ചിന്തയില്‍ പോലും പാപം ചെയ്യാത്തവര്‍ ആരുണ്ട്? ഒരു ചെറു കള്ളം പോലും പറയാത്തവര്‍ ആരുണ്ട്? ഈ ലോകത്തില്‍ ആരും കാണില്ല. നന്മക്കു വേണ്ടി പറയുന്ന കള്ളങ്ങള്‍, നന്മക്കു വേണ്ടി മോഷ്ടിക്കുന്നതിന് തുല്യമാണ് (ഉദാ: കായംകുളം കൊച്ചുണ്ണി) അത് പറയുമ്പോള്‍ യേശു പറുദീസായാകുന്ന സ്വര്‍ഗത്തിലേക്ക് ഒരു നല്ല കള്ളനെ കൊണ്ട് പോയതോര്‍മ വരുന്നു. എന്നിരിക്കിലും ശാന്തമായി ഒന്നുറങ്ങാന്‍ നല്ല ചിന്തകളും, പ്രവര്‍ത്തികളും പരിശ്രമിക്കുകയെങ്കിലും ചെയ്യണം. നമുക്ക് മനസ്സിന്റെ സംസ്കരണം, ഇരുത്തം ഇവയൊക്കെ ആവശ്യമാണ്. അമ്പലത്തില്‍ പോയാലും, പള്ളിയില്‍ പോയാലും, മോസ്ക്കില്‍ പോയാലും, ആ സംസ്കരണം, ഇരുത്തം ഇവയ്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും. അതിലൂടെ ശാന്തത നേടുകയും ആണ് ചെയ്യേണ്ടത്.
കാമ, ക്രോധ, മോഹ, മദ, മാത്സര്യങ്ങളെ അടക്കി നിര്‍ത്തണം എന്ന് പണ്ടേ നാം കേട്ടിട്ടുള്ളതാണല്ലോ. പക്ഷെ താപസന്മാര്‍ ജീവിതം നയിക്കുന്നതുപോലെ നമുക്കാവില്ലല്ലോ. എങ്കിലും നാം ഏതു തത്വശാസ്ത്രത്തില്‍ വിശ്വസിച്ചാലും, ഏതു മതത്തില്‍ വിശ്വസിച്ചാലും, ഏതു ജീവിത പാത പിന്തുടര്‍ന്നാലും, മുകളില്‍ പറഞ്ഞ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം നമുക്ക് കുറച്ചെങ്കിലും സാധിച്ചില്ലെങ്കില്‍, നമ്മുടെ വിശ്വാസങ്ങളും തത്വശാസ്ത്രങ്ങളും നിഷ്പ്രഭാമാകും. പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം അത്ര നിസ്സാരമല്ല എന്നത് സത്യമാണെങ്കിലും ആര്‍കും പരിശ്രമിക്കാവുന്നതെ ഉള്ളു.
ഒരിക്കല്‍ ശ്രീ ബുദ്ധന്റെ ശിഷ്യനോട് ഒരു മനുഷ്യന്‍ ചോദിച്ചു,
ഗുരു സംസാര സാഗര ദുഖങ്ങളില്‍ നിന്ന് എങ്ങിനെ മോചനം കിട്ടും ?
ആശയാണ് എല്ലാ ദുഖങ്ങളുടെയും കാരണം, അതിനെ നശിപ്പിച്ചാല്‍ ജനന മരണങ്ങളില്‍ നിന്നും സുഖ ദുഖങ്ങളില്‍ നിന്നും മോചനം കിട്ടും. - അദ്ദേഹം
ഉടനെ ആ മനുഷ്യന്‍ ഓ ഇത്രയേ ഉള്ളോ, അത് എത്ര നിസ്സാരം. പക്ഷെ ആ മനുഷ്യന് പിന്നെ മനസ്സിലായി അതത്ര നിസ്സാരമല്ല എന്ന്.
ഈ നിയന്ത്രണം സാധിച്ചില്ലെങ്കിലും മനുഷ്യ സ്നേഹ സേവന പാത കുറച്ചൊക്കെ ആര്‍ക്കും ചെയ്യാവുന്നതെ ഉള്ളൂ.
ആവുന്ന ഗുണം ചെയ്ക
ആവോളമെല്ലാവര്‍ക്കും
ആവുന്ന വഴിക്കെല്ലാം
ആവോളം അലിവോട്
നാം എല്ലാവരും അവഗണിക്കുന്ന ഒരു മനുഷ്യനോടു സംസാരിക്കുക, ഒരു ചെറു പുഞ്ചിരി നല്‍കുക. ഇത്ര മത്ത്രം ചെയ്‌താല്‍ മതി ആ മനുഷ്യനില്‍ വലിയ സന്തോഷവും ആശ്ചര്യവും ഉണ്ടാകും. നമുക്ക് ആരെയും സഹായിക്കാന്‍ സാധിക്കില്ല എന്ന് ചിലര്‍ വിചാരിക്കും. അത് തെറ്റാണു. ചെറിയ ചെറിയ കാര്യങ്ങള്‍ക് വലിയ ഫലം നല്‍കാന്‍ സാധിക്കും. നമുക്ക് ധാരാളം പൈസ കൊടുത്ത് ഒരാളെ സഹായിക്കാന്‍ സാധിച്ചില്ലെന്നു വരും. പക്ഷെ ആരും കാര്യമായെടുക്കാത്ത ചെറിയ കാര്യങ്ങള്‍ നാം അവഗണിക്കാതെ ചെയാന്‍ പരിശ്രമിക്കണം, "അണ്ണാന്‍ കുഞ്ഞിനും നന്നാലാവത്" എന്ന് പറഞ്ഞ പോലെ.
ലോകനുഷംഗമയിലാതൊരു ലോകയാത്ര
ക്കെകാകിയായിമുതിരുമന്നു നിനക്ക് മുന്നില്‍
നീ കാത്തിടാത്ത കുഴിയും ചുഴിയും പെരു-
ത്തുണ്ടാകാം വിവേകബലമാണവിടെസ്സഹായം
ഈ ലോകത്തില്‍ ആരുന്ടെങ്കിലും ഞാന്‍ ഏകനാണെന്ന് ചിന്തിക്കുന്നവര്‍ അനവധി. സത്യത്തില്‍ പ്രതീക്ഷിക്കാത്ത പരു പരുത്ത അനുഭവങ്ങള്‍ മനുഷ്യനുണ്ടാകാം. ചെറുപ്പത്തില്‍ പലരും സഹായത്തിനുന്ടെങ്കിലും പ്രായമാകുന്തോറും അല്പം ഏകാന്തത ഉണ്ടായെന്നു വരും, ആര്‍ക്കും സഹായിക്കാന്‍ സാധിക്കാത്ത നിമിഷങ്ങള്‍ ഉണ്ടായന്നു വരാം. പക്ഷെ സ്വന്തം അനുഭവത്തിലൂടെയും, മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെയും, പലതും പഠിച്ചു പല ചതിക്കുഴികളില്‍ നിന്ന് മോചനം നേടാന്‍ ഉള്ള വിവേകം നമുക്ക് ഉണ്ടായിത്തീരും. ഇരുപത്തി നാല് വയസ്സിനു മുമ്പുള്ള ചെരുപ്പക്കര്‍ക്കാണീ ഉപദേശം നല്ലത്. കാരണം അവരുടെ തലച്ചോറിലെ ചിന്തയുടെ ഭാഗമായ pre - frontal cortex പൂര്‍ണതയെത്തുന്നത് ആ പ്രായത്തില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ വിവേകത്തിന്റെ പരിപൂര്‍ണതയിലെക്കുള്ള പ്രയാണം ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ആണ് തുടങ്ങുന്നത്. അങ്ങിനെ പിന്നെയുള്ള ജീവിതം വിവേകമതിയായി ജീവിക്കാന്‍ നമ്മെ സഹായിക്കും.
എവിടെയോ നിന്ന് നാം വന്നു ഇഹത്തില്
എവിടെയോ പോകുന്നു ആരുമറിയാതെ
എവിടെയാണെങ്കിലും എകരായിതന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും
നാം ഒക്കെ എവിടെയോ ജനിക്കുന്നു, ഒരിക്കലും നിനച്ചിരിക്കാത്ത സന്ദര്‍ഭത്തിലും സ്ഥലത്തും, ജീവിതയാത്രയില്‍ ചെന്നെത്തുന്നു. സ്വപ്നങ്ങളും മോഹങ്ങളും ഉണ്ടെങ്കിലും യാഥാര്‍ഥ്യ ജീവിതം എത്ര വ്യത്യസ്തം. ആരൊക്കെ ഉണ്ടെങ്കിലും ചില സമയത്ത് നാം ഏകരായി പോകുന്നു. ആരെങ്കലും ഒരിക്കലെങ്കിലും മരണത്തെക്കുറിച്ച് ശരിക്ക് ചിന്തിക്കുന്നുണ്ടാവുമോ. നമ്മുടെ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഒന്നും നോക്കാതെ ജനനവും മരണവും നടക്കുന്നു.
ദിനമപി രജനീ സായം പ്രാത
ശിശിരവസന്തൌ പുനരായതൌ
കാലക്രീടതി ഗസ്ച്ചത്യായു
പകലും രാത്രിയും, സന്ധ്യയും പ്രഭാതവും, ശിശിരവും വസന്തവും എല്ലാം വരുകയും പോകുകയും ചെയ്യുന്നു. ഇങ്ങിനെ കാലങ്ങള്‍ പോകുന്നത്തിനൊപ്പം നമ്മുടെ ആയുസ്സും പോകുന്നു. നമ്മുടെ ആയുസ്സാണ് നിമിഷങ്ങള്‍ തോറും കുറയുന്നത് എന്ന് ആരാണ് ചിന്തിക്കുന്നത്. ചിന്തിക്കാതിരിക്കയാണ് നല്ലത്. കാരണം അതുമൂലം
നിരാശ തോന്നി എന്ന് വരാം. കാരണം ഇരുപത്തൊന്നു വയസ്സ് വരെ ശരീരകോശങ്ങള്‍ വളരുന്നു. ഇരുപത്തിരണ്ടു മുതല്‍ നാല്‍പതു വരെ ഒരുപോലെ നില്‍ക്കുന്നു.
നാല്പതു വയസു മുതല്‍ ശരീര കോശങ്ങള്‍ കുറേശെ നശിക്കാന്‍ തുടങ്ങുന്നു.
ഹാ പുഷ്പമേ അതികതുങ്കപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയെ നീ
ശ്രീ ഭൂവിലസ്ഥിരമസ്സംശയം ഇന്ന് നിന്നുടെ
ആ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍
ക്ഷണഭന്ഗൂരവും നിരര്ധകവുമായ ഈ ലോകസൌന്ധര്യത്തിനേക്കള്‍ എത്രയോ വലുതാണ് മനസ്സിന്റെ സൌന്ദര്യം എന്ന് കവി കാണിച്ചു തരുന്നു.
ഇതിനൊരു മേമ്പൊടിയായി വിശ്വ വിഖ്യാത കവി സാത്രേ പറയുന്നു,
സൌന്ധര്യം ദുഖമാണ്, വേദനയാണ്
അതിന്റെ നിശബ്ദമായ ശാലീനതയുടെ പിന്നില്‍ കുടികൊള്ളുന്നത് ലോകത്തിന്റെ മുഴുവന്‍ ഭീകരതയാണ്.
ലോകം നന്നാക്കണം എന്ന് നാം ആഗ്രഹിക്കുന്നു എങ്കില്‍ ആദ്യം നാം നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ പിടിച്ചു കെട്ടാന്‍ പരിശ്രമിക്കണം, നിയന്ത്രിക്കാന്‍ പരിശ്രമിക്കണം.
അങ്ങിനെ നാം തന്നെ നന്നാകാന്‍ പരിശ്രമിച്ചാല്‍, അങ്ങിനെ ലോകത്തിലെ എല്ലാ വ്യക്തികളും പരിശ്രമിച്ചാല്‍ മാത്രമേ ലോകം നന്നാകൂ.
(ഇതിനു അനുബന്തമായി കൊടുത്തിരിക്കുന്ന കവിതകള്‍ പലര്‍ എഴുതിയതാണ് കൂട്ടത്തില്‍ എന്റെയും ഒരെണ്ണം ഉണ്ട്. )