Thursday, March 31, 2011

മരണം ഒരു പ്രഹേളിക


നമ്മില്‍ പലരും മരണത്തെ കുരിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം. നാം പോയാല്‍ ഈ ലോകം എത്ര നാള്‍ നില നില്കും. ഈ ലോകവും അവസാനിക്കില്ലേ?. എങ്കില്‍ എത്ര കാലം എടുക്കും?. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ മനുഷ്യര്കും ഭൂമിക്കും ഉണ്ടാകും?. അന്ന് ഞാന്‍ എന്ന ഈ വ്യക്തിയുടെ ആത്മാവ് അനന്തമായി ഉണ്ടായിരിക്കുമോ അതോ എവിടെയായിരിക്കും? മോക്ഷം എന്നൊന്നുണ്ടെങ്കില്‍ അവിടെയയിരിക്കുമോ?. അവിടെ നമ്മുടെ ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ കാണാനൊക്കുമോ? എന്നൊക്കെയുള്ള ചിന്തകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ചിലര്‍ മരണം എന്നാല്‍ കേട്ടാല്‍ തന്നെ ഭയചകിതരാകും. അതുകൊണ്ട് തന്നെ പലരും കൂടുതല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ പെട്ടെന്ന് വേറെ എന്തെങ്കിലും ചിന്തയില്‍ അതിനെ മൂടുന്നു. എവിടെയെങ്കിലും മരണം ഉണ്ടാകുന്ന വീട്ടില്‍ പോകുമ്പോഴും അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു. സത്യത്തില്‍ ആ പ്രതിഭാസത്തെ കുറിച്ച് അല്പം ചിന്തിച്ചാല്‍ നമ്മുടെ അഹങ്കാരം എല്ലാം തീരും. ഐക്യ രാഷ്ട്ര സങ്കടനയുടെ സെക്രട്ടറി ജനറല്‍ ആയിരുന്ന Dag Hamarshold ഒരിക്കല്‍ എഴുതി. "ഞാന്‍ ജനിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചു, എന്നാല്‍ ഞാന്‍ മാത്രം കരഞ്ഞു. എന്റെ മരണ സമയത്ത് ഞാന്‍ മാത്രം സന്തോഷിക്കുകയും, നിങ്ങള്‍ ദുഖിക്കുകയും ചെയ്തു. അങ്ങിനെ എന്നും നിങ്ങളെ ദുഖതിലാക്കി എന്റെ ആത്മാവിനെ നിത്യതയില്‍ നിര്‍ത്തുകയും ചെയ്യുന്നു." പിന്നെ "മരണം ജീവിതത്തിന്റെ തുടക്കമാണ്" , "മരിക്കുംബോഴാനു ജനിക്കുന്നത്" "ജീവിതം ഈ ഭൂമിയിലെ ഒരു യാത്ര" "മരണം മുഷിഞ്ഞ വസ്ത്രത്തെ മാറ്റലാണ്." ഇങ്ങിനെ പല പല മഹത് വചനങ്ങള്‍ എന്തിനാണ്. മരണത്തിനു നേരെയുള്ള ഭയം മാറ്റാന്‍. നമ്മുടെ ജീവിതത്തിലെ ഏതു ഭയത്തിന്റെയും അടിസ്ഥാനം മരണ ഭയമാണ് എന്നാണ് മനശാസ്ത്രം പറയുന്നത്.

ആലങ്കാരികമായി ഇങ്ങിനെ ഒക്കെയാണെങ്കിലും മരണത്തിനു എന്താണൊരു നിര്‍വചനം? ശരീര ഭാഗങ്ങളുടെ പ്രവര്‍ത്തനം നില്‍കുക, ജീവന്റെ തുടിപ്പ് നില്‍കുക, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നില്‍കുക, ശരീര പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുക, അങ്ങിനെ പല നിര്‍വചനങ്ങളും ഉണ്ടെങ്കിലും ഈ നില്‍കുക, അവസാനിക്കുക എന്നൊക്കെയുള്ള പ്രതിഭാസങ്ങല്കും കാരണം എന്താണ് എന്നൊരു ചോദ്യം ഉയരുന്നു. നമ്മുടെ കേരളത്തിലെ പ്രസിദ്ധനായ ഒരു ഡോക്ടറോട് ഒരുവന്‍ ചോദിച്ചു "സര്‍ മരണം എന്നതിന് ഒരു നിര്‍വചനം എന്താണ്?" മറുപടി "ശരീര കലകളുടെ (body cells ) നാശം ആണ് മരണം" അദ്ദേഹം സിമ്പിള്‍ ആയി പറഞ്ഞു. സത്യത്തില്‍ ആദ്യം പറഞ്ഞ പല പല പ്രവര്തങ്ങളുടെ അവസാനം എന്നതിനേക്കാള്‍ ഏറ്റവും basic ആയുള്ള നിര്‍വചനം അദ്ദേഹം പറഞ്ഞതാണ്. നാമൊക്കെ 18 - 21 വയസുവരെ വളര്‍ച്ചയില്‍ ആണ്. ആ പ്രായം കഴിഞ്ഞാല്‍ നാം മരിച്ചു കൊണ്ടാനിരിക്കുന്നത്‌. പക്ഷെ വളരെ വളരെ സവകാശാമായത് കൊണ്ട് നാം അറിയുന്നില്ലെന്ന് മാത്രം. പക്ഷെ കൃത്യമായി വ്യായാമമോ ജോലിയോ ചെയ്തുകൊണ്ടിരിക്കുക, മനസ് ശാന്തമായി വെയ്ക്ക, നല്ല ഭക്ഷണം കഴിക്കുക ഇവയൊക്കെ ചെയ്യുന്നവരിലെ ഈ പ്രക്രിയ കുറയുന്നു.

മനസിന്‌ ശക്തി കിട്ടുവാന്‍ യോഗ, ധ്യാനം എന്നിവ ചെയ്യുക, ശരീരത്തിന് ശക്തി കിട്ടുവാന്‍ വ്യായാമങ്ങള്‍ ചെയ്യുക. rest is rust എന്നാണ് പറയുന്നത്. ഇത് പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കള്കും ബാധകമാണ്. കാരണം ഇരുമ്പ് തുരുമ്പ് പിടിക്കുന്നത്‌ oxidation വഴിയാണ്. അത് നമ്മുക്കും സകല വസ്തുക്കല്കും ബാധകമാണ്. oxidation എന്ന ഒരു പ്രതിഭാസം കൂടിയാല്‍, cells നശിക്കുന്നു. അത് പിന്നെ ഒരു വലയിലെ നൂല് പോലെ പലയിടത്തെക്കും പടരുന്നു. പിന്നെ kortisol കൂടി free radicals കൂട്ടുന്നു. അങ്ങിനെ പല പല രോഗങ്ങളിലെക്കുള്ള പാത ഒരുക്കുന്നു. സത്യത്തില്‍ ശരീരത്തിന് ഒരു പ്രത്യേകതയുണ്ട്, ഒരു ശരീരഭാഗം നശിച്ചാലും ബാക്കിയുള്ളവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. പക്ഷെ ശരീരത്തിലെ മെയിന്‍ ഭാഗങ്ങള്‍ നശിച്ചാല്‍ പെട്ടെന്ന് മരണം സംഭവിക്കും ഉദാ: തലച്ചോറ്, ഹൃദയം, കിഡ്നി ഇങ്ങിനെയുള്ള അവയവങ്ങളുടെ പൂര്‍ണ നാശം.

നമ്മുടെ ശരീരത്തില്‍ തന്നെ രോഗങ്ങളെ ഇല്ലാതാക്കാനുള്ള കാവല്‍ ഭടന്മാരുണ്ട്. അത് കൊണ്ടാണ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ Hippocrates പറഞ്ഞത് “Natural forces within us are the true healers of disease”. പിന്നെ നമ്മുടെ ശരീര കലകളുടെ നാശമാണല്ലോ മരണം, ഇത് തന്നെയാണ് നമുക്ക് പ്രായം കൂടുതല്‍ ആയെന്നു തോന്നിപ്പിക്കുന്നതും. പക്ഷെ നമ്മുടെ ഈ ageing process എന്ന പ്രതിഭാസത്തിനു വളരെ വേഗം കുറക്കാന്‍ സാധിക്കും, മുകളില്‍ പറഞ്ഞ വ്യായാമം, മനശാന്തി, നല്ല ഭക്ഷണം ഇവ പ്രാവര്ത്തികമാകിയാല്‍. വ്യായാമം ഇന്നെല്ലാവര്കും അറിയാം. മനശാന്തി കിട്ടാനാണ്‌ ബുദ്ധിമുട്ട്. കാരണം പലര്ക്കും പല പല പ്രശനങ്ങലാണ്. സമയ കുറവാണെങ്കില്‍, നല്ല നല്ല പാട്ടുകള്‍ കേള്കുക, നല്ല ഹോബിയില്‍ വ്യാപ്രിതരാകുക, വളരെ നല്ല സമൂഹ ബന്ധം വളര്‍ത്തുക ഇവയില്‍ ഏതെങ്കിലുമൊക്കെ എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കും.

ageing process കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ താഴെ, ഇവ നല്ല Anti Oxidants കൂടി ആണ്.

പഴവര്‍ഗങ്ങള്‍ ഇലക്കറികള്‍
ബ്രോകോളി
നാടന്‍ മുട്ട
മാംസ്യം
ബ്ലൂബെറി
ക്ലോരെല്ല - ഇതൊരു പച്ച നിറമുള്ള ആല്ഗയാണ്
വെളുത്തുള്ളി
ഗ്രീന്‍ പീസ്‌
ഭക്ഷണയോഗ്യമായ കൂണുകള്‍

No comments:

Post a Comment