സ്വപ്നങ്ങളെ കുറിച്ച് എന്റെ ചില അനുഭവങ്ങളാണ് വായനക്കാരുമായി പങ്കു വെയ്കാന്‍ ആഗ്രഹിക്കുന്നത്. ബാല്യം മുതല്‍ എല്ലാവരും സ്വപ്‌നങ്ങള്‍ കാണുന്നു. ഉറക്കത്തിലെ സ്വപ്നവും പകല്‍ സ്വപ്നവും ഉണ്ടേലും യഥാര്‍ത്ഥത്തില്‍ സ്വപ്നം എന്ന് സാധാരണ ഉദേശിക്കുന്നത് ഉറക്കത്തിലെ സ്വപ്നങ്ങളെ ആണ്. ബാല്യം മുതല്‍ ഞാന്‍ കണ്ട സ്വപ്നങ്ങളും അതില്‍ ചിലവയ്ക്ക് യാഥാര്‍ത്ഥ്യം ആയുള്ള ബന്ധവും താഴെ, കാണുക;
എനിക്ക് ഏഴു വയസുള്ളപ്പോള്‍ ; ഞാന്‍ കുട്ടുകാര്കൊപ്പം കളിക്കുന്നു. സാട്ടനി എന്നൊരു കളിയുണ്ടായിരുന്നു. ഞങ്ങള്‍ അഞ്ചു കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ ഒരു മരത്തിനരികില്‍ കണ്ണും പൊതി ഒന്ന് .. രണ്ടേ .. മുന്നേ .... എന്ന് എന്നുകയും മറ്റുള്ളവര്‍ പോയോളിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് ആ കളിക്കെന്താണ് പറയുന്നതെന്നറിയില്ല. പിന്നെ അവരെ ഞാന്‍ അല്ലെങ്കില്‍ മരത്തിനരികില്‍ നിന്നെന്നുന്നവന്‍ കണ്ടു പിടിക്കണം. ഞാന്‍ ഒളിക്കാന്‍ പോയി. എന്നിക്കൊണ്ടിരുന്നവന്‍ ബാക്കിയെല്ലാവരെയും കണ്ടു പിടിച്ചു. ഞാന്‍ ഒരു മുഉലയില്‍ ഒളിച്ചിരുന്ന് . പക്ഷെ എന്നെ മാത്രം കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അവര്‍ തോട്ടൂ തോടൂ എന്ന് പറയുന്നുണ്ടെങ്കിലും ഞാന്‍ കേട്ടില്ല. അവസാനം അവര്ക് ടെന്‍ഷന്‍ ആയി. എന്നെ അന്ന്യേഷിച്ചു മടുത്തു. അവന്‍ ഇവടെ എവിടെയെങ്കിലും കാണും എന്ന് പറഞ്ഞു ഒന്ന് രണ്ടു പേര്‍ പോയി. പക്ഷെ ബാക്കി രണ്ടു പേര്‍ തിരച്ചില്‍ തുടര്നൂ. പക്ഷെ എന്ത് യഥാര്‍ത്ഥത്തില്‍ ഉണ്ടായെന്നു വെയ്ച്ചാല്‍ ഞാന്‍ അവിടിരുന്നുറങ്ങി പോയിരുന്നു. കുട്ടുകാര്‍ അവസാനം കണ്ടു പിടിച്ചു അവര്‍ വിളിച്ചു എടാ ബോബാ ബോബാ എഴുന്ന്ല്കൂ എഴുന്നെല്കൂ. എന്നെ പിടിച്ചുണര്‍ത്തി. അപ്പോള്‍ സത്യത്തില്‍ രാവിലെ എട്ടു മണിയായിരുന്നു. അവധി സമയമായിരുന്നത് കൊണ്ട് വീട്ടുകാരും വിളിചില്ലായിരുന്നു. അവര്‍ പറഞ്ഞു നീ എന്തുരക്കമാണ് , വാ നമുക്ക് കളിക്കാം. ഞാന്‍ അവരുടെ കൂടെ കളിയ്ക്കാന്‍ പോയി. എന്റെ കൂട്ടുകാര്‍ രാവിലെ എന്നെ വിളിക്കാന്‍ വന്ന സമയത്ത് തന്നെ ഞാന്‍ സ്വപ്നം കാണുകയായിരുന്നു.
എന്റെ ചിന്ത; സ്വപ്നം ഉറക്കത്തിന്റെ അവസാനം ഉണ്ടാകുന്നു.
എനിക്ക് പതിമൂന്നു വയസുള്ളപ്പോള്‍; ഞങ്ങള്‍ പത്തു കൂട്ടുകാര്‍ കള്ളനും പോലീസും കളിക്കുന്നു. പോലീസുകാര്‍ എല്ലാവരും കള്ളനെ അന്യേഷിച്ചു നടക്കുന്നു. ചിലരെ കിട്ടാന്‍ വലിയ വിഷമമാണ്. ചിലര്‍ വളരെ ദൂരെ പോകും. ഓടിച്ചിട്ട് പിടിക്കേണ്ടി വരും. പക്ഷെ ഞാന്‍ വളരെ അടുത്തായിരുന്നു എങ്കിലും. ഒരു കാട്ടിലായിരുന്നു. പല ക്ഷുദ്ര ജീവികളും കാട്ടിലുണ്ടായിരുന്നു. അവ എന്നെ ഉപദ്രവിക്കുമോ എന്ന ഭയത്തോടെ ഇരിക്കുമ്പോള്‍. പോലീസുകാര്‍ എത്തുന്നു. ചുറ്റിലും വളഞ്ഞേ അവര്‍ എന്നെ കസ്ടടിയില്‍ എടുക്കുന്നു.
എന്റെ ചിന്ത; ഈ സ്വപ്നം കണ്ടത് തലേ ദിവസത്തെ കള്ളനും പോലീസും കളിയില്‍ കള്ളനായ എന്നെ അവസാനം പോലീസും കണ്ടു കിട്ടിയത് ഒരു കൈതക്കാട്ടില്‍ ആയിരുന്നു. കൈതക്കാട്ടില്‍ പോലീസില്‍ നിന്നും രക്ഷ പെടാന്‍ ഉള്ള തത്രപാടില്‍ ശരീരം മുഴുവന്‍ മുള്ള് തറച്ചു കയറിയിരുന്നു. ആ സമയം ഒന്നും അറിഞ്ഞില്ല എങ്കിലും പിന്നെ വേദനയായിരുന്നു. അന്ന് രാത്രി ആ സ്വപ്നം കണ്ടതും ഇതുമായി ബന്ധമില്ലേ. ഉണ്ടെന്നു ഞാന്‍ കരുതുന്നു.
പേടി സ്വപ്‌നങ്ങള്‍;
ബാല്യത്തില്‍ തെറ്റുകള്‍ ചെയ്താല്‍ വലിയ കുറ്റബോധവും, മരണം, ഭൂതം, ആത്മാവ് ഇവയൊക്കെ കേള്‍കുമ്പോള്‍ വലിയ പേടിയായിരുന്നു. മാത്രമല്ലാ ഇവ കാരണം പേടി സ്വപ്നങ്ങളും ഉണ്ടാകുമായിരുന്നു. എനിക്കെപ്പോഴും കുറ്റബോധം ആയി ബന്ധപെട്ടയിരുന്നു സ്വപ്നങ്ങള്‍. അല്ലെങ്കില്‍ ഇന്നും കാണുന്ന രണ്ടു കാര്യങ്ങള്‍ കുടബോധവുമായി ബന്ധപെട്ടു കാണുന്നത് പാമ്പിനെയും എന്തെങ്കിലും കാര്യം സാധിക്കാന്‍ തടസം വരുമ്പോള്‍ കാണുന്നത് ആനയും ആണ്. ബാല്യത്തിലും കൌമാരത്തിലും കൂടുതല്‍ പാമ്പിനെ ആണ് കണ്ടത്, പകല്‍ ഉണ്ടാകുന്ന കുറ്റബോധം പാമ്പിന്റെ രൂപത്തില്‍;
എനിക്ക് ഒമ്പത് വയസുല്ലപോള്‍; ഒരു ദിവസം ഞാന്‍ ഉറങ്ങാന്‍ കിടന്നു ഞാന്‍ അപ്പനും അമ്മയും പരയുന്നതനുസരിക്കാതെ ഒരു വഴിയിലൂടെ നടക്കുന്നു. എന്റെ ഇഷ്ടമനുസരിച്ച് വളരെ സന്തോഷത്തോടെ നടക്കുന്നു. അവസാനം ഞാന്‍ ഒരു കുളല്ലതിനരികില്‍ എത്തുന്നു. പക്ഷെ ആളില്ലാതെ കിടന്നിരുന്ന ആ കുളത്തില്‍ വെള്ളം മേലോട്ട് പൊങ്ങുന്നു. ഒരു നിമിഷം വലിയ ഒരു പമ്പ് വെള്ളത്തിന് മേലോട്ടുയരുന്നു. അതെന്നെ തന്നെ നോക്കുന്നു. പിന്നെ എന്റെ അടുതോട്ടിഴഞ്ഞു വരുന്നു. വലിയ മലമ്പാമ്പ് പോലുള്ള അതിനെ കണ്ടാല്‍ തന്നെ ആരും തല കറങ്ങി വീഴും. ഞാന്‍ ഓട്ടം തുടങ്ങി ഓടി ഓടി ഞാന്‍ ഒരു ചെറിയ ഇടവഴിയില്‍ എത്തി പക്ഷെ അതാ നില്കുന്നു ആ പാമ്പ് . ഞാന്‍ ചുറ്റും വഴി നോക്കി വീണ്ടും ഓടി പക്ഷെ എന്നേക്കാള്‍ മുന്നേ അത് എത്തുന്നു. ഞാന്‍ പേടിച്ചു കരയാന്‍ തുടങ്ങി. പിന്നെ ഞെട്ടിയുനര്നു. ചേട്ടനും എല്ലാം ചോദിച്ചു എന്ത് സ്വപ്നം കണ്ടോ സാരമില്ല കിടനോളൂ. പിന്നെ ഒന്നും കണ്ടില്ല.
എന്റെ ചിന്ത; എന്റെ കുറ്റബോധം ആയിരുന്നു ആ പാമ്പ്.
ഇങ്ങിനെ പാമ്പിനെ വളരെ കൂടുതല്‍ പ്രാവശ്യം കണ്ടിട്ടുണ്ട്.
എനിക്കിരുപതു വയസുള്ളപ്പോള്‍; ഞാന്‍ ഒരു മൈതാനത് പാട്ടും പാടി ഇരിക്കുന്നു. പെട്ടെന്നാരോ ശീല്കാരം വിട്ട പോലെ ശബ്ദം ഉണ്ടാക്കി. തിരിഞ്ഞു നോക്കിയപ്പോള്‍ വലിയ ഒരു കൊമ്പനാന എന്നെ നോക്കി നില്കുന്നു. ഞാന്‍ ഗദ്യന്ദരം ഇല്ലാതെ പേടിച്ചു എവിടെയെങ്കിലും ഒളിക്കാന്‍ നോക്കി. പെട്ടെന്നൊരു മതിലും അതിനു പിറകില്‍ ആഴത്തിലുള്ള ഗുഹ പോലൊരു സ്ഥലം കണ്ടു ഞാന്‍ ഓടി അതില്‍ ഒളിച്ചു. പക്ഷെ കൊമ്പന്റെ കണ്ണ് വെട്ടികാന്‍ എനിക്ക് സാധിച്ചില്ല അവന്‍ ചിന്ന്നം വിളിച്ചു കൊണ്ട് എന്റെ പുറകില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ പേടിച്ചു വിറച്ചു. അവന്‍ തുമ്പികൈ ഇട്ടു എന്നെ പോക്കാന്‍ നോക്കി. പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്.
എന്റെ ചിന്ത; എനിക്ക് പരീക്ഷക്ക് പാസ്സകാനുള്ള ടെന്‍ഷന്‍ പിന്നെ അതിനെ മറികടക്കാന്‍ നോക്കിയുള്ള കഷ്ടപ്പാടും ആയിരുന്നു ആ ആന എന്ന് ചിന്തിച്ചു. കാരണം ജീവിതത്തില്‍ പലതിനെയും നേരിടേണ്ടി വരുമ്പോള്‍ തടസം വന്നാല്‍ ആ തടസം സ്വപ്നത്തില്‍ ആനയായി ഞാന്‍ ഇന്നും കാണുന്നു.
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യം ആകും ചിലപ്പോള്‍ എന്ന ചൊല്ലിനു സത്യമുണ്ടായത് , എന്റെ അനുഭവത്തില്‍. താഴെ കൊടുക്കുന്നു.
എനിക്ക് ഏകദേശം ഇരുപത്തിരണ്ടു വയസ് ആയികാനും, ഒരു ദിവസം ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ ഈ കുട്ടനട്ടുകര്ക് വയലുകള്‍, തോടുകള്‍, അരുവികള്‍ എല്ലാം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. വയലുകളില്‍ കൃഷി ചെയ്യാതെ പായല് കേറി കിടക്കുന്ന സ്ഥലങ്ങളും വളരെ കൂടുതല്‍. അങ്ങിനെ വര്‍ഷങ്ങളായി കൃഷി ചെയ്യാതെ പായല് കേറി കിടക്കുന്ന ഒരു സ്ഥലം ഞങ്ങടെ വീടിനരികില്‍ ഉണ്ട്. ഞാന്‍ കാണുന്നത് ആ പായല്‍ കേരിക്കിടക്കുന്ന വയല്‍ (അടിയില്‍ വെള്ളം ആണ്) നിന്ന് കത്തുന്നതാണ് . പായല്‍ ഒരു പുതപ്പു പോലെ പടര്‍ന് കുട്ടികാട് പോലെ ആയിരിക്കുന്നു. അവയില്‍ പുല്ലുകള്‍ കരിഞ്ഞു തുടങ്ങിയിരിക്കുന്നു. അവയാണ് നിന്ന് കത്തുന്നത്. ആള്‍കാര്‍ എല്ലാവരും ശബ്ദം ഉണ്ടാക്കി വയലിന് കരയില്‍ കൂടി തീ കെടുത്താനുള്ള ശ്രമം തുടങ്ങി. ഈ ശബ്ദം കേട്ടാണ് ഞാന്‍ ഉണരുന്നത്. ഞാനും ഓടി അവിടെ എത്തി നോക്കിയപ്പോള്‍. ഞാന്‍ സ്വപ്നത്തില്‍ കണ്ട പോലെ അത് കത്തുകയാണ്. ഞാന്‍ പലരോടും പറഞ്ഞു ഇത് ഞാന്‍ രാത്രി സ്വപ്നം കണ്ടതാണ് എന്ന് . പക്ഷെ ചിലര്‍ വിശ്വസിച്ചു ചിലര്‍ വിശ്വസിച്ചില്ല.
എന്റെ വളരെ കുറച്ചു സ്വപ്നങ്ങളുടെ വിവരണം മാത്രമാണ് മുകളില്‍ കൊടുത്തത്. എല്ലാം എഴുതാനാണെങ്കില്‍ അതൊരു പുസ്തകമാകും. സ്വപ്നങ്ങളും അനുഭവങ്ങളും പകല്‍ സമയം ഉള്ള ചിന്തകളും തമ്മിലുള്ള ബന്ധമാണ് ഞാന്‍ ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്റെ അനുഭവത്തില്‍ ഞാന്‍ പകല്‍ കൂടുതല്‍ ചിന്തിച്ചു കൊണ്ടിരിക്കുന്ന പലതും സ്വപ്നത്തില്‍ കണ്ടിട്ടുണ്ട്. ഉദാ; ചെരുപ്പ കാലത്ത് (കൂടുതല്‍ ഭൂത പ്രേത വിശ്വാസം ഉണ്ടായിരുന്നു ഇപ്പോള്‍ കുറവായി) അന്ന് ഞങ്ങള്‍ കൃഷ്ത്യനികല്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു. കുരിശു കാണിച്ചാല്‍ പ്രേതം അകന്നു പോകും എന്ന്. ഈ വിശ്വാസം പകല്‍ ഉണ്ടായിരുന്നു എന്നത് കൊണ്ടാകാം ഞാന്‍ പ്രേതത്തെ സ്വപ്നം കാണുമ്പോള്‍ കുരിശു രൂപത്തില്‍ കൈ ഓടിച്ചു പ്രേതത്തെ ഓടിക്കുക പതിവായിരുന്നു. പകല്‍ സമയം കൂടുതല്‍ പകല്‍ സ്വപ്‌നങ്ങള്‍ കാണുകയും വളരെ വിജയിയായി എന്നും വിശ്വസിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ ഞാന്‍ ചില സ്വപ്‌നങ്ങള്‍ കാണാറുള്ളത് ഇങ്ങിനെയാണ്, ഞാന്‍ ഒരു സ്ഥലതുന്നു പറക്കുന്നു പിന്നെ എനിക്കിഷ്ടമുള്ള സ്ഥലത്ത് ചെന്ന് ഇറങ്ങാം. എന്റെ അനുഭവത്തില്‍ സ്ഥിരം കമ്പനിയില്‍ ജോലിക്കാരനായ ശേഷം സ്വപങ്ങള്‍ കാണുക വളരെ ചുരുക്കമാണ്. അതും തിരക്കുള്ള പകല്‍ സമയത്ത് കിടന്നാല്‍ രാത്രി സ്വപ്നം കാണുക ഇല്ല എന്നുള്ളത് ഉറപ്പാണ്.
ചുരുക്കത്തില്‍ പകല്‍ സമയം ഉള്ള ചിന്തകളും, സ്വപ്നങ്ങളും, ഭയങ്ങളും,സന്തോഷങ്ങളും,സ്വതന്ത്ര മനസും, അവയിലെ പകല്‍ കിനാക്കളും എല്ലാം ഉറക്കത്തിലെ സ്വപ്നങ്ങളെ സ്വാദീനിക്കുന്നു.
No comments:
Post a Comment