Sunday, May 15, 2011
നിത്യ യൌവനതിലെക്കുള്ള ചില ടിപ്പുകള്‍
ചില മനുഷ്യരെ കണ്ടാല്‍ വളരെ ആരോഗ്യത്തോടെയും ചുറു ചുറുക്കൊടെയും, പ്രായതിന്റെതായ യാതൊരു മാറ്റവും കാണാനും സാധിക്കില്ല. അങ്ങിനെയുള്ള ചില മനുഷ്യരോട് അവരുടെ ആരോഗ്യത്തിന്റെയും രഹസ്യം ഞാന്‍ ചാടിക്കാറുണ്ട്. ഒരിക്കല്‍ ഒരു 50 വയസുള്ള ഒരാളോട് ചോദിച്ചു
"താങ്കളെ കണ്ടാല്‍ പ്രായം തോന്നാറില്ല എങ്ങിനെയാണ് ഈ യുവത്യം നില നിര്‍ത്താന്‍ സാധിക്കുന്നത്?
അയാള്‍ പറഞ്ഞു
"എനിക്കൊന്നും ആലോചിക്കാന്‍ നേരമില്ല. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കും, അതുകൊണ്ട് നല്ല വിശപ്പാണ്, നല്ല ഭക്ഷണം കഴിക്കും, നന്നായി ഉറങ്ങും, ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ എന്തെങ്കിലും ഹോബിയില്‍ എര്പെടും . അങ്ങിനെ ഒരു മിതമായ രീതിയില്‍ പോകുന്നു".
ഇവിടെ "മിതമായ രീതിയില്‍" എന്ന പ്രയോഗം, ഇതാണ് ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന പ്രായ കൂടുതല്‍ ഉള്ളവര്‍, എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ എല്ലാം പറയുന്നത്. ഈയിടെ മരിച്ചുപോയ വല്ടര്‍ ബ്രൂനിംഗ് (114 ) എന്ന അമേരിക്കകാരനും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജിരോമോന്‍ കിമുറ (114 ) എന്ന ജപാന്കാരനും എല്ലാം ഈ "മീഡിയം" എന്ന രീതിയില്‍ ആണ് ജീവിക്കുന്നത്. എന്നാല്‍ ആയുസ്സും സൌന്തര്യവും തുല്യമായി കൊണ്ടുപോകുന്നതില്‍ എല്ലാവര്ക്കും ചെയ്യാവുന്ന ആ "modeate level " ജീവിത രീതി എങ്ങിനെ പ്രാവര്ത്തികമാക്കം എന്ന് ആണ് നാം ചിന്തിക്കേണ്ടത്. ഉദാ: ഭക്ഷണം തീരെ കുറയാനും കൂടാനും പാടില്ല, ജോലിയും, വ്യായാമവും, എല്ലാ പ്രവര്‍ത്തികളും അങ്ങിനെ തന്നെ മുന്നോട്ടു കൊണ്ട് പോകുക. മാനസികവും ശാരീരികവുമായ ആരോഗ്യതിലേക്കുള്ള 10 ടിപ്പുകള്‍ താഴെകൊടുക്കുന്നു.
1 ) പ്രഭാതത്തിലെ നടത്തം അല്ലെങ്കില്‍ ജോഗ്ഗിംഗ്
"walking is the best medicine " എന്നാണ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാടസ് പറഞ്ഞത്. ആദ്യമായി നടക്കുന്നവര്‍ 15 മിനുട്ട് മാത്രം നടക്കുക. ഒരാഴ്ച. രണ്ടാമത്തെ ആഴ്ച 30 മിനുട്ട്, അങ്ങിനെ ഒരു മാസം കൊണ്ട് ഒരു മണിക്കൂര്‍ ആക്കുക. അല്ലെങ്കില്‍ വീണ്ടും സമയം കുറച്ചു ഒരു മാസം കൊണ്ട് അര മണിക്കൂര്‍ ആക്കുക. കുറഞ്ഞത് അര മണിക്കൂര്‍ മാക്സിമം ഒരു മണിക്കൂര്‍, അതില്‍ കൂടുതല്‍ പാടില്ല. അങ്ങിനെ പോയാല്‍ തരുനാസ്തിയുടെ തേയ്മാനം ഉണ്ടാകില്ല.
ഗുണങ്ങള്‍
* സന്ധികള്‍ക് നല്ല വഴക്കവും ബലവും ഉണ്ടാകുന്നു.
*) ശരീരത്തിന്റെ ഉപാപചയം (metabolism ) കൂട്ടുന്നു.
*) രക്തത്തില്‍ oxygen അളവ് കൂട്ടുന്നു.
*) പൊതുവേ രക്ത ചന്ക്രമണം കൂടുന്നത് വഴി പോഷണങ്ങള്‍ എല്ലാ ഭാഗത്തും എത്തുന്നു.
*) എപ്പോഴും ഉന്മേഷം കിട്ടുന്നു.
*) പേശികള്‍ക് ബലം കൂടുന്നു.
ഏതു പ്രായക്കാര്കും ചെയ്യാവുന്ന വ്യായാമം ആണിത്.
2 ) ശ്വസന വ്യായാമങ്ങള്‍ ചെയ്യുക
ഇത് വഴി രക്തത്തില്‍ കൂടുതല്‍ oxygen കിട്ടുകയും കാര്‍ബണ്‍ ദൈഒക്സൈടിനെ പുറം തള്ളുകയും ചെയ്യുന്നു. കൂടുതല്‍ ശുദ്ധരക്തം ഉണ്ടാകുന്നു. പ്രാണായാമം ആണ് ഏറ്റവും നല്ലത്. പക്ഷെ യോഗാസനം ഒരു ഗുരുവിന്റെ കീഴില്‍ പഠിച്ചതിനു ശേഷമേ ചെയ്യാവു. തലച്ചോറില്‍ കൂടുതല്‍ oxygen കിട്ടുന്നത് മൂലം നല്ല neurotransmission വഴി ക്യാന്‍സര്‍ വരാനുള്ള സാധ്യത പോലും ഇല്ലാതാകുന്നു. പ്രാണായാമം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വിശ്രമ സമയത്ത് ദീര്ഖമായി ശ്വസിക്കുന്നത് ഒരു ശീലമാക്കുക.
3 ) ധാരാളം ചിരിക്കുക
മനസിന്റെയും മസിലിന്റെയും relaxation ഉണ്ടാകാന്‍ ചിരി പോലെ വേറൊരു മരുന്നില്ല. നന്നായി ചിരിച്ചാല്‍ വയറിലെയും മുഖത്തെയും എല്ലാ പേശികളും അയയുന്നു. പിരിമുറുക്കം നില്കുന്നു. എന്നും ചിരിക്കാന്‍ പരിശ്രമിച്ചാല്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കൊര്‍തിസോള്‍ കുറയുകയും നല്ല ഹോര്‍മോണായ എന്ടോര്ഫിന്‍ കൂടുകയും ചെയ്യും. ആയ്സ്സു കൂടുന്നു.
4 ) മിതത്യവും കൃത്യതയും പാലിക്കുക
എല്ലാ പ്രവര്‍ത്തികളിലും മിതത്വവും കൃത്യതയും പാലിക്കുക. മിതമായി കഴിക്കുക, കുടിക്കുക, മിതമായി ജോലി ചെയ്യുക, മിതമായി വ്യായാമം ചെയ്യുക. മുകളില്‍ പറഞ്ഞ മുതു മുതച്ചന്മാരെല്ലാം മിതവാദികലാണ്. "അതികമായാല്‍ അമൃത് വിഷം" എന്നാണല്ലോ ചൊല്ല്. ഭക്ഷണം, ജോലി എല്ലാത്തിനും കഴിയുമെങ്കില്‍ കൃത്യത കൂടി പാലിക്കുക.
5 ) ഇടവേള എടുക്കുക
തുടര്‍ച്ചയായി ജോലി ചെയ്യുമ്പോള്‍ കുറച്ചു നേരം വിശ്രമിക്കുക. നഷ്ടപെട്ട ഊര്‍ജം വീണ്ടെടുത്ത് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടാനും ഉന്മേഷത്തിനും ഇത് സഹായിക്കുന്നു. നമ്മുടെ തലച്ചോറിനു നല്ല വിശ്രമം കൊടുത്താല്‍ കൂടുതല്‍ ഊര്‍ജം കിട്ടുന്നു. നാം ഉറങ്ങി എഴുനെല്കുമ്പോള്‍ അതാണ് കിട്ടുന്നത്. നല്ല ശ്രദ്ധക്കും ഓര്മക്കും ഇത് സഹായിക്കുന്നു.
6 ) ഏതെങ്കിലും ഹോബി ശീലമാക്കുക
ജോലികള്‍ ഒന്നുമില്ലെങ്കില്‍ മനസ് കലുഷിതമാകുകയും പ്രലോഭാനങ്ങല്ക് പെട്ടെന്ന് അടിമയാകുകയും ചെയ്യുന്നു. അതുകൊണ്ട് സ്വന്തം താല്പര്യം അനുസരിച്ച് നമുക്കോ മറ്റുള്ളവര്കോ ഗുണം ചെയ്യുന്ന ഏതെങ്കിലും ഹോബിയില്‍ സമയം ചിലവഴിക്കുക. ഉദാ: വായന, സംഗീതം, കവിത, ചിത്രരചന, കായിക വിനോദങ്ങള്‍,
സാഹിത്യം, സിനിമ അങ്ങിനെ അനേകം ഹോബികള്‍ ഉണ്ട്.
7 ) വ്യായാമം ഉത്തമ മരുന്ന്
അര മണിക്കൂര്‍ ഒരു ദിവസം വ്യായാമം ചെയ്‌താല്‍ രോഗമില്ലാത്ത ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാം. എന്നും ചെയ്യാന്‍ സമയം ഇല്ലെങ്കില്‍ ഓരോ ദിവസം ഇടവിട്ടു ചെയ്യുക. ഇന്ന് ചെയ്തു, പിന്നെ ഒരാഴ്ച കഴിഞ്ഞു, പിന്നെ രണ്ടു ദിവസം കഴിഞ്ഞു, അങ്ങിനെ ചെയ്‌താല്‍ ഉദ്ദേശിച്ച ഗുണം കിട്ടില്ല. ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നടത്തം എങ്കിലും ആര്‍കും ചെയ്യാവുന്നതെ ഉള്ളു. വ്യായാമത്തിന്റെ ചില ഗുണങ്ങള്‍ താഴെ കാണുക;
* ) പുതിയ കലകള്‍ (cells ) ഉണ്ടാകുന്നത് വഴി മസിലുകള്‍ ഉണ്ടാകുകയും ബലം വെയ്കുകയും ചെയ്യുന്നു.
*) പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകുന്നു.
*) ശക്തിയേറിയ നാടീ ഞരമ്പുകള്‍ ഉണ്ടാകുന്നു.
*) ദീര്ഖനിശ്വാസം വഴി കൂടുതല്‍ oxygen കിട്ടുകയും അതുവഴി ശുദ്ദ രക്തവും ഉണ്ടാകുന്നു.
*) ദുര്‍മേദസ്സ് അകന്നു നല്ല ചര്മവും മസിലും ഉണ്ടാകുന്നു.
*) ജരാ നരകള്‍ വരാന്‍ താമസിക്കുന്നു.
*) പുതിയ നാദീപ്രേഷണം (neurotransmission ) വഴി പുതിയ രോഗങ്ങള്‍ വരാന്‍ സാധ്യതയില്ലാതാകുന്നു.
*) മനസ് വളരെ സന്തോഷം അനുഭവിക്കും.
8 ) കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക
പുതിയ പഴങ്ങളും പച്ചകരികളും ധാരാളം കഴിക്കുക. വിറ്റാമിനുകള്‍, നാരുകള്‍ (fibre ), പോഷകങ്ങള്‍, flavanoids , നിരോക്സീകാരികള്‍ (anti oxidants ), ഇവയൊക്കെ ധാരാളം ഉള്ളതാണ് പഴങ്ങളും പച്ചക്കറികളും. ഇവ പ്രായം കൂടുന്ന പ്രക്രിയ സാവകാശം ആക്കുന്നു. കണ്ണിനു കാഴ്ചക്കും ചര്‍മത്തിന്റെ നിറത്തിനും നല്ല പച്ചയും ഓറഞ്ചും കളറുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇതിന്റെ ഗുണം എന്തന്നാല്‍ അമിത വണ്ണം ഉണ്ടാകാതെ സൌന്തര്യവും ആരോഗ്യവും കിട്ടുന്നു എന്നത് തന്നെ.
9 ) അമിത വണ്ണം ഒഴിവാക്കുക.
അമിത വണ്ണം ഉണ്ടെങ്കില്‍ ഒരു നേരം ഉപവസിക്കുകയും രണ്ടു നേരം വ്യായാമം ചെയ്യുകയും ചെയ്യുക. ഈയിടെയായി പെട്ടന്ന് slim ആക്കും, ഭാരം കുറയ്ക്കും എന്നൊക്കെ പറഞ്ഞുള്ള പരസ്യവും അതിന്റെ ഉത്പന്നങ്ങളും ഇറങ്ങുന്നുണ്ട്. വിശ്വസ്യതക്കായി ആയുര്‍വേദത്തിന്റെ പേരാണ് പറയുന്നത്. പക്ഷെ ആരോഗ്യവും ആയുസ്സും കുറക്കുന്നവയാണ് ഇവയെന്നാണ് ഈയിടെ കണ്ടു പിടിച്ച ഇവയുടെ പാര്‍ശ്വ ഫലങ്ങള്‍. പെട്ടെന്ന് കാര്യം സാധിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ആണ് ഈ പരസ്യങ്ങളുടെ പിന്നാലെ പോകുന്നത്. ഒരു കാര്യം ഓര്‍ക്കുക "no pain no gain " എന്നാണ് പറയുന്നത്.
10 ) ഏപ്പോഴും ശുഭാപ്തിവിശ്വാസം കൈവരിക്കുക
കൂടുതല്‍ ആത്മവിശ്വാസതെക്കാള്‍ നല്ലത് ശുഭാപ്തിവിശ്വാസമാണ്. ജീവിത വിജയം കൈവരിച്ചവര്‍ മിക്കവാറും "be positive " അല്ലെങ്കില്‍ "be optimistic " എന്ന് പറയാറുണ്ട്. കൂടുതല്‍ ആരോഗ്യത്തിലും സൌന്തര്യതിലും ഇരിക്കുന്ന 90 വയസിനും അതിലും കൂടുതല്‍ ഉള്ള പല മനുഷ്യരും പറയുന്ന ഒരു വാചകം ഉണ്ട്. "പ്രായം ആകുന്നതിനെകുറിച്ച് ഞങ്ങള്‍ ചിന്തിക്കാരേയില്ല" എന്നാണ്. അതെന്തൊക്കെയായാലും ശുഭാപ്തിവിശ്വാസം കൈവെടിയാതെ മുമ്പോട്ടു പോകുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment