ഉത്കണ്ടാ രോഗങ്ങള്‍ അല്ലെങ്കില്‍ വൈകാരിക രോഗങ്ങള്‍ എന്ന് ഇവ അറിയപ്പെടുന്നു. പെട്ടെന്ന് വരാന്‍ പോകുന്ന എന്തിനെക്കുറിചെന്കിലും വലിയ ഉത്കണ്ട ഉണ്ടാകുക അല്ലെങ്കില്‍ ചെറിയ ഭയം തോന്നുക. ഉദാ: വരാന്‍ പോകുന്ന പരീക്ഷ, നേരിടെണ്ടുന്ന ഇന്റര്‍വ്യൂ ഇവ. ചെയ്തവ ശരിയാണോ എന്ന് ഉത്കണ്ട തോന്നുകയോ ഭയക്കുകയോ ചെയ്യുക. ഈ ഉത്കണ്ട ശാരീരിക രോഗങ്ങള്‍ ആയി പരിണമിചെന്ന് വരാം. രണ്ടു തരം ഉത്കണ്ടാ രോഗങ്ങള്‍ മനുഷ്യരുടെ ഇടയില്‍ കാണുന്നു. Panic Disorder , ഓ.സി.ഡി (OCD – Obsessive Compulsive Disorder) എന്നീ രണ്ടു ഉത്കണ്ടാ രോഗങ്ങളെക്കുറിച്ച് നമുക്ക് മനസിലാക്കാം.
ഓ.സി.ഡി (OCD – Obsessive Compulsive Disorder)
ഓ സി ഡി എന്ന ചുരുക്ക രൂപത്തില്‍ ആണിതറിയപ്പെടുന്നത്. സര്‍വസാധാരണമായ ഒരു രോഗമാണ് OCD. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇത് കാണപ്പെടുന്നു. ഹോര്‍മോണ്‍ സംതുലനാവസ്തയിലെ ക്രമക്കേട് കൊണ്ടും അല്പം പാരമ്പര്യം കൊണ്ടും ഇതുണ്ടാകാം.
ലക്ഷണങ്ങള്‍
അശുഭകരമായ ചിന്തകളും മറ്റും ഇത്തരക്കാരെ സദാ അലട്ടിക്കൊണ്ടിരിക്കും. വീട്ടിലെ പൊടിപടലങ്ങള്‍ അടിച്ചു വാരി കഴിഞ്ഞാലും, വീണ്ടും ഒന്ന് കൂടി ചെയ്യും. പക്ഷെ തൃപ്തി വരാതെ വീണ്ടും ചെയ്യും. വീട് പൂട്ടി ഇറങ്ങിയ ആള്‍ വീണ്ടും ചെന്ന് പരിശോധിക്കും, വീട് പൂട്ടിയോ എന്ന്. ഫാന്‍ ഓഫ് ചെയ്തോ, സ്ടൌ ഓഫ് ചെയ്തോ എന്നൊക്കെ വീണ്ടും പോയി പരിശോധിക്കും. ഇതൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നിലം തുടച്ചാല്‍ വീണ്ടും തുടയ്ക്കും, ചെളി എവിടെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ച് വീണ്ടും തുടയ്ക്കും. കൈ കഴുകിയാല്‍ തൃപ്തി വരാതെ വീണ്ടും വീണ്ടും കഴുകും. മറ്റുള്ളവര്‍ കളിയാക്കിയെന്നിരിക്കും. എന്ത് ചെയ്യാന്‍ ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം ഇതൊരു രോഗമാണെന്ന് എല്ലാവരും അറിയില്ല. ചിലര്‍ അറിയുമെങ്കിലും അവര്‍ക്ക് നിര്‍ത്താന്‍ പറ്റുന്നില്ല. അനിയന്ത്രിതമായ ചിന്തകള്‍ (obsessions ), പ്രവര്‍ത്തിയുടെ ആവര്‍ത്തനം (compulsions ) ഇത് രണ്ടുമാണ് ഇക്കൂട്ടരെ അലട്ടുന്നത്.
കാരണങ്ങള്‍
പ്രധാനമായും മൂന്നായി തിരിക്കാം, അതായതു ജീവശാസ്ത്രപരമായ കാരണങ്ങള്‍, പെരുമാറ്റ-പാരിസ്ഥിതിക കാരണങ്ങള്‍, മനശാസ്ത്രപരമായ കാരണങ്ങള്‍ എന്നിവയാണ്
മുകളില്‍ പറഞ്ഞ കാരണങ്ങള്‍ വിവരിച്ചാല്‍ ഈ ലേഖനം കൂടുതല്‍ നീണ്ടു പോകും. തന്നെയുമല്ല സാധാരണക്കാരെ സംബന്ധിച്ച് അതിവിടെ
പ്രധാന്യമില്ലാത്തതും ആയതിനാല്‍ താഴെ കാണുന്ന ചുരുക്ക രൂപത്തിലുള്ള കാരണം മനസ്സിലാക്കാം.
ഇതൊരു പാരമ്പര്യ രോഗമാണെന്ന് പറയാം. പാരമ്പര്യം ഇല്ലാത്തവരിലും ഉണ്ട്. സെരറ്റൊനിന്‍ (seratonin ) എന്ന രാസ, ജൈവ സംയുക്തത്തിന്റെ അസന്തുലിതാവസ്ഥ ആണ് പ്രധാന കാരണം. കേന്ദ്ര നാഡീ വ്യൂഹം, രക്തത്തിലെ പ്ലെട്ലെറ്റ്, ദാഹനവ്യവസ്ഥ ഇവയില്‍ ഇത് കാണപ്പെടുന്നു. ഇതൊരു നാടീ പ്രേഷകം ആയും ഹോര്‍മോണ്‍ ആയും പ്രവര്‍ത്തിക്കുന്നു. ഇതിന്റെ അളവ് കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഉദാ: ഇന്‍സുലിന്‍ അളവ് കൂടിയാലും, കുറഞ്ഞാലും പ്രശ്നം. Voltage കൂടിയാല്‍ ഫ്യൂസ് കത്തിപ്പോകുന്നു, Voltage കുറഞ്ഞാല്‍ കത്തത്തുമില്ല. BP കൂടിയാലും കുറഞ്ഞാലും പ്രശ്നം എന്ന് പറയുന്നത് പോലെയാണിതും. ഡിപ്രഷന്‍, പാനിക് ദിസോര്ടെര്‍ എന്നീ രോഗങ്ങളിലും ഇതേ കാരണമാണ് ഉണ്ടാകുന്നത്. ഹോര്‍മോണ്‍ സമതുലനാവസ്ഥ നിലനില്‍ക്കണമെങ്കില്‍, ശരീരത്തിലെ ചില ജൈവ വൈദ്യുത പ്രേഷണങ്ങള്‍ നന്നായിരിക്കണം. അതായതു അതിര് കടന്ന ഉത്തേജനം കൊടുക്കുന്ന നാഡീ പ്രേഷകവും (excitatory neurotransmitters ), ഈ അമിത ഉത്തേജനത്തെ തടയുന്ന നാഡീ പ്രേഷകവും (inhibitory neurotransmitters ) നമ്മുടെ ശരീരത്തില്‍ ഉണ്ട്. രോഗങ്ങളെ തടയാന്‍ ഇവ തമ്മിലുള്ള സമതുലനാവസ്ഥ ആവശ്യമാണ്.
ആര്‍ക്കൊക്കെ വരാം
ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എങ്കിലും കൌമാരക്കാരിലും യുവത്തത്തിന്റെ തുടക്കത്തിലും ആണ് കൂടുതല്‍ കാണുക. വളരെ കുറച്ചു ശതമാനം ബാല്യത്തില്‍ തന്നെ കാണാന്‍ സാധിക്കും.
ചികിത്സ
ഫലപ്രദമായ ചികിത്സക്കുള്ള നിരീക്ഷണങ്ങള്‍ ഇപ്പോഴും നടക്കുന്നു. സൈക്കോതെറാപ്പിയും ഡ്രഗ്തെറാപ്പിയും ആവശ്യമാണ്. ഡ്രഗ്തെറാപ്പിക്ക് ശേഷമാണ് സൈക്കോതെറാപ്പി ചെയ്യുന്നത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും സഹായ സഹായ സഹകരണങ്ങള്‍ ഇതിനു ആവശ്വം ആണ്. നിങ്ങള്‍ക്കോ, ബന്ധുക്കള്‍ക്കോ, കൂട്ടുകാര്‍ക്കോ OCD ഉണ്ടെങ്കില്‍ ഉടന്‍ ഫാമിലി ഡോക്ടറെ സമീപിക്കണം. ഇത് പൂര്‍ണമായി മാറ്റാവുന്ന രോഗമാണ്.
..... Next article Panic Disorder