സുഖവും
ദുഖവും ഉണ്ടാകാത്തവര്‍ ഇല്ല. ഇതൊരു സത്യമാണെന്ന് പ്രായപൂര്‍ത്തിയായ ആരും
അന്ഗീകരിക്കും. ഏതെങ്കിലും ഒരു ദുഃഖ സാഹചര്യം ഉണ്ടാകുമ്പോള്‍ ദുഖവും സന്തോഷ
സാഹചര്യം ഉണ്ടാകുമ്പോള്‍ സന്തോഷവും നമുക്കുണ്ടാകുന്നു. എന്നാല്‍ ഈ സമയം എപ്പോള്‍
ആണുണ്ടാകുന്നത്? നമ്മുടെ മനസിനിഷ്ടമില്ലാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ ദുഃഖം
അല്ലെങ്കില്‍ പിരിമുറുക്കവും, മനസിനിഷ്ടമുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ സന്തോഷവും
ഉണ്ടാകുന്നു. ഇവ രണ്ടും എങ്ങിനെയെന്ന് നോക്കാം;
സുഖം
സുഖം മനസ്സിന്റെയും ശരീരത്തിന്റെയും അവസ്ഥയാണ്. സന്തോഷവും സുഖവും ഉണ്ടാകാന്‍ നാം ചിലത് ത്യജിക്കേണ്ടി വരും. സന്തോഷം സമാധാനം ആയും, സുഖം ശരീരത്തിന്റെയും മനസ്സിന്റെയും സുസ്തിതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ സുഖവും സന്തോഷവും ഒന്നിച്ചാലെ സ്വസ്ഥമായ ജീവിതം കിട്ടുകയുള്ളൂ. ഈ അര്‍ഥത്തില്‍ സുഖത്തില്‍ മാത്രം ജീവിക്കുന്നവര്‍ ഈ ലോകത്തില്‍ ഇല്ല. ആഗ്രഹങ്ങളുടെ വേലിയേറ്റം കുറഞ്ഞാല്‍ ദുഖവും കുറഞ്ഞു സന്തോഷം ഉണ്ടാകുന്നു. ഉദാ: നാം ആഗ്രഹിക്കുന്നു നമുക്ക് കൂടുതല്‍ പൈസ ഉണ്ടാക്കണം, പ്രശസ്തനാകണം എന്നൊക്കെ. അത് നേടാന്‍ നാം പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ എത്രയോ കാര്യങ്ങളെ തരണം ചെയ്യണം. അവസാനം അത് പാഴായെന്നിരിക്കട്ടെ നമുക്ക് സ്വാഭാവികമായി ദുഖമുണ്ടാകുന്നു. ചിലര്‍ വീണ്ടും പരിശ്രമിക്കും നേടുകയും ചെയ്യും, എന്നാല്‍ എത്ര പരിശ്രമിച്ചിട്ടും നേടാതായാല്‍ തീര്‍ച്ചയായും നിരാശയാകും ഫലം. എന്നാല്‍ പരിശ്രമിച്ചു എങ്കിലും വിജയിച്ചില്ല എന്ന് കരുതി ആ ആഗ്രഹം ഉപേക്ഷിച്ചാല്‍ ദുഃഖം അവിടെ ഇല്ലാതാകും. ചിലര്‍ വിധിയെ പഴിക്കും എന്നാല്‍ ചിലര്‍ ഇതില്‍ നിന്ന് പാഠം പഠിച്ചു ആഗ്രഹങ്ങള്‍ കുറയ്ക്കാന്‍ നോക്കും. സുഖം മനസ്സിനും ശരീരത്തിനും ഉണ്ടെങ്കിലും സന്തൊഷമില്ലെങ്കില്‍ അത് ശാരീരിക മാനസിക അസുഖങ്ങള്‍ വരുത്തുന്നു. ഒരു വ്യക്തിയുടെ വ്യക്തിത്വ പൂര്‍ണത വളരുന്ന സാഹചര്യങ്ങളും അനുഭവങ്ങളും സാമൂഹ്യ ഇടപെടലുകളും മറ്റും വഴിയായി രൂപമെടുക്കുന്നു. ബാല്യത്തിലും കൗമാരത്തിലും വ്യക്തിത്വവികസനത്തിന് സാഹചര്യം ഉണ്ടാക്കിയെടുക്കണം. കുട്ടികളാണെങ്കില്‍, കളി, പഠനം, മറ്റുള്ളവരുമായി പഠിച്ചതും പഠിക്കേണ്ടതും ആയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക ഇവ ഉണ്ടാകണം. ഇങ്ങിനെ ചെറുപ്പത്തിലെ സുഖവും സന്തോഷവും ഉണ്ടാകാനുള്ള സാഹചര്യം നാം സ്വയം ഉണ്ടാക്കണം.
ദുഃഖം
ദുഃഖം മനസ്സിന്റെ ഒരു അവസ്ഥയാണ്. സുഖത്തിന്റെ കാര്യത്തിലെന്നപോലെ ദുഃഖം കുറയാനും നാം പലതും ത്യജിക്കേണ്ടി വരും. എന്നാല്‍ വേദന എന്നതും ദുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദന എന്നത് ശരീരവുമായി ആണ് കൂടുതല്‍ ബന്ധപ്പെടുന്നത്. എന്നാല്‍ ദുഃഖം എന്ന അര്‍ഥത്തില്‍ പലരും മനസ്സിന്റെ വേദന എന്ന് പറയുന്നുണ്ട്. എങ്ങിനെയാണ് ദുഃഖം ഉണ്ടാകുന്നത്? ശ്രീ ബുദ്ധന്റെ അഷ്ടാംഗ മാര്‍ഗത്തില്‍ ദുഖത്തിന്റെ കാരണം മുഴുവന്‍ ആഗ്രഹങ്ങള്‍ ആണെന്നാണ്. ആ ആഗ്രഹങ്ങളെ ഇല്ലാതാക്കിയാല്‍ ദുഖത്തില്‍ നിന്നും മോചനം നേടാം എന്ന് പറയുന്നു. ഒന്ന് തീര്‍ച്ച. ഈ ആഗ്രഹങ്ങളെ ഇല്ലാതാക്കാന്‍ നമുക്കെന്നല്ല ഭൂമിയില്‍ ജീവിക്കുന്ന ആര്‍ക്കും സാധിക്കില്ല. അല്ലെങ്കില്‍ അവന്‍ സര്‍വതും പരിത്യജിച്ചു അതായത് സ്വന്തം ശരീരം പോലും ഏതു നിമിഷവും ഉപേക്ഷിക്കാന്‍ തയാറായി, താപസനായി ജീവിക്കേണ്ടി വരും. പിന്നെ ഒന്ന് മാത്രം എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കും ആഗ്രഹങ്ങള്‍ കുറയ്ക്കുക. നമ്മുടെ കഴിവിനും അറിവിനും സമ്പത്തിനും എല്ലാം യോചിക്കുന്നത് മാത്രം ആഗ്രഹിക്കുക. എങ്കില്‍ ദുഖവും കുറയും. മനസ്സിന് ഇഷ്ടമില്ലാത്തത് സംഭവിച്ചാല്‍ ദുഖമുണ്ടാകുന്നു. മനസ്സില്‍ ആവശ്യമുള്ള ആഗ്രഹം മാത്രമേ വെയ്ക്കാവൂ. അപ്പോള്‍ ഇഷ്ടമില്ലാത്തത് സംഭവിക്കുക എന്നതും കുറവായിരിക്കും. നാമെല്ലാം മറ്റുള്ളവര്‍ നമ്മോടു മാന്യമായി പെരുമാറണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നാം ചെയ്യേണ്ടത് നാം ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവരോട് നമ്മളും പെരുമാറുക എന്നതാണ്. സുഖം നിസ്വാര്‍ത്ഥതയായും, ദുഃഖം സ്വാര്‍ഥത ആയും ബന്ധപ്പെട്ടിരിക്കുന്നു.
ഏതായാലും സുഖ ദുഖങ്ങളുടെ ശാരീരിക മാനസിക ബന്ധത്തെ പറ്റി ഒന്ന് നോക്കുക;
സെറോട്ടോണിനും കോര്ടിസോളും (serotonin and cortisol )
ഇത് രണ്ടും നമ്മുടെ ശരീരത്തിലുള്ള ഹോര്മോണുകള്‍ ആണ്. സുഖ ദുഃഖ ഹോര്‍മോണുകള്‍ എന്ന് നമുക്ക് വിളിക്കാം.
തലച്ചോറിലെ പിനിയല്‍ ഗ്രന്ഥി (pineal gland ) ആണ് സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നത്. ദുഃഖം ഉണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്മോണാണ് സെറോടോണിന്‍.
അതുപോലെ തന്നെ കിട്നിയുടെ സൈഡില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ ഒരു ഗ്രന്ഥി ആണ് അഡ്രീനല്‍ ഗ്രന്ഥി (adrenal gland). സന്തോഷം ഉണ്ടാകുമ്പോള്‍ ശരീരത്തിന് സുഖം നല്‍കാന്‍ അഡ്രീനല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്മോണാണ് കോര്ടിസോള്‍.
ചുരുക്കത്തില്‍ നാം വിചാരിച്ചാല്‍ സുഖ ദുഃഖങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.