മനസ് എന്ന് പറയുമ്പോൾ എല്ലാവര്ക്കും ഒരു ചിന്തയുണ്ടാകുന്നത് അത് ഹൃദയ ഭാഗത്തുള്ള ഒരു അവയവം എന്ന രീതിയിലാണ്. അത് കൊണ്ടാകാം നല്ല ഹൃദയം ഉണ്ടാകണം എന്നൊക്കെ മനുഷ്യന് പറയുമ്പോള് മനസിനെ ഉദ്ദേശിക്കുന്നത്. യഥാര്ത്ഥത്തില് മനസ് എന്താണ്? അതിനു പൂര്ണമായ ഒരു നിർവചനം ആധുനിക വൈദ്യശാസ്ത്രം ഇന്നും നല്കിയിട്ടില്ല. എങ്കിലും ഏകദേശ നിര്വചനം ആധുനിക മെഡിക്കല് നിഖണ്ടുവില് പറയുന്നത് "ബോധത്തിന്റെ ഇരിപ്പിടം, പരിസരങ്ങളെ മനസിലാക്കാനുള്ള തലച്ചോറിന്റെ പ്രവര്ത്തനം, വികാരങ്ങള്, ആഗ്രഹങ്ങള്, ഓര്മിക്കാനും പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള് എടുക്കാനുമുള്ള കഴിവ്, ഇങ്ങിനെ പൊതുവേയുള്ള തലച്ചോറിന്റെ പ്രവര്ത്തനം" എന്നിവയാണ്. അല്ലാതെ കരള്, ഹൃദയം, കണ്ണ് എന്നിവ പോലുള്ള ഒരു അവയവം അല്ല അത്. മനസിനെ പഠിക്കാന് കഠിന ശ്രമവും ആവശ്യമാണ്. അതുകൊണ്ടാണ് മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രൊഇദ് (Sigmund Freud) "കഴിഞ്ഞ മുപ്പത്തഞ്ചു വര്ഷമായി മനശാസ്ത്രം ഞാന് പഠിക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ മനശാസ്ത്രം പൂര്ണമായി മനസിലാക്കാന് എനിക്ക് സാധിച്ചിട്ടില്ല" എന്ന് പറഞ്ഞത്. സ്ത്രീകളുടെയും കുട്ടികളുടെയും മനശാസ്ത്രം അല്പം സങ്കീര്ണമാണ്.
മനസിനെ ബോധ മനസ്, ഉപ ബോധ മനസ്, അബോധ മനസ് എന്നിങ്ങനെ മൂന്നായി തിരിക്കാം. അബോധ മനസിന് ആധുനിക വൈദ്യ ശാസ്ത്രം വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ആ സമയത്ത് ശാരീരിക പ്രവര്ത്തനം മാത്രമേ നടക്കുന്നുള്ളൂ എന്നത് കൊണ്ടായിരിക്കാം. പക്ഷെ ഫ്രോഇടിന്റെ "സ്വപ്ന വിശകലനം" (Interpretation of Dreams) എന്ന പുസ്തകത്തില് അബോധ മനസിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. മനുഷ്യന്റെ എല്ലാ സ്വഭാവ വ്യതിആനങ്ങല്കും കാരണം അവന്റെ അബോധ മനസ് ആണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ അദ്ധേഹത്തിന്റെ പല സിധാന്ധങ്ങളും പിന്നെ വന്ന മനഷസ്ത്രഞ്ഞര് വഴി ചോദ്യം ചെയ്യപെട്ടു. അതുകൊണ്ട് ഇന്നതിന്റെ പ്രാധാന്യം കുറഞ്ഞു. പുതിയ മനഷസ്ത്രഞ്ഞര് ഉപ ബോധ മന്സിനാണ് പ്രാധാന്യം കല്പിക്കുന്നത്. ഉപ ബോധ മനസിനെ നിയന്ത്രിക്കാന് ഒരു മനുഷ്യന് സാധിച്ചാല് മനുഷ്യനെ അവനെ തന്നെ മനസിലാക്കാനും പല രോഗങ്ങളില് നിന്നും മോചനം നേടാനും സാധിക്കും. മനസും ശരീരവും അത്രമാത്രം ബന്ധപെട്ടിരിക്കുന്നു. ഉപ ബോധ മനസിനെ നിയന്ത്രിച്ചാല് ബോധ മനസിന്റെ നിയന്ത്രണം അവന്റെ കയില് ആകും. പക്ഷെ ഉപ ബോധ മനസിന്റെ ഈ നിയന്ത്രണം അത്ര എളുപ്പമല്ല. പക്ഷെ യോഗ, ധ്യാനം, പ്രാര്ത്ഥന പോലുള്ള ചില ഉപാധികളിലൂടെ കുറച്ചൊക്കെ മനസിനെ നിയന്ത്രിക്കാന് സാധിക്കും. അങ്ങിനെ നിയന്ത്രിക്കുകയും പോസിറ്റീവ് ആകുകയും ചെയ്താല് മനശാന്തിയും രോഗശാന്തിയും നേടാം. മാനസിക നില രോഗങ്ങള്ക് കാരണം ആകുന്നതിന്റെ ചില ശാസ്ത്രീയ വശങ്ങള് താഴെ കൊടുക്കുന്നു:-
തലച്ചോറിന്റെ ബ്രെയിന് സ്ടേം എന്ന ഭാഗത്തുള്ള ലിംബിക് സിസ്റെത്തിലാണ് നമ്മുടെ ധുക്കം, പിരിമുറുക്കം, കോപം, സന്തോഷം (ഭക്ഷണം, ലൈങ്ങികത) മുതലായ വികാരങ്ങള് നിയന്ത്രിക്കപെടുന്നത്, ഉദാ: നമുക്ക് പിരിമുറുക്കം, ധുക്കം തുടങ്ങിയ വികാരങ്ങള് വരുമ്പോള്, ചില ഹോര്മോണുകള് ഈ കേന്ദ്രങ്ങള്ഉടെ നിര്ദേശം അനുസരിച്ച് ഉണ്ടാകുന്നു. അട്രീനാല് ഗ്രന്ധിയില് നിന്ന്നു അട്രീനാലിന്, കൊര്തിസോള് മുതലായ ഹോര്മോണുകള് ഉണ്ടാകുന്നു. ഇവ കൂടുതല് ഉണ്ടായാല് കൂടുതല് രക്തത്തില് അലിഞ്ഞു പല രോഗങ്ങള്കും കാരണം ആകുന്നു. ഇത് ഒരു നിശ്ചിത അളവില് ശരീരത്തിന് നല്ലതും ആണ്. പിന്നെ ചില ഗുണങ്ങളും ശരീരത്തിന് കിട്ടുന്നു. അതായതു ശരീരത്തിന്റെ പ്രതിരോധ ശക്തി, ഗ്ലുകോസ് നിയന്ത്രണം, രകത സമ്മര്ധ നിയന്ത്രണം, ഇന്സുലിന് നിയന്ത്രണം, ഓര്മ ശക്തി, വേദന സഹിക്കാനുള്ള കഴിവ് മുതലായവ. ഈ ഹോര്മോണുകള് രാവിലെ കൂടുതലും വൈകിട്ട് കുറവും ആയിരിക്കും. നമുക്ക് വളരെ കൂടുതലും നീണ്ടു നില്കുന്നതുമായ പിരിമുറുക്കം ഉണ്ടായാലോ മുകളില് പറഞ്ഞ ഹോര്മോണുകള് കുടുതല് ഉണ്ടാകാന് നിര്ദേശം കൊടുക്കയും അവ ഗ്രന്ധിയില് ഉണ്ടാകുകയും ചെയ്യുന്നു. ഇവ പിന്നെ നിര്ദേശ വാഹകര് (neurotransmitters) വഴി ഒരു നാടീ (neuron) കോശത്തില് നിന്ന് അടുത്തുള്ള നാടിയിലേക്ക് പോകുകയും ചെയ്യുന്നു. ഇങ്ങിനെ തുടര്നാല് താഴെ പറയുന്ന രോഗങ്ങള് ഉണ്ടാകുന്നു;
*) തൈരോഇദ് പ്രവര്ത്തനം കുറയുക
*) എല്ലുകളുടെ സാന്ദ്രത കുറയുക
*) ഇന്സുലിന് പ്രതിരോധം
*) ക്ഷീണം
*) ശ്രദ്ധയില്ലായ്മ
*) വിശപ്പില്ലായ്മ
*) മുരുവുനങ്ങാന് താമസം
*) രക്താധി സമ്മര്ദം
*) ദുര്മേദസ്സ് കൂടുക
*) നല്ല കൊളസ്ട്രോള് (HDL) കുറയുക
*) ചീത്ത കൊളസ്ട്രോള് (LDL) കൂടുക
*) ഹൈപോതലമാസിന്റെ പ്രവര്ത്തനം കുറയുക
*) ഓര്മയുടെ തലച്ചോറിന്റെ കേന്ദ്രത്തിനു കേടു വരിക
*) നാടീ കോശമായ നുരോനിനു നാശം വരിക
മുതലായവ ഉണ്ടാകുന്നു
ഇനി മനസ്സില് സന്തോഷം ഉണ്ടായാല് എന്തൊക്കെ മാറ്റങ്ങള് ശരീരത്തില് ഉണ്ടാകുന്നു എന്ന് നോക്കാം. "സന്തോഷത്തിന്റെ ഹോര്മോണുകള്" എന്ന് അറിയപ്പെടുന്ന ചില ഹോര്മോണുകള് ഉണ്ടാകുന്നു. അവയില് പ്രധാനപ്പെട്ടത് ആണ് "സെരടോനിന്". പിന്നെ അതിന്റെ ഉപോല്പന്നം ആയ "മേലടോനിന്" . സെരടോനിന് പകല് സമയവും "മേലടോനിന്" ഉറങ്ങുന്ന (രാത്രി) സമയവും ഉണ്ടാകുന്നു. സെരടോനിന് ഹോര്മോനില് നിന്നാണ് മേലടോനിന് ഉണ്ടാകുന്നതു ഇത് കൂടുതല് ആയാല് താഴെ പറയുന്ന രോഗങ്ങള് ഇല്ലാതാക്കുന്നു;
*)വിഷാദ രോഗം
*) അഡിക്ഷന്
*) കോപം
*) അശാന്തത
*) ആക്രമണം
*) കൂടുതല് ഉറക്കം
*) ലക്ഷ്യവും താല്പര്യവും കുറയുക
കൂടുതല് അരി (അന്നജം) പോലുള്ള ആഹാരം കഴിച്ചാല് ഇന്സുലിന് കൂടുന്നു. ഇത് സെരടോനിന് കുറക്കുന്നു. സെരടോനിന് ഒരു ഹോര്മോണും നുരോട്രന്സ്മിട്ടെരും ആയി പ്രവര്ത്തിക്കുന്നു.
മേലടോനിന് കൂടിയലുള്ള ഗുണങ്ങള് താഴെ കൊടുക്കുന്നു;
*) അത്യാവശ്യ കൊഴുപ്പംലങ്ങള് ശരീരത്തില് കൂടുന്നു
*) ആയുസ്സ് കുടുന്നു
*) റെസ്റൊസ്റെരോണ് കൂടുന്നു
*) പ്രകൃത്യ ഉള്ള പ്രതിരോധ ശക്തി കൂടുന്നു
ഈ ഹോര്മോണ് ഉറക്കത്തില് ഉണ്ടാകുന്നതിനാല് നന്നായി ഉറങ്ങി ശീലിച്ചില്ല എങ്കില് ആയുസ്സ് കുറയ്ക്കും.
നമ്മുടെ ശരീരത്തില് 36 തരം പ്രധാന ഹോര്മോണുകള് ഉണ്ട്. അതതു ഗ്രന്ധികളില് ഇവയുടെ ഉത്പാദനം നടക്കപെടുന്നു. ഇവയില് പലതും വികാരങ്ങളുടെ വ്യത്യാസം അനുസരിച്ച് ശ്രവിക്കപെടുന്നു. ശാരീരിക രോഗങ്ങളും അവയുടെ വ്യത്യാസം അനുസരിച്ച് കൂടുകയും കുറയുകയും ചെയ്യുന്നു. ഹോര്മോണ് വ്യതിയാനം മാത്രമല്ല രോഗങ്ങള് ഉണ്ടാക്കുന്നത്. വേറെ പല കാരണങ്ങളും ഉണ്ട് എങ്കിലും ചില രോഗങ്ങളില് ഇവ വലിയ സ്വാദീനം ചെലുത്തുന്നു. നുരോട്രന്സ്മിട്ടെരുകള് വഴി ഈ ഹോര്മോണുകള് ശരീരത്തിന്റെ പല ഭാഗങ്ങളിലും എത്തുന്നു.
ഹോര്മോണ് വ്യതിയാനങ്ങള് ശാരീരിക രോഗങ്ങളെ സ്വദീനിക്കുന്നത് പോലെ തന്നെ മാനസിക രോഗങ്ങളെയും സ്വാദീനിക്കുന്നു. ഉദാ: വിഷാദരോഗം (depression). ദീര്ഖ നാള് പിരിമുറുക്കത്തില് (stress and strain) ഇരുന്നാല് കൊര്തിസോള്, അട്രീനലിന് മുതലായ ഹോര്മോണ് കുടുതല് ഉണ്ടാകുകയും അത് വിഷാദരോഗത്തിന് കാരണമാകുകയും ചെയ്യും. നമ്മുടെ ശരീരത്തില് മുപതാര് (36) തരം ഹോര്മോണുകള് ഉണ്ടെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ ഇവകൊക്കെ പ്രത്യേകം പ്രത്യേകം നുരോട്രന്സ്മിട്ടെരുകളും ഉണ്ട്. മുന്നൂറ്റി മുപ്പതു (330) തരം നുറോ ട്രാന്സ്മിട്ടെരുകള് ഉണ്ട് നമ്മുടെ ശരീരത്തില്. ഓരോ രോഗങ്ങള്കും ഒന്നോ അതിലധികമോ ഹോര്മോണ് വ്യതിയാനങ്ങള് ഉണ്ടാവുകയും അവയ്കൊകെ പ്രത്യേകം പ്രത്യേകം നുറോ ട്രന്സ്മിഷനുകള് (നാടീ പ്രേഷണം) ഉണ്ടാകുകയും ചെയ്യുന്നു. ഈ നുറോ ട്രന്സ്മിട്ടെരുകളെ പൊതുവേ "മോണോ അമൈനുകള്" എന്നാണ് പറയുന്നത്. ഉദാ: വിഷാദരോഗത്തിന്റെ മോണോ അമൈനുകള് "ടോപമിന്", "നോര് എപിനെഫ്രിന്", "സെരറൊനിന്" എന്നിവയാണ്. ഈ സംപ്രേഷണം എങ്ങിനെയെന്ന് നോക്കാം;
മനസ്സില് വികാര വ്യത്യാസങ്ങള് ഉണ്ടാകുമ്പോള് നാടി (neurons) കല്കിടയില് ചില എന്സൈമുകള് ഉണ്ടാകുകയും നാടീ ധന്ടി (neuron’s axon) ന്റെ അഗ്രത്തില് നിന്നും നുറോ ട്രന്സ്മിട്ടെരുകള് അവിടെയുണ്ടാകുന്ന എന്സൈമിന്റെ സഹായത്താല് അടുത്തുള്ള സെല്ളിലുള്ള സ്വീകരിനികള് (receptors) വഴി കൈമാടപെടുന്നു. അങ്ങിനെ ഈ സംപ്രേഷണം വൈദ്യുത തരംഗങ്ങള് ആയി യാത്ര തുടരുന്നു. തലച്ചോറിലെ ഹൈപോതലമസ്, പിട്ടുവേടരി, ലിംബിക് സിസ്റ്റം, സെറിബ്രല് കോര്റെക്സ്, സെരിബെല്ലാം തുടങ്ങിയ കേന്ദ്രങ്ങള് ഇവയെ നിയന്ത്രിച്ചു കൊണ്ടുമിരിക്കുന്നു.
മനസിന്റെ നിയന്ത്രണത്തിലൂടെ പല രോഗങ്ങളില് നിന്നും നമുക്ക് രക്ഷ പെടാം. മനസ്സിന്റെ പിരിമുറുക്കം സമ്മര്ദം ഇവ വഴിയുണ്ടാകുന്ന ചില രോഗങ്ങള് ചുവടെ കൊടുക്കുന്നു;
*) ഹൃദ്രോഗങ്ങള്
*) പോന്നതടി
*) ഉത്കണ്ട രോഗങ്ങള്
*) മാനസിക രോഗങ്ങള്
*) വിശാടരോഗങ്ങള്
*) ഉറക്കമില്ലായ്മ
*) ഉയര്ന്ന രക്ത സമ്മര്ദം
*) പെപ്ടിക് അള്സര്
*) പ്രതിരോധ ശക്തികുരവ്
*) പലതരം ശാരീരിക വേദനകള്
*) ജലദോഷം/ പനി
*) തലവേദന
*) ചെന്നിക്കുത്ത്
*) അമിത മദ്യപാനം
*) ശാസകൊസ്സ രോഗങ്ങള്
ചില ഭക്ഷണങ്ങള് മനസ്സിന് സന്തോഷം തരുന്നു, ഉദാ:
പാല്, ചോക്ലറ്റ്, അരി, ബ്രെഡ്/നുടില്സ്/ പാസ്ത, ചെരുമാല്സ്യങ്ങള്, സ്പിനച്, ബ്ലുബേരി, ബീന്സ്/സോയ ബീന്സ്, അന്ടിവര്ഗങ്ങള്, കോഫി മുതലായവ.
ചില ഭക്ഷണങ്ങള് ആയുസ്സ് വര്ധിപ്പിക്കുന്നു, ഉദാ:
ബദാം, ആപില്, ബാര്ലി, ബ്രഹ്മി, അലല്ഫ, തൈര്, യോഗര്ട്ട്, വെളുത്തുള്ളി, ജിന്സേന്ഗ്, തേന്, ഇന്ത്യന് ബ്ലുബെര്രി, പാല്, ഒലിവ് ഓയില്, ഉള്ളി, അരി (തവിടുള്ളത്).
വ്യായാമവും നല്ല ഭക്ഷണവും എല്ലാം കൃത്യമായും മിതമായും (മിതത്വം എന്ന് പറഞ്ഞാല് തീരെ കുറയാനും പാടില്ല വളരെ കൂടാനും പാടില്ല) മനസ്സിനെ ടെന്ഷനില് നിന്നോഴിവക്കുകയും ചെയ്താല് എല്ലാവര്ക്കും രോഗമില്ലാതെ ജീവിക്കാന് സാധിക്കും
No comments:
Post a Comment