ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ (stress & strain ) ഉണ്ടാകത്തവര്‍ ഇന്ന് ലോകത്ത് കുറവാണ്. പ്രത്യേകിച്ച്
ഈ ആധുനിക യുഗത്തില്‍. ഇല്ല എന്ന് പറയുന്നെങ്കില്‍ കള്ളത്തരം പറയുന്നു എന്ന് മനസിലാക്കാം. എത്ര പണക്കാരനും പാവങ്ങളും ഇതനുഭവിക്കുന്നു. എല്ലാം ഉപേക്ഷിച്ചു സര്‍വസംഗ പരിത്യാഗികള്‍ എന്ന് പറഞ്ഞു നടക്കുന്ന സന്ന്യാസികള്‍കും ആഗ്രഹങ്ങള്‍ കാണാതിരിക്കില്ലല്ലോ. അപ്പോള്‍ അവര്ക്കും ഒരു പരിധി വരെ ഇതുണ്ടാകുക എന്നത് സത്യമാണ്. ഇതിന്റെ ചില സത്യങ്ങള്‍ നാം അറിഞ്ഞിരിക്കുന്നത് അതിനെ നേരിടാന്‍ നമുക്ക് അല്പം കഴിവ് തരും.
എന്താണ് പിരിമുറുക്കം/ സ്‌ട്രെസ്
ദുഃഖ, അപകട സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ തലച്ചോറിലെ Automatic Nervous System നടത്തുന്ന പ്രതിരോധ പ്രതികരണങ്ങള്‍ ആണ് സ്‌ട്രെസ്. നമ്മുടെ മാനസിക, ശാരീരിക സംതുലനാവസ്ഥയെ നില നിര്‍ത്താനും സംരക്ഷിക്കാനും ഈ സ്‌ട്രെസ് ഒരു പരിധിവരെ ആവശ്യവുമാണ്
അമേരിക്കന്‍ ശാസ്ത്രഞ്ഞന്മാരായ ബാര്ടും (Bard ) വാല്‍റ്റര്‍ കാനനും (Walter Cannon ) നടത്തിയ പഠനത്തില്‍ വികാരങ്ങളുടെ കേന്ദ്രങ്ങള്‍ തലാമസും ഹൈപോതലാമാസും ആണെന്നും അവിടെ നിന്നും പ്രചോദനങ്ങള്‍ (impulses ) ഉള്‍ക്കൊണ്ട് സെറിബ്രല്‍ കോര്‍ടെക്സിലെ സെന്സറി ഭാഗത്തെത്തുന്നു എന്നും ഈ സമയത്ത് തന്നെ ശാരീരിക പ്രതികരണങ്ങള്‍ നടക്കുന്നു എന്നുമാണ്. ഇനി സ്ട്രെസ്സിന്റെ ശാരീരിക പ്രതികരണങ്ങള്‍ എങ്ങിനെയെന്ന് നോക്കാം.
സട്രെസ്സിന്റെ ശാരീരിക പ്രതികരണങ്ങള്‍
പിരിമുറുക്ക സാഹചര്യങ്ങളില്‍ നമ്മുടെ nervous system സ്‌ട്രെസ് ഹോര്‍മോണുകള്‍ ആയ cortisol, adrenaline ഇവയെ സ്വതന്ത്രമാക്കുന്നു. ഈ ഹോര്‍മോണുകള്‍ സ്ട്രെസ്സിന്റെ കാരണക്കാരാണെങ്കിലും, ഇവ ശരീരത്തിനെയും മനസ്സിനെയും ആ സാഹചര്യത്തെ നേരിടാന്‍ പ്രാപ്തമാക്കുന്നുണ്ട്. അതെങ്ങിനെയെന്ന് വെച്ചാല്‍ ഇവയുടെ അളവ് കൂടുമ്പോള്‍ നമുക്ക് ഹൃദയമിടുപ്പ് കൂടുന്നു, പേശികള്‍ വലിഞ്ഞു മുറുകുന്നു, ഇന്ദ്രിയങ്ങള്‍ ജാഗരൂകരാകുന്നു, ശ്വാസോചാസം കൂടുന്നു, ഇത് ശരീരത്തിന്റെയും മനസ്സിന്റെയും ശക്തി കൂട്ടുന്നു, ഏകാഗ്രത കൂട്ടുന്നു, വേഗത കൂട്ടുന്നു. ഇങ്ങിനെ ഒന്നുകില്‍ ആ സാഹചര്യം അല്ലെങ്കില്‍ ആ ജോലിയില്‍ കൂടുതല്‍ നല്ല performance കാണിക്കുന്നു അല്ലെങ്കില്‍ ഉപേക്ഷിക്കുന്നു. ഇങ്ഗ്ലീഷില്‍ ഇതിനെ fight-or-flight എന്ന് പറയുന്നു.
ലക്ഷണങ്ങള്‍
ഓര്മ്മക്കുറവ്, ഏകാഗ്രത ഇല്ലായ്മ, പെട്ടെന്നുള്ള കോപം, സ്ഥിരമായ ദുഃഖം, ആകാംഷ, ഏകാന്തത, തലവേദന, തല ചുറ്റല്‍, പേശീ വേദന, നെഞ്ചു വേദന, വയറു വേദന, വയറിളക്കം, ജലദോഷം, ലൈംഗിക മരവിപ്പ്, കൂടുതല്‍ അല്ലെങ്കില്‍ കുറച്ചു തിന്നുക, കൂടുതല്‍ അല്ലെങ്കില്‍ കുറച്ചു ഉറങ്ങുക, ഉത്തരവാദിത്വങ്ങളില്‍ നിന്നു ഒഴിയുക, മദ്യം, മയക്കു മരുന്ന്, പുകവലി ഇവ ഉപയോഗിക്കുക, കൈകാലുകള്‍ ചലിപ്പിക്കുക, നഖം കടിക്കുക ഇങ്ങിനെ പല വിധ ലക്ഷണങ്ങളും കാണിക്കാം.
ഒന്ന് ശ്രദ്ധിക്കുക ആരെങ്കിലും ഇങ്ങിനെയുള്ള ലക്ഷണങ്ങള്‍ പലതും കാണിക്കുകയും അത് ഒരു മൂന്നു നാല് ആഴ്ച തുടര്ന്നതിനു ശേഷവും പോയില്ലെങ്കില്‍ അത് സാധാരണ ആള്ക്കാര്‍ക്കുണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമാണെന്നും, രോഗത്തിന്റെ പടിവാതിലില്‍ എത്തി എന്നും അതിനു ഒരു ഡോക്ടറെ സമീപിക്കണമെന്നും നാം മനസിലാക്കണം.
സ്‌ട്രെസ് കൂടുതല്‍ ആയാല്‍
സ്‌ട്രെസ് കൂടിയാല്‍ അതിന്റെ പ്രത്യാഖാതം വലുത് ആയിരിക്കും. കൂടുതല്‍ ജോലിഭാരം, ഒരു കാര്യത്തിലെ തര്ക്കം, വഴക്കുകള്‍, വസ്തുതര്ക്കം ഇവ നീണ്ടു നിന്നാല്‍ പലതരത്തിലുള്ള വേദനകള്‍, ഹൃദ്രോഗങ്ങള്‍, ദഹന പ്രശ്നങ്ങള്‍, depression, anxiety disorder രോഗങ്ങള്‍ ഇവയുണ്ടാകാന്‍ സാധ്യത ഉണ്ട്. കൂടാതെ BP, പ്രമേഹം ഇവയും കൂടുന്നു.
കാരണങ്ങള്‍
ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ബന്ധങ്ങളിലുള്ള പാളിച്ചകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, തിരക്ക്, കുടുംബത്തിലെ പ്രശ്നങ്ങള്‍, അവിചാരിത സംഭവങ്ങളെ സഹിക്കാനുള്ള കഴിവില്ലായ്മ, ആത്മവിശ്വാസമോ, ശുഭാപ്തി വിശ്വാസമോ ഇല്ലായ്മ, പ്രണയ പരാജയം, എന്തിലും പൂര്ണത വേണം എന്ന വാശി, ഒരു കാര്യം ആഗ്രഹിച്ചു അവസാനം കിട്ടാതെ വരിക ഇവയൊക്കെ കാരണമാകും.
നാം നമ്മെതന്നെ നിരീക്ഷിക്കുക
സ്‌ട്രെസ് സാഹചര്യം നാം അഭിമുഖീകരിക്കുന്നു, അതിനോടുള്ള നമ്മുടെ പ്രതികരണം, നമ്മുടെ പ്രതികരണത്തിന്റെ അനന്തര ഫലം, ഇവയെല്ലാം നമ്മുടെ പിരിമുറുക്കങ്ങളെ സ്വാധീനിക്കുന്നു. പറ്റുമെങ്കില്‍ എന്തെല്ലാം നടക്കുന്നു എന്നു ഒരു ഡയറി കുറിച്ച് വയ്ക്കുക.
പലരും പല രീതിയില്‍ ആണ് സ്ട്രെസ്സിനോട് പ്രതികരിക്കുന്നത്. ചിലര്‍ വഴക്കുണ്ടാക്കുമ്പോള്‍ എതിര്‍ സ്ഥാനത്തിരിക്കുന്നവനെക്കുറിച്ച് നെഗറ്റീവ് ആയി ചിന്തിക്കും. വഴക്ക് തീര്‍ന്നാല്‍ അവര്‍ എന്നെ ശത്രുവിനെ പോലെ കാണും, എന്നെ എപ്പോഴും സംശയത്തിലും, തെറ്റിദ്ധാരണയിലും കാണും, ഇനിയുള്ള കാലം എനിക്ക് സ്വസ്ഥതയില്ല. ഫലമോ ദുഃഖം, ആകാംഷ, ഉറക്കമില്ലായ്മ, പേശികളുടെ വലിഞ്ഞു മുറുക്കം തുടങ്ങി മുകളില്‍ പറഞ്ഞത് പോലെ ഒന്നൊന്നായി പല രോഗങ്ങളും വന്നെന്നു വരാം.
എന്നാല്‍ വേറൊരാള്‍ ഇങ്ങിനെയൊന്നും ചിന്തിക്കാതെ ഇതിന്റെ നേര് വിപരീതമായിരിക്കും, പെരുമാറ്റവും, എതിര്‍ കക്ഷിയോടുള്ള പ്രതികരണങ്ങളും എല്ലാം പൊസിറ്റീവ് രീതിയില്‍ ആയിരിക്കും ചിന്തിക്കുന്നത്. ഫലമോ സ്വസ്ഥതയും സമാധാനവും. ആധുനിക ജീവിതത്തില്‍ ഇതിലും വ്യത്യസ്തമായ ആള്‍ക്കാര്‍ ഉണ്ടായിരിക്കും. അവരെല്ലാം സ്ട്രെസ്സിനെ വ്യത്യസ്ത രീതിയില്‍ വീക്ഷിക്കുന്നു.
സ്‌ട്രെസ് എങ്ങിനെ നിയന്ത്രിക്കാം
സ്ട്രെസ്സ് പലരും പല രീതിയില്‍ ആണ് നേരിടുന്നത്. അതുപോലെ തന്നെ സ്ട്രേസ്സിനെ നിയന്ത്രിക്കാന്‍ പലരും പല രീതിയാണ് സ്വീകരിക്കുന്നത്. മനസ്സിനു ശക്തിയില്ലാത്തവര്‍ പെട്ടെന്ന് പിരിമുറുക്കം അനുഭവിക്കുന്നു. ചെറുപ്പം മുതല്‍ പല വിധ പിരിമുറുക്കങ്ങളെയും നേരിട്ട് വളര്ന്നു വരുന്നവര്‍ അതിനെ നിയന്ത്രിക്കാനും പഠിക്കുന്നു. പലര്‍ക്കും സ്വീകരിക്കാവുന്ന ചില നിയന്ത്രണ മാര്‍ഗങ്ങള്‍ നോക്കുക.
1) സ്വയം നിരീക്ഷണം നടത്തുക. കഴിയുമെങ്കില്‍ സ്വയം പഠിക്കുക.
2) പൊതുവെ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനെ നേരിടാന്‍ ചില പ്രതിരോധ മാര്‍ഗങ്ങള്‍ നമ്മുടെ ഉപബോധ മനസ്സില്‍ ഉടലെടുക്കും. എന്നാല്‍ അത് തല്ക്കാലത്തേക്ക് മാത്രമേ ഗുണം തരൂ. അപ്പോള്‍ സ്ഥിരമായ ശാന്തത കിട്ടാനുള്ള മാര്‍ഗങ്ങള്‍ തേടണം.
3) ഗ്രാമങ്ങളിലെ ലളിത ജീവിതവും അതുവഴി അവര്ക്ക് കിട്ടുന്ന ശാന്തത ഇവ നിരീക്ഷിക്കുക.
4) മനസ്സില്‍ കടുത്ത പിരിമുറുക്കം അനുഭവപ്പെടുന്ന നേരങ്ങളില്‍, ഒന്ന് സ്വസ്ഥമായി ഇരുന്നു കണ്ണുകള അടച്ചു അല്പം നേരം relax ചെയ്യുക. അതിനു ശേഷം കടല്‍തീരം, കായല്കര, ധാരാളം പക്ഷികള്‍ ഉള്ള ഉദ്യാനങ്ങള്‍ ഇവിടെയൊക്കെ ഒന്ന് ചുറ്റിയടിക്കുക.
5) ആരെങ്കിലുമായി യോജിച്ചു പോകാന്‍ തീരെ പറ്റിയില്ലെങ്കില്‍ ആ സാഹചര്യം ഉപേക്ഷിക്കുക. എന്തെങ്കിലും കാര്യം ശല്യപ്പെടുത്തുന്നു എങ്കില്‍ ഉദാ: TV യില്‍ ഇഷ്ട്ടമില്ലാത്താവ എന്തെങ്കിലും വന്നാല്‍ മാറ്റുക അല്ലെങ്കില്‍ ഓഫ് ചെയ്യുക.
6) സ്‌ട്രെസ് കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ ഒഴിവാക്കാവുന്ന ജോലികള്‍ എല്ലാം ഒഴിവാക്കുക.
7) ആരെങ്കിലും സംഭാഷണത്തില്‍ ശല്യപ്പെടുത്തുന്നു എങ്കില്‍ വേണ്ട ബഹുമാനത്തില്‍ തന്നെ യോജിക്കാന്‍ പറ്റുന്നില്ല എന്ന് തുറന്നു പറയുക. പിന്നെയും വിഷമിപ്പിക്കുന്നു എങ്കില്‍ സംഭാഷണം നിര്ത്തുക
8) നമ്മോടുള്ള പെരുമാറ്റം ആരെങ്കിലും മോശമാക്കിയാല്‍ നാം സ്വയം മോശമാകാതെ നാം തന്നെ നന്നായി പെരുമാറി കാണിച്ചു കൊടുക്കുക.
9) കഴിവതും സൌഹൃദം മുറിയാതെ നോക്കുക. തെറ്റുണ്ടായെങ്കില്‍ ക്ഷമ ചോദിക്കാന്‍ മടിക്കാതിരിക്കുക. ഇവിടെ നാം ചെറുതാകുന്നില്ല. നമ്മുടെ മഹത്വം ആണ് അവിടെ വെളിവാക്കുന്നത്.
10) കൂടുതല്‍ ജോലിയുള്ള ദിവസങ്ങളില്‍ എല്ലാ ജോലിക്കും ശരിയായ സമയം കൊടുക്കുക, പ്രധാന്യമില്ലത്തവ ഒഴിവാക്കുക.
11) പൊസിറ്റീവ് ആയതാണ് നേരിടുന്ന സ്‌ട്രെസ് എങ്കില്‍ അതിനോട് യോജിച്ചു പോകാന്‍ നോക്കുക. സാവകാശം നേരിടാനുള്ള ശക്തി കിട്ടും.
12) ഒരു കാര്യത്തിലും 100% പൂര്ണത വേണമെന്ന നിര്ബന്ധം പിടിക്കാതിരിക്കുക.
13) മനുഷ്യന്റെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ (മരണം, അപകടം, രോഗങ്ങള്‍ തുടങ്ങിയവ) എല്ലാം നമുക്ക് മാറ്റാന്‍ പറ്റാത്തതാണെന്ന് അങ്ഗീകരിക്കുക.
14)സംഗീതം ഇഷ്ടമാണെങ്കില്‍ നല്ല രാഗത്തിലുള്ള സംഗീതം കേല്‍ക്കുക.
15)മനസ്സിന് സന്തോഷം തരുന്ന ഹോബികളില്‍ ഏര്‍പ്പെടുക
16)അഹംഭാവം ഉണ്ടോ എന്നു സ്വയം പരിശോധിക്കുക. ഉണ്ടെങ്കില്‍ സാവകാശം മാറ്റുക. കാരണം അത് വഴി നാം വെറുക്കപ്പെടും. അത് സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കും.
17) ജോലിയിലെ സ്ട്രെസ്സ് അകറ്റാന്‍ ചിലര്‍ ചെയ്യുന്നത്, ജോലി കഴിയുമ്പോള്‍ ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക, തമാശ പറയുക, പരദൂഷണം പറയുക, ഷോപ്പിങ് ചെയ്യുക, തിരമാലകള്‍ കാണുക, ചാറ്റ് ചെയ്യുക,വഴിയോരക്കാഴ്ചകള്‍ കാണുക മുതലായവ. ഇങ്ങിനെ ചെയ്യുമ്പോള്‍ കുറച്ചു പിരിമുറുക്കം കുറഞ്ഞു കിട്ടുന്നു. ചെറിയ പിരിമുറുക്കം കുറയ്ക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ.
18) പ്രാണായാമം, ശവാസനം, മറ്റുള്ള ശ്വസനവ്യായാമങ്ങള്‍ ഏതെങ്കിലും ചെയ്യുക. ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു പോകുന്നു, പേശികള്‍ അയയുന്നു, അങ്ങിനെ മനസ്സിന് ഊര്‍ജവും, ബുദ്ധിയും, ശാന്തിയും കിട്ടുന്നു. അതുകൊണ്ടാണ് ശ്രീ ബുദ്ധന്‍ "ധ്യാനം ബുദ്ധി വളര്‍ത്തുന്നു, ധ്യാനമില്ലായ്മ അത് തളര്‍ത്തുന്നു" എന്നു പറഞ്ഞത്.
19) നിത്യവും വ്യായാമങ്ങള്‍ ചെയ്താല്‍ മനസ്സിന് നല്ല ഉന്മേഷം കിട്ടും.
20) ധ്യാനമാര്‍ഗങ്ങള്‍ പലതുണ്ട്, ഏതെങ്കിലും ഇഷ്ടമുള്ള ദ്രശ്യങ്ങളില്‍ മനസ്സ് കേന്ദ്രീകരിക്കുക, ഇഷ്ടമുള്ള ശബ്ദത്തില്‍ കേന്ദ്രീകരിക്കുക, കണ്ണടച്ച് ഇഷ്ടമുള്ള വാക്കുകള്‍ ആവര്‍ത്തിക്കുക. ഇങ്ങിനെ ധ്യാനമാര്‍ഗങ്ങള്‍ പലതും പിരിമുറുക്കം കുറയ്ക്കുന്നു. ഇത് വിവരിച്ചാല്‍ ഇനിയും നീണ്ടു പോകുന്നതിനാല്‍ നിര്‍ത്തുന്നു.
ഇങ്ങിനെ ചില മാര്‍ഗങ്ങള്‍ പരിശീലിച്ചാല്‍ ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ ഒരു പ്രശ്നമല്ലാതാകും.
വളരെ വിലപ്പെട്ട ഒരു ലേഖനം. അഭിനന്ദനങ്ങൾ. ചികിത്സകനോ, മരുന്നിനോ സാധിക്കാത്ത കാര്യങ്ങൾ ഓരോ വ്യക്തിയും സ്വയം മനസ്സിലാക്കി പെരുമാറുകയാണെങ്കിൽ എങ്ങിനെയിരിക്കും - ആ ചമത്കാരം!
ReplyDeleteബോബൻ, താങ്കൾക്കു എന്റെ ബ്ലോഗിലേക്ക് സ്വാഗതം:
http://drpmalankot0.blogspot.com
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി സര്‍.
ReplyDeleteതീര്ച്ചയായും ബ്ലോഗ് സന്ദര്‍ശിക്കും. ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുള്ളതാണ്.