെ അവസാനം എന്നതിനേക്കാള്‍ ഏറ്റവും basic ആയുള്ള നിര്‍വചനം അദ്ദേഹം പറഞ്ഞതാണ്. നാമൊക്കെ 18 - 21 വയസുവരെ വളര്‍ച്ചയില്‍ ആണ്. ആ പ്രായം കഴിഞ്ഞാല്‍ നാം മരിച്ചു കൊണ്ടാനിരിക്കുന്നത്‌. പക്ഷെ വളരെ വളരെ സവകാശാമായത് കൊണ്ട് നാം അറിയുന്നില്ലെന്ന് മാത്രം. പക്ഷെ കൃത്യമായി വ്യായാമമോ ജോലിയോ ചെയ്തുകൊണ്ടിരിക്കുക, മനസ് ശാന്തമായി വെയ്ക്ക, നല്ല ഭക്ഷണം കഴിക്കുക ഇവയൊക്കെ ചെയ്യുന്നവരിലെ ഈ പ്രക്രിയ കുറയുന്നു.

മനസിന്‌ ശക്തി കിട്ടുവാന്‍ യോഗ, ധ്യാനം എന്നിവ ചെയ്യുക, ശരീരത്തിന് ശക്തി കിട്ടുവാന്‍ വ്യായാമങ്ങള്‍ ചെയ്യുക. rest is rust എന്നാണ് പറയുന്നത്. ഇത് പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കള്കും ബാധകമാണ്. കാരണം ഇരുമ്പ് തുരുമ്പ് പിടിക്കുന്നത്‌ oxidation വഴിയാണ്. അത് നമ്മുക്കും സകല വസ്തുക്കല്കും ബാധകമാണ്. oxidation എന്ന ഒരു പ്രതിഭാസം കൂടിയാല്‍, cells നശിക്കുന്നു. അത് പിന്നെ ഒരു വലയിലെ നൂല് പോലെ പലയിടത്തെക്കും പടരുന്നു. പിന്നെ kortisol കൂടി free radicals കൂട്ടുന്നു. അങ്ങിനെ പല പല രോഗങ്ങളിലെക്കുള്ള പാത ഒരുക്കുന്നു. സത്യത്തില്‍ ശരീരത്തിന് ഒരു പ്രത്യേകതയുണ്ട്, ഒരു ശരീരഭാഗം നശിച്ചാലും ബാക്കിയുള്ളവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷെ ശരീരത്തിലെ മെയിന്‍ ഭാഗങ്ങള്‍ നശിച്ചാല്‍ പെട്ടെന്ന് മരണം സംഭവിക്കും ഉദാ: തലച്ചോറ്, ഹൃദയം, കിഡ്നി ഇങ്ങിനെയുള്ള അവയവങ്ങളുടെ പൂര്‍ണ നാശം.

നമ്മുടെ ശരീരത്തില്‍ തന്നെ രോഗങ്ങളെ ഇല്ലാതാക്കാനുള്ള കാവല്‍ ഭടന്മാരുണ്ട്. അത് കൊണ്ടാണ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ Hippocrates പറഞ്ഞത് “Natural forces within us are the true healers of disease”. പിന്നെ നമ്മുടെ ശരീര കലകളുടെ നാശമാണല്ലോ മരണം, ഇത് തന്നെയാണ് നമുക്ക് പ്രായം കൂടുതല്‍ ആയെന്നു തോന്നിപ്പിക്കുന്നതും. പക്ഷെ നമ്മുടെ ഈ ageing process എന്ന പ്രതിഭാസത്തിനു വളരെ വേഗം കുറക്കാന്‍ സാധിക്കും, മുകളില്‍ പറഞ്ഞ വ്യായാമം, മനശാന്തി, നല്ല ഭക്ഷണം ഇവ പ്രാവര്ത്തികമാകിയാല്‍. വ്യായാമം ഇന്നെല്ലാവര്കും അറിയാം. മനശാന്തി കിട്ടാനാണ്‌ ബുദ്ധിമുട്ട്. കാരണം പലര്ക്കും പല പല പ്രശനങ്ങലാണ്. സമയ കുറവാണെങ്കില്‍, നല്ല നല്ല പാട്ടുകള്‍ കേള്കുക, നല്ല ഹോബിയില്‍ വ്യാപ്രിതരാകുക, വളരെ നല്ല സമൂഹ ബന്ധം വളര്‍ത്തുക ഇവയില്‍ ഏതെങ്കിലുമൊക്കെ എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കും.

ageing process കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ താഴെ, ഇവ നല്ല Anti Oxidants കൂടി ആണ്.

പഴവര്‍ഗങ്ങള്‍ ഇലക്കറികള്‍
ബ്രോകോളി
നാടന്‍ മുട്ട
മാംസ്യം
ബ്ലൂബെറി
ക്ലോരെല്ല - ഇതൊരു പച്ച നിറമുള്ള ആല്ഗയാണ്
വെളുത്തുള്ളി
ഗ്രീന്‍ പീസ്‌
ഭക്ഷണയോഗ്യമായ കൂണുകള്‍