ഭയം എന്ന വികാരം മനുഷ്യനെ വേട്ടയാടുന്നത് വിവിധ തരത്തിലാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവന്റെ നിലനില്പിന് വേണ്ടിയുള്ള മനസ്സിന്റെ ആദ്യ പ്രതിരോധ നടപടിയാണ് അത്. മനശാസ്ത്രപരമായി എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണഭയം ആണ്. ഏതു ചെറിയ ഭയത്തിന്റെ കാരണം എടുത്തു പരിശോധിച്ചാലും പൂജ്യത്തില്‍ നിന്ന് തുടങ്ങി നൂറില്‍ അവസാനിക്കുന്ന ആ കാരണം മരണത്തില്‍ ചെന്നവസാനിക്കും. ഭയം മനുഷ്യന്റെ പല വികാരങ്ങളില്‍ ഒന്നാണെങ്കിലും അത് മനുഷ്യന് ഗുണവും ദോഷവും ചെയ്യുന്നു. ഭയം പല അപകടങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നു. എന്നാല്‍ അകാരണ ഭയം രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ലോകത്തില്‍ ഒരിക്കലെങ്കിലും ഭയക്കാത്ത ആരും ഉണ്ടാവില്ല.
എന്താണ് ഭയം (fear )
സാധാരണ ഭയം നാഡീ വ്യവസ്ഥയുമായി ബന്ധമുള്ള ഒന്നാണ്. ഭയം ഉണര്‍ത്തുന്ന സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ നമ്മുടെ കേന്ദ്ര നാഡീ വ്യവസ്ഥ,
ശരീരത്തെയും മനസ്സിനെയും അവയെ നേരിടാന്‍ സജ്ജമാക്കുന്നു. ഭയം തലച്ചോറിലെ തലാമസില്‍ എത്തുമ്പോള്‍, തലാമസ് (thalamus ) വിവരങ്ങളെ സ്വീകരിച്ചു sensory cortex എന്ന സ്ഥലത്ത് എത്തിക്കും. അവിടെ നിന്നും സിഗ്നലുകള്‍ hypothalamus (fight or flight ), amygdala (ഭയം), hippocampus (ഓര്മ) എന്നീ കേന്ദ്രങ്ങളിലേക്ക് കൊടുക്കുന്നു. ഇങ്ങിനെയാണ് ഭയം എന്ന പ്രക്രിയ തലച്ചോറില്‍ നടക്കുന്നത്.
adrenal gland പുറപ്പെടുവിക്കുന്ന corticosteroid ന്റെ ഭാഗമായ cortison എന്ന ഹോര്‍മോണ്‍ ഫോബിയ പ്രതിരോധത്തിന് ഉപയോഗിക്കുന്നു. ഇത് ശരീരത്തില്‍ കുറഞ്ഞാല്‍ ഫോബിയ കൂടും.
ഫോബിയ (phobia )
മുകളില്‍ പറഞ്ഞിരിക്കുന്ന സാധാരണ ഭയം ആണെങ്കിലും, മനസ്സിന്റെ അകാരണ ഭയത്തെ സൂചിപ്പിക്കാന്‍ മനശാസ്ത്രത്തില്‍ ഭയത്തെ ഫോബിയ എന്നാണ് പറയുന്നത്. panic disorder , anxiety disorder , psychosis , schizophrenia ഇവയിലൊക്കെ ഭയം ഉണ്ടെങ്കിലും അത് ആ മാനസിക രോഗത്തിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്. ഇവിടെ ഫോബിയ എന്ന് പറയുന്നത് ഒരു വലിയ മാനസിക രോഗം അല്ല എന്നാല്‍ മനശക്തിയുടെ കുറവാണെന്ന് പറയാം.
എന്താണ് ഫോബിയ
നിരുപദ്രവകാരികള്‍ ആയ വസ്തുക്കളോടോ, ജീവിയോടോ, സ്ഥലത്തോടോ, ഇരുട്ടിനോടോ, വെള്ളത്തിനോടോ അങ്ങിനെ അനേകം വസ്തുക്കളോട് നമ്മുടെ മനസ്സിനുണ്ടാകുന്ന അകാരണവും യുക്തിരഹിതവും ആയ ഭയം ആണ് ഫോബിയ. ഇത് ശരീരത്തിന് അലര്‍ജി വരുന്നത് പോലെയാണ്. അലര്‍ജിയുടെ സാങ്കേതിക കാരണങ്ങള്‍ എല്ലാവര്ക്കും അറിയില്ലെങ്കിലും ഏകദേശം എങ്ങിനെ ഉണ്ടാകുന്നു എന്നത് ഇപ്പോള്‍ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. അതത്ര വ്യാപകമാണ്. അതായതു നിരുപദ്രവകാരികള്‍ ആയ വസ്തുക്കളോട് ശരീരത്തിനുണ്ടാകുന്ന അമിത പ്രതികരണമാണ് അത്. അലര്‍ജി ശരീരത്തിനാനെങ്കില്‍ ഫോബിയ മനസ്സിനാനെന്നു മാത്രം. അനേകം ഫോബിയകള്‍ ഉണ്ട്.
ഉദാ: ഉയരത്തോടുള്ള ഭയം (acrophobia ), അടച്ചിട്ട സ്ഥലത്തോടുള്ള ഭയം (clausophobia ), വെള്ളത്തോടുള്ള ഭയം (acquaphobia ), ശബ്ദത്തോടുള്ള ഭയം (accoustophobia ) ഇങ്ങിനെ മനുഷ്യനെ അലട്ടുന്ന ഭയം നിരവദിയാണ്.
പ്രസിദ്ധ മനശാസ്ത്രന്ജന്‍ ആയിരുന്ന John B Watson തന്റെ Little Albert Experiment എന്ന പുസ്തകത്തില്‍ ഫോബിയ എന്ന പ്രതിഭാസത്തിന്റെ ഒരു case study ആണ് നടത്തിയിരിക്കുന്നത്. അതനുസരിച്ച് ജന്മവാസന (instinct ) യെക്കാള്‍ മനുഷ്യന്റെ ഭയത്തെ നിയന്ത്രിക്കുന്നത് പരിതസ്ഥിതികളും, ചുറ്റുപാടുമുള്ള വസ്തുക്കളോടുള്ള പ്രതികരണവും ആണ്. ഇവിടെ ഫ്രോഇടിയന്‍ തിയറി ആകുന്ന ജന്മവാസന (instinct ) യെ ചോദ്യം ചെയ്തിരിക്കയാണ് വാട്സണ്‍.
സാധാരണ മനുഷ്യനെ അലട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ താഴെ കൊടുക്കുന്നു;
തവള, പാറ്റ, പഴുതാര, പാമ്പ്, എലി, ഇഴജന്തുക്കള്‍, ഉയരം, വെള്ളം, അടച്ചിട്ട സ്ഥലങ്ങള്‍, ഇരുട്ട്, ശബ്ദം, ടണലുകള്‍, മരണം, യുദ്ധം, കൊള്ളക്കാര്‍, തീവ്രവാദം, ഇങ്ങിനെ എണ്ണമറ്റ വസ്തുക്കള്‍ ഫോബിയ ഉണ്ടാക്കുന്നുണ്ട്.
ഈ ഫോബിയ എന്നതിന്റെ ചെറിയ ഒരുദാഹരണം പറയുമ്പോള്‍ എനിക്ക് എന്റെ സഹോദരി (ചേച്ചി) യുടെ കാര്യം ആണോര്‍മ വരുന്നത്. ചേച്ചിക്ക് പണ്ട് മുതലേ തവളയെ പേടിയായിരുന്നു. ഞങ്ങള്‍ കുഞ്ഞുനാളില്‍ സമ്മാനമാണെന്ന് പറഞ്ഞു തവളയെ പിടിച്ചു പൊതികെട്ടി ചേച്ചിക്ക് കൊടുക്കുമായിരിന്നു. വലിയ കൊതിയോടു ചേച്ചി പൊതി തുറക്കും. ഉടനെ തവള നേരെ മുഖത്തോട്ടൊരു ചട്ടവും ഓട്ടവും ആയിരിക്കും. ഇത് മതി പേടിച്ചു വലിയ വായില്‍ ഒച്ച വെച്ച് തളര്‍ന്നു താഴെ വീഴാന്‍. എന്റെ അമ്മയ്ക്കും പാമ്പുകളോട് ഭയം ആയിരുന്നു. അകലെ കൂടെ പോകുന്ന പാമ്പിനെ പോലും നോക്കാന്‍ പോലും പേടി ആയിരുന്നു.
ഇനി എന്റെ കഥ പറയാം, എനിക്കും കുഞ്ഞു നാളില്‍ മണ്ണിരയോട് വല്ലാത്ത അറപ്പും പേടിയും ആയിരിന്നു. ഇന്ന് കുറച്ചൊക്കെ മാറി എന്ന് പറയാം. ഇത് മാറാന്‍ കുറേശ്ശെ കുറേശ്ശെ അടുത്തിഴപഴകാന്‍ നോക്കണം. പക്ഷെ കൂടുതല്‍ അടുത്തിടപഴകാന്‍ പോയാല്‍. പല പ്രശ്നങ്ങളും ഉണ്ടാകും എന്നതും ഒരു സത്യം ആണ്. എന്റെ അനുഭവം തന്നെ പറയാം, ഞാന്‍ ചെറുപ്പത്തില്‍ എലി, ചേര, ഓന്ത്, എട്ടുകാലി, അട്ട, നീര്‍കോലി, ആമ ഇവയൊക്കെ ആയി അടുത്തിടപഴകാന്‍ സമയം കണ്ടെത്തിയിരുന്നു, ഫലമോ ഈ ജീവികളില്‍ പലതും അവസാനം എന്നെ കടിച്ചിട്ട് പോയി. ചേര കടിച്ചപ്പോള്‍ എനിക്ക് പേടി ഇല്ലായിരിന്നു (സാധാരണ ചേര കടിക്കില്ല ചുറ്റുകയാണ് ചെയ്യുന്നത്). കാരണം മഞ്ഞചേരക്ക് വിഷം ഇല്ലെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ വീട്ടുകാര്‍ക് പേടിയായി രണ്ടു ദിവസം ഹോസ്പിറ്റലില്‍ അട്മിറ്റായിരിന്നു. എട്ടുകാലി, എലി ഇവയൊക്കെ കടിച്ചപ്പോള്‍ തുളസിയില വെള്ളത്തില്‍ കലക്കി കുടിച്ചു.
സൂക്ഷിക്കുക
ഹോസ്പിടലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പ്രത്യേകിച്ചു പെണ്‍കുട്ടികളില്‍, ചില അന്ധ വിശ്വാസങ്ങള്‍ കടന്നുകൂടി, അകാരണ ഭയത്തോടും അത് പിന്നെ ഫോബിയ എന്ന പ്രതിഭാസത്തിലേക്കും കടന്നു കൂടാറുണ്ട്. കാരണം അവര്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയും ഒജോബോര്ദ്, കൂടോത്രം ഇവയിലൂടെ യാധര്ധ്യ ബോധവും, അനിശ്ചിതത്വ ഭാവിയുടെ വരും വരായകകളെക്കുറിച്ച് ചിന്തിച്ചു മാനസിക അസുന്തലാവസ്തയുമായി ആയിരിക്കും വീടുകളില്‍ വന്നു കയറുക. ഇവര്‍ ഫോബിയ, panic disorder ഇവക്കൊക്കെ അടിമപ്പെടാന്‍ സാധ്യതയുണ്ട്.
എങ്ങിനെ നേരിടാം
ഇങ്ങിനെയുള്ള ഭയത്തെ നേരിടാന്‍ നാം അവയില്‍ നിന്ന് അകന്നു പോകുന്നതിനു പകരം ചെറുതായി ചെറുതായി സൌഹൃദം സ്ഥാപിച്ചു, അവയുമായി cope ആകുകയെ നിവൃത്തിയുള്ളൂ. ഉദാ: ആദ്യം അവയുടെ പടത്തെ നോക്കുക, പിന്നെ പിന്നെ വീഡിയോ നോക്കുക, പിന്നെ യഥാര്‍ഥ വസ്തുവുമായി പതിയെ പതിയെ താതാത്മ്യം പ്രാപിക്കുക. അങ്ങിനെ പൂര്‍ണതയില്‍ എത്തുക. എങ്കിലും സൂക്ഷിക്കുക.
No comments:
Post a Comment